താരതമ്യേന ചെറിയ കമ്പനികളാണെങ്കിലും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ളവയുടെ ഗണത്തിലാണ് സ്മോള്‍ കാപ് ഓഹരികളെ പരിഗണിക്കാറുള്ളത്. ഭാവിസാധ്യതയുള്ളതും ഗുണമേന്മയുള്ള മാനേജ്മെന്റും പ്രവര്‍ത്തന മികവുമുള്ള കമ്പനികളുടെ ഓഹരികളിലെ നിക്ഷേപം കൈനിറയെ ആദായം നേടിത്തരാന്‍ സഹായിക്കും.
അതേസമയം പ്രധാന സൂചികകള്‍ സര്‍വകാല റെക്കോഡ് ഉയരത്തിന് സമീപത്തേക്ക് വീണ്ടുമെത്തുമ്പോള്‍ തിരുത്തലിനു ശേഷം പിന്നാക്കം നിന്നിരുന്ന സ്മോള്‍ കാപ് വിഭാഗം ഓഹരികളിലും മുന്നേറ്റത്തിനുള്ള വഴിതെളിയുന്നു. ഇത്തരത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്നതും മുന്നേറ്റ സാധ്യത ശക്തവുമായ 100 രൂപ താഴെ വിപണി വിലയിലുള്ള 5 സ്മോള്‍ കാപ് ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ഐഡിഎഫ്സി
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ എല്ലാത്തരം വായ്പ സേവനങ്ങള്‍ നല്‍കുന്നതും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതുമായ രാജ്യത്തെ മുന്‍നിര ഇന്‍ഫ്രാസ്ട്രക്ചര്‍ സംയോജിത ധനകാര്യ സ്ഥാപനമാണ് ഐഡിഎഫ്സി. ഊര്‍ജം, റോഡ്, തുറമുഖം, ടെലികമ്മ്യൂണിക്കേഷന്‍, ഐടി മേഖലയിലെ പദ്ധതികള്‍ക്കാണ് പ്രധാനമായും ധനസഹായം നല്‍കുന്നത്. കടപ്പത്രം പുറത്തിറക്കുക, മൂലധന സമാഹരണത്തിനും കടം വാങ്ങുന്നതിനും മദ്ധ്യവര്ത്തിയാകുക, സ്വകാര്യ മൂലധനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് വായ്പകള്‍ക്കുള്ള വഴിയൊരുക്കുന്നത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ 40 ശതമാനവും ഐഡിഎഫ്സി എഎംസിയില്‍ 100 ശതമാനവും ഓഹരി പങ്കാളിത്തം കമ്പനിക്കുണ്ട്. കഴിഞ്ഞ ദിവസം 81.20 രൂപയിലായിരുന്നു ഐഡിഎഫ്സി (BSE: 532659, NSE : IDFC) ഓഹരിയുടെ ക്ലോസിങ്.
സിഇഎസ്സി
ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഊര്‍ജോത്പാദന കമ്പനിയാണ് സിഇഎസ്സി. കൊല്‍ക്കത്ത നഗത്തിലേയും പരിസര പ്രദേശങ്ങളിലേയും വൈദ്യുതി വിതരണവും ഉത്പാദനവുമാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം. കൊല്‍ക്കത്ത, ഹൗറ നഗര പ്രദേശത്തെ വൈദ്യുതി വിതരണത്തിന് 2038 വരെ ലൈസന്‍സ് നേടിയിട്ടുള്ള ഏക കമ്പനിയുമാണിത്. അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേക്കും കടന്നു. നിലവില്‍ 30 ലക്ഷത്തിലേറെ സ്ഥിരം ഉപഭോക്താക്കളുണ്ട്.
സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഹരികളേക്കാള്‍ താഴ്ന്ന പിഇ അനുപാതമാണ് സിഇഎസ്സിയുടേത് (BSE: 500084, NSE : CESC). മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.94 ശതമാനമാണെന്നതും ശ്രദ്ധേയം. ഇന്നലെ 75.80 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ബാങ്കിംഗ് സ്ഥാപനമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. 1936-ല്‍ പൂനെയിലായിരുന്നു തുടക്കം. 1930-കളിലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിരവധി ബാങ്കുകള്‍ പൂട്ടിപ്പോയ കാലഘട്ടത്തില്‍ സ്വദേശി പ്രസ്ഥാനങ്ങളുടെ പ്രേരണയിലും പിന്‍ബലത്തിലും മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്സ് ആയിരുന്നു ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്ഥാപിച്ചത്. പിന്നീട് 1969-ല്‍ ബാങ്കിനെ ദേശസാത്കരിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ആകെ ഓഹരികളില്‍ 90.97 ശതമാനവും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. കഴിഞ്ഞ ദിവസം 2 ശതമാനത്തിലധികം കുതിച്ചുയര്‍ന്ന് 23.30 രൂപയിലായിരുന്നു ബാങ്ക് ഓഫ് മഹാരാഷ്ട്ര (BSE: 532525, NSE : MAHABANK) ഓഹരിയുടെ ക്ലോസിങ്.
എന്‍എല്‍സി ഇന്ത്യ
കല്‍ക്കരി, ലിഗ്നൈറ്റ് ധാതുക്കളുടെ ഖനനവും ഇതു ഉപയോഗപ്പെടുത്തി വൈദ്യുത ഉത്പാദനത്തിലുമാണ് എന്‍എല്‍സി ഇന്ത്യ ശ്രദ്ധയൂന്നീയിരിക്കുന്നത്. 1956-ലാണ് തുടക്കം. കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തനം നവരത്ന പദവി ലഭിച്ചിട്ടുള്ള ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണിത്. അടുത്തിടെ പുനരുപയോഗ ഊര്ജമേഖലയിലേക്കും കടന്നിട്ടുണ്ട്.
നിലവില്‍ ലിഗ്നൈറ്റ് മുഖേന 3,640 മെഗാവാട്ടും കല്‍ക്കരി അധിഷ്ഠിതമായി 1,000 മെഗാവാട്ടും സൗരോര്‍ജത്തിലൂടെ 1,319 മെഗാവാട്ടും കാറ്റില്‍ നിന്നും 51 മെഗാവാട്ട് ഊര്‍ജവും ഉത്പാദിപ്പിക്കുന്നുണ്ട്. 1,500 മെഗാവാട്ട് അധിക ഉത്പാദനത്തിന് പദ്ധതി തയ്യാറായി വരുന്നു. കഴിഞ്ഞ ദിവസം 80.10 രൂപയിലായിരുന്നു എന്‍എല്‍സി ഇന്ത്യ (BSE: 513683, NSE : NLCINDIA) ഓഹരിയുടെ ക്ലോസിങ്.
രേണുക ഷുഗേര്‍സ്
രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക കമ്പനികളിലൊന്നാണ് ശ്രീ രേണുക ഷുഗേര്‍സ്. പഞ്ചസാര മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനോടൊപ്പം ജൈവ-ഊര്‍ജ ഉത്പാദന രംഗത്തും കമ്പനിക്ക് സംരംഭങ്ങളുണ്ട്. കമ്പനിക്ക് 7 പഞ്ചസാര മില്ലുകളാണുള്ളത്. പ്രതിദിനം 930 കിലോ ലിറ്റര്‍ എഥനോള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കരിമ്പിന്‍ചണ്ടി ഉപയോഗപ്പെടുത്തി 135 മെഗാവാട്ട് ഊര്‍ജവും ഉത്പാദിപ്പിക്കുന്നു.
അതേസമയം എഥനോള്‍ ആവശ്യകത ഉയരുന്നതും പഞ്ചസാരയുടെ കയറ്റുമതി വര്‍ധിച്ചതും അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ ദിവസം 59 രൂപയിലായിരുന്നു രേണുക ഷുഗേര്‍സ് (BSE: 532670, NSE : RENUKA) ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications