സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. ദീർഘവീക്ഷണത്തോടെയുള്ള വ്യക്തമായ ആസൂത്രണവും കൃത്യമായ അച്ചടക്കവും സമ്പത്തുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. വരവ് - ചെലവ് കണക്കുകളുടെ അടിസ്ഥാനത്തിൽ ദീർഘകാലത്തേക്കും ഹ്രസ്വകാലത്തേക്കുമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമീകരിക്കുക. അതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുക. മുൻ വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആസ്തികൾ വകയിരുത്തുന്നതിന് പകരം നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നത് ലക്ഷ്യത്തിലേക്കുള്ള പാത സുഗമമാക്കുമെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അതേസമയം ആസ്തി വകയിരുത്തൽ നിക്ഷേപത്തിന്റെ പ്രകടനത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന കാര്യത്തിൽ തർക്കമില്ല.
ദീർഘകാലത്തേക്ക് സമ്പത്ത് വളർത്തിയെടുക്കാൻ നിരവധിയായ നിക്ഷേപ രീതികളും മാർഗങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഹ്രസ്വകാലത്തേക്ക് ഒരുപാട് ആവശ്യങ്ങളുണ്ടാകുമെങ്കിലും ഭാവി മുന്നിൽ കണ്ടുകൊണ്ടുവേണം പദ്ധതികൾ ആസൂത്രണം ചെയ്യാനും നിക്ഷേപം നടത്താനും. റിട്ടയർമെന്റിന് ശേഷമുള്ള ജീവിതത്തിലും വരുമാനം ഉറപ്പാക്കുന്നത് ഇതിൽ ഏറെ പ്രധാനമാണ്. നഷ്ട സാധ്യതകൾ പരിഗണിച്ചുകൊണ്ടുകൊണ്ട് മികച്ച റിട്ടേൺസ് ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് വേഗം എത്താൻ നിങ്ങളെ സഹായിക്കും. എന്നാൽ ദീർഘകാലംകൊണ്ട് സമ്പത്ത് കെട്ടിപടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബജറ്റ്: നേരത്തെ സൂചിപ്പിച്ചതുപോലെ വരവ് - ചെലവ് കണക്കുകളെ അടിസ്ഥാനമാക്കി വേണം സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാൻ. ബജറ്റ് ഇതിന് നിങ്ങളെ സഹായിക്കും. വരുമാനത്തിൽ നിന്നും ദൈനംദിന ചെലവുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള തുക കൃത്യമായി വകയിരുത്തുക. പരമാവധി ആ തുകയ്ക്കുള്ളിൽ തന്നെ ചെലവുകൾ നിയന്ത്രിക്കാനും സാധിക്കണം.

വായ്പ: എത്രയൊക്കെ ആസൂത്രണം ചെയ്താലും കടബാധ്യത നിങ്ങളുടെ പദ്ധതികളെല്ലാം തകിടം മറിച്ചേക്കാം. വീട് വാങ്ങുന്നതിനും പണിയുന്നതിനും വിദ്യാഭ്യാസത്തിനുമെല്ലാം വായ്പയെടുക്കുന്നത് ചിലപ്പോൾ അത്യാവശ്യമായിരിക്കാം. എന്നാൽ ആവശ്യത്തിലധികം വായ്പകളെടുക്കേണ്ട സാഹചര്യം ഒഴിവാക്കുക. വായ്പ തിരിച്ചടവിന് ബജറ്റ് പ്ലാനിംഗിൽ മുൻതൂക്കം നൽകുക.
ഇൻഷുറൻസ്: ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും പരിഗണിക്കേണ്ട ഒരു വിഷയമാണ്. അത്തരത്തിൽ ലൈഫ് ഇൻഷുറൻസും സേവിംഗ്സ് ഇൻഷുറൻസുമെല്ലാം നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും.
എമർജൻസ് ഫണ്ട്: അനിശ്ചിതത്വങ്ങൾ നിറഞ്ഞതും അപ്രവചനാതീതവുമായ ഒരു സാമ്പദ് വ്യവസ്ഥയിൽ എമർജൻസി ഫണ്ട് നിർണായക പങ്കുവഹിക്കുന്നു. കുറഞ്ഞത് ആറ് മാസത്തെ ചെലവുകൾക്കെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്ന എമർജൻസി ഫണ്ട് കൃത്യമായി സൂക്ഷിക്കുക.
റിട്ടയർമെന്റ് പ്ലാൻ: മറ്റൊരാളെ ആശ്രയിക്കുന്ന തന്നെ ജീവിക്കുകയെന്നതാണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നത്. അതിന് റിട്ടയർമെന്റ് കാലത്തേക്ക് കരുതിവെക്കേണ്ടത് അനിവാര്യമാണ്. വരുമാനമുള്ളപ്പോൾ നിങ്ങൾക്ക് വായ്പയായി വരെ പണം ലഭിക്കും എന്നാൽ വിരമിക്കലിന് ശേഷം അതുണ്ടാകില്ല. അതുകൊണ്ട് തന്നെ റിട്ടയർമെന്റിനുള്ള പണം നേരത്തെ കരുതിവെക്കുക.
നിക്ഷേപം നിങ്ങളിൽ തന്നെ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയും നൂതന ആശയങ്ങളും ലോകത്തിന്റെ ഗതി മാറ്റിമറിക്കുന്നതും മുന്നേറ്റത്തിന്റെ വേഗം കൂട്ടുന്നതുമാണ്. കാലത്തിനനുസരിത്ത് പുതിയതും വൈവിധ്യങ്ങളുമായ കഴിവുകളും നൈപുണ്യവും സ്വയം വളർത്തിയെടുക്കുക. അതിനുള്ള പരിശീലനം നേടുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
