സ്വന്തമായൊരു ബിസിനസെന്നത് നമ്മളിൽ പലരുടെയും ആഗ്രഹമായിരിക്കും. അതിന് വ്യത്യസ്തമായ കാരണങ്ങളായിരിക്കും ഓരോരുത്തർക്കമുള്ളത്. അടിസ്ഥാനപരമായി സാമ്പത്തിക നേട്ടം അതിലൊരു ഘടകമാണ്. കൂടുതൽ സമ്പാദിക്കാനും വലിയ നേട്ടങ്ങൾ സ്വന്തമാക്കാനും ബിസിനസിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം സഹായിക്കും. എന്നാൽ ഒരു ബിസിനസ് തുടങ്ങാൻ രണ്ട് കാര്യങ്ങളാണ് ഏറ്റവുമാദ്യം വേണ്ടത്. നിങ്ങൾക്ക് ലാഭമുണ്ടാക്കാൻ സാധിക്കുന്ന ഒരു ബിസിനസ് ആശയം, അതിനാവശ്യമായി വരുന്ന നിക്ഷേപം അഥവ മുതൽമുടക്ക്. ചെറിയ രീതിയിൽ തുടങ്ങിയാലും വലിയ വളർച്ച കൈവരിക്കാൻ സാധിക്കുന്ന നിരവധി ബിസിനസ് സാധ്യതകൾ ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെ മുതൽമുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാൻ സാധിക്കുന്ന അഞ്ച് ബിസിനസുകൾ എന്തൊക്കെയെന്ന് നോക്കാം.
ബേക്കറി ഷോപ്പ്: നിങ്ങൾ പാചകം ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ വീട്ടിലെ അടുക്കളയിൽ സ്വാധിഷ്ടമായ പലഹാര വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നവരാണെങ്കിൽ ആരംഭിക്കാൻ സാധിക്കുന്ന ഒരു ബിസിനസാണ് ബേക്കറി. ഏകദേശം 60 മുതൽ 70 അടി വിസ്തിരണത്തിൽ വരെ ഒരു സ്ഥലം കണ്ടെത്തിയാൽ നിങ്ങൾക്ക് ബേക്കറി തുടങ്ങാം. മികച്ച പലഹാരങ്ങൾ ആളുകൾക്ക് വിതരണം ചെയ്യാൻ സാധിക്കണമെന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.

കേറ്ററിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ്: നേരത്തെ പറഞ്ഞതിന്റെ ഇച്ചിരികൂടെ വിശാലമായ ആശയമാണ് ഇത്. നിങ്ങൾക്ക് പാചകത്തിൽ മികവുണ്ടെങ്കിൽ നിങ്ങൾ നല്ലെരു സംഘാടകനോ സംഘാടകയോ ആണെങ്കിൽ കേറ്ററിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനി ആരംഭിക്കാം. ഇതിനുവേണ്ട അടിസ്ഥാന കാര്യങ്ങൾ വാങ്ങാൻ രണ്ട് ലക്ഷം രൂപ ധാരാളമായിരിക്കും. കൂടുതൽ വർക്കുകൾ ഏറ്റെടുത്ത് ബിസിനസ് വളർത്താനും സാധിക്കും.
മെഷ്യനുകൾ വാടകയ്ക്ക് നൽകാം: അധികമാരും പ്രയോജനപ്പെടുത്താത്ത ഒരു മേഖലയാണിത്. നമ്മുടെ നാട്ടിൽ പൊതുവെ കെട്ടിട നിർമ്മാണത്തിനും കൃഷിക്കും ചെറിയ മെഷ്യനുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം മെഷ്യനുകൾ വാടകയ്ക്ക് കൊടുത്തും വരുമാനം കണ്ടെത്താൻ സാധിക്കും. ഇതിനും ഏകദേശ ചെലവ് വരുക രണ്ട് ലക്ഷം രൂപയാണ്.
ടാക്സി സർവീസ്: ഉപയോഗിച്ച് പതം വന്ന കാറുണ്ടെങ്കിൽ അത് ടാക്സിയായി മാറ്റുന്നത് ചെറിയ ചെലവിൽ നിങ്ങൾക്ക് ഒരു ബിസിനസ് സാധ്യത തുറന്നിടുകയാണ്. നിരവധി ഓൺലൈൻ ടാക്സി സേവനങ്ങൾ നിലവിലുള്ള വിപണിയിൽ വളർച്ച സാധ്യത കൂടുതലാണ്. ഒരു ഡ്രൈവറെ വെച്ചാലും ഒരു നിശ്ചിത തുക നിങ്ങൾക്ക് വരുമാനമായി ഉറപ്പിക്കാം.
പലചരക്ക് കട: ഒരിക്കലും താഴേക്ക് പോകാത്ത ആവശ്യകതയുള്ള ഒന്നാണ് പലചരക്ക് കട. വലിയ മത്സരമുള്ള മേഖലയാണെങ്കിലും രണ്ട് ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് അനായാസം അത്തരമൊരു കട ആരംഭിക്കാനും മികച്ച വരുമാനം കണ്ടെത്താനും സാധിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
