ചെറുപ്പത്തിൽ തന്നെ നിക്ഷേപം തുടങ്ങുന്നത് ഒരുപാട് കാലത്തേക്കുള്ള നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിയുടെ ഉയർന്ന വരുമാനം , തന്റെ പ്രായത്തിനനുസരിച്ചുള്ള വ്യക്തമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചെറുപ്പക്കാരായ നിക്ഷേപകർക്ക്, അവരുടെ തൊഴിൽ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ നിക്ഷേപം നടത്താനും, അതിലൂടെ വരുംകാലത്തേക്ക് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനും സാധിക്കുന്നു. അവസരങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്, നിക്ഷേപത്തിലൂടെ ലാഭം കൊയ്യാൻ അവരെ കൂടുതൽ പ്രാപ്തരാക്കുന്നത്.
ഒരാൾ ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നതിലൂടെ, തന്റെ പരാജയങ്ങളെ ബോധ്യപ്പെടുകയും, എങ്ങനെ നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നേടാം എന്നും മനസ്സിലാക്കുന്നു. ഇവിടെ കൂടുതൽ ശ്രദ്ധേയമാകുന്നത്, നിക്ഷേപ പദ്ധതികളെയും അത് മനസ്സിലാക്കാനുള്ള സമയത്തെയുമാണ്. കാരണം, ഒരു അവസരം നമുക്ക് നഷ്ടമുണ്ടാക്കിയാലും അത് തിരിച്ചു പിടിക്കാനുള്ള സമയവും കഴിവും അവർക്ക് ലഭിക്കുന്നു.

തുടക്കക്കാർ തിരഞ്ഞെടുക്കേണ്ട ചില നിക്ഷേപ പദ്ധതികളെ നമുക്കൊന്ന് പരിശോധിക്കാം.
ദീർഘകാലത്തേക്കുള്ള പദ്ധതികളിൽ ഏറ്റവും പ്രയോജനകരമായ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. ലളിതമായ ഒരു നിക്ഷേപ തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ, പദ്ധതിയെ കുറിച്ചുള്ള ആഴത്തിലുള്ള അറിവോ അതിലെ റിസ്കോ നമ്മെ കൂടുതൽ മുഷിപ്പിക്കുന്നില്ല. കൂടാതെ, നികുതി ലാഭിക്കുന്നതിനായി, ഇക്വിറ്റി-ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇ. എൽ. എസ്. എസ് ) ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഏറ്റവും ഉയർന്ന വരുമാന സാധ്യതയുള്ള, മറ്റൊരു നിക്ഷേപ പദ്ധതിയാണ് സ്റ്റോക്ക് മാർക്കറ്റുകൾ. പുതിയ നിക്ഷേപകർക്ക് മാർക്കറ്റിന്റെ ഏറ്റക്കുറച്ചിലുകളെ മനസ്സിലാക്കാനും, അതെങ്ങനെ ഉപയോഗപ്പെടുത്തി കൂടുതൽ വരുമാനം നേടാമെന്നതുമാണ് സ്റ്റോക്ക് മാർക്കറ്റുകളെ ഏറ്റവും പ്രയോജനകരമായ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയമാക്കുന്നത്.
റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തവർക്ക് ഏറ്റവും അനുയോജ്യമായതാണ് ബാങ്ക് നിക്ഷേപങ്ങൾ. കുറഞ്ഞ റിസ്ക് പ്രദാനം ചെയ്യുന്നത് കൊണ്ട് തന്നെ, ചെറിയ വരുമാനമാണ് ബാങ്ക് നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അതുപോലെ തന്നെ, നിരവധി സർക്കാർ പദ്ധതികളും സുരക്ഷിതമായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഉയർന്ന ഇൻഷുറൻസ് ഉൾകൊള്ളുന്ന മറ്റൊരു നിക്ഷേപമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതികൾ. കൂടാതെ, മോശമല്ലാത്ത വരുമാനത്തിനായുള്ള ഒരു സ്രോതസായും ഈ നിക്ഷേപ രീതിയെ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു.
ഈ സാധ്യതകളൊക്കെ ചെറുപ്പത്തിൽ തന്നെ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതും, ഒരു വ്യക്തിയുടെ സാമ്പത്തികമായ നേട്ടത്തിന് ഏറ്റവും അനുയോജ്യമായതുമാണ്. വ്യക്തമായ കാഴ്ച്ചപ്പാടോടുകൂടി ഇത്തരം പദ്ധതികളെ സമീപിച്ചെങ്കിലെ വരുമാനത്തിലെ വളർച്ച നിങ്ങൾക്ക് നേടാനാവുകയുള്ളൂ.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications