പണത്തിന് സന്തോഷം നൽകാൻ സാധിക്കുമോ..? എന്ന ചോദ്യം എല്ലാ കാലത്തും പ്രസക്തമാണല്ലേ. പണത്തിന് സന്തോഷം തരാൻ സാധിക്കുമെന്ന് ഒരു വിഭാഗം ആളുകൾ പറയുമ്പോൾ അതിന് സാധിക്കില്ല എന്ന് വാദിക്കുന്നവരും നിരവധിയാണ്. പക്ഷെ ഒരു കാര്യം ഉറപ്പാണ്, കയ്യിൽ ആവശ്യത്തിനുള്ള പണമുണ്ടെങ്കിൽ ജീവിതം വളരെ സുഗമമായിരിക്കും.
കയ്യിൽ ഉയർന്ന തുകയുള്ളവർക്ക് ഓഹരി നിക്ഷേപം, മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപം തുടങ്ങി നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. എന്നാൽ ശരാശരി ശമ്പളമോ വരുമാനമോ ഉള്ള ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും എങ്ങനെയാണ് സാമ്പത്തികമായ സുരക്ഷ നേടുക എന്നതാണ് ചോദ്യം. അതിനുള്ള ഉത്തരമാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ.
എന്താണ് ചെറുകിട സമ്പാദ്യ പദ്ധതികൾ..?
പൗരന്മാരെ അവരുടെ പ്രായം പരിഗണിക്കാതെ പതിവായി സമ്പാദിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം സമ്പാദ്യ പദ്ധതികളാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ.
2016 മുതൽ, ധനമന്ത്രാലയം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ത്രൈമാസ അടിസ്ഥാനത്തിൽ അവലോകനം ചെയ്യുന്നുണ്ട്. വിവിധ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് കീഴിൽ ലഭിക്കുന്ന എല്ലാ നിക്ഷേപങ്ങളും ദേശീയ ചെറുകിട സമ്പാദ്യ ഫണ്ടിൽ സംയോജിപ്പിച്ചിരിക്കുന്നു. ഫണ്ടിലെ പണം കേന്ദ്രസർക്കാർ ധനക്കമ്മി നികത്താൻ ഉപയോഗിക്കുന്നു.
ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാൾ ഉയർന്ന റിട്ടേണുകൾ മാത്രമല്ല, ഉറപ്പായ വരുമാനവും നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ ചെറുകിട നിക്ഷേപ പദ്ധതികൾ ജനപ്രിയമാണ്.
ഏതൊക്കെയാണ് ചെറുകിട നിക്ഷേപ പദ്ധതികൾ...?
1. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്(പിപിഎഫ്)
15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. ചില നിബന്ധനകൾക്ക് വിധേയമായി 7ആം വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ പിപിഎഫ് അനുവദിക്കുന്നുണ്ട്.
7.10 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. അതായത് 1.5 ലക്ഷം വരെ ലാഭം നേടാം.

2. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
ഒരു ഇന്ത്യൻ പൗരന്1,000 രൂപ അടച്ചുകൊണ്ട് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റിൽ അംഗമാകാം. നിക്ഷേപത്തിന് ഉയർന്ന പരിധി ഇല്ല. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി.
7.70 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും.
3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
മിനിമം ആയിരം രൂപ നിക്ഷേപിച്ച് കൊണ്ട് ആരംഭിക്കാവുന്ന പദ്ധതിയാണിത്. വ്യക്തിഗത അക്കൗണ്ടുകളിൽ പരമാവധി ഒൻപത് ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്‍റ് അക്കൗണ്ടിന്‍റെ പരിധി 15 ലക്ഷമാണ്.
7.40 ശതമാനമാണ് പലിശ നിരക്ക്. അതേ സമയം നികുതി ആനുകൂല്യങ്ങളില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

4. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
അറുപത് വയസ്സ് പ്രായമുള്ള വ്യക്തികൾക്കോ 55 വയസ്സിന് മുകളിലുള്ള 60 വയസ്സിന് താഴെയുള്ള ജീവനക്കാർക്കോ വേണ്ടിയുള്ളതാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം.
8.20 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്.
5. സുകന്യ സമൃദ്ധി യോജന
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ.
കുറഞ്ഞ നിക്ഷേപ തുക 250 രൂപയാണ്. പ്രതിവർഷം 1.5 ലക്ഷം രൂപ വരെ പരമാവധി നിക്ഷേപിക്കാം. 8.20 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. ആദായ നികുതി നിയമം.
6. കിസാൻ വികാസ് പത്ര
എട്ടുവർഷവും ഏഴ് മാസവും കൊണ്ട് നിക്ഷേപത്തുക ഇരട്ടിയായി തിരിച്ചുകിട്ടുന്ന ആകർഷകമായ നിക്ഷേപ പദ്ധതിയാണിത്.
7.5 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. പരമാവധി നിക്ഷേപ പരിധിയില്ല. നികുതി ആനുകൂല്യങ്ങളില്ല എന്നത് പ്രത്യേകം ഓർക്കുക.
7. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ
പോസ്റ്റ് ഓഫീസ് അനുവദിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികളാണ് ടൈം ഡെപ്പോസിറ്റുകള്‍. 1 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്‍റെ കാലാവധി. വ്യക്തിഗത അക്കൗണ്ടും മൂന്ന് പേര്‍ ചേര്‍ന്നുള്ള ജോയിന്‍റ് അക്കൗണ്ടും ആരംഭിക്കാം.
1000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. കാലാവധിയനുസരിച്ച് 6.9 ശതമാനം മുതൽ 7.5 ശതമാനം വരെയാണ് പലിശ നിരക്ക്. 5 വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് നികുതി കിഴിവുണ്ട്. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സെക്ഷന്‍ 80സി പ്രകാരം ആദായ നികുതി കിഴിവ് നേടാം.
8. ആവർത്തന നിക്ഷേപം
സ്ഥിരമായ തുകകൾ ഇടയ്ക്കിടെ നിക്ഷേപിക്കാൻ അനുവദിക്കുന്ന സമ്പാദ്യ പദ്ധതി. 100 രൂപയാണ് കുറഞ്ഞ നിക്ഷേപം. 6.70 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.
നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 5 വർഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളും ലഭിക്കില്ല.
സ്ഥിര നിക്ഷേപങ്ങളും ചെറുകിട സമ്പാദ്യ പദ്ധതികളും ഇപ്പോൾ ഏകദേശം തുല്യമാണ്. എന്നാൽ, നികുതി ആനുകൂല്യങ്ങൾ, അപകടസാധ്യത, സ്ഥിരവരുമാനം എന്നിവ പരിഗണിക്കുമ്പോൾ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നത് മികച്ച തീരുമാനമായിരിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications