ഇത് നിക്ഷേപങ്ങളുടെ കാലമാണ്. ഇന്നത്തെ കാലത്ത് നല്ലൊരു വിഭാഗം ആളുകളും നിക്ഷേപങ്ങൾ നടത്താൻ താൽപ്പര്യപ്പെടുന്നവരാണ്. മുതല്‍ ഏറ്റവും സുരക്ഷിതമാക്കിക്കൊണ്ട് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ആളുകൾ കൂടുതലായും തിരഞ്ഞെടുക്കുക ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളാകും. ഇതിൽ നിന്ന് കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന ലാഭം എന്നത് ബാങ്ക് പലിശ നിരക്കാണ്. എന്നാൽ ബാങ്ക് നിക്ഷേപങ്ങളേക്കാൾ വരുമാനം തരുന്ന മറ്റ് അനവധി നിക്ഷേപങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ശമ്പളക്കാരായ ആളുകൾക്ക് യോജിച്ച അത്തരം ചില നിക്ഷേപങ്ങൾ ഇവയാണ്;
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്കാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതായത് നിലവിൽ 7.9 ശതമാനമാണ് പിപിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്നതാണ്. എസ്‌ബിഐ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ 6.25 ശതമാനമാണ്. കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം പിപിഎഫ് നിക്ഷേപം നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്നുമുണ്ട്. പിപിഎഫിന് ഗവൺമെന്റിന്റെ പിന്തുണയുള്ളതിനാൽ തന്നെ ഇത് വളരെ സുരക്ഷിതവുമാണ്.
കമ്പനി സ്ഥിര നിക്ഷേപങ്ങൾ
ശമ്പക്കാരായ വ്യക്തികൾക്ക് കമ്പനി സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ലൊരു ഓപ്‌ഷനാണ്, അവ എഎഎ റേറ്റുചെയ്തതും ഉയർന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്നതുമാണ്. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ബാങ്ക് നിക്ഷേപങ്ങൾക്കു പലിശ കുറവായതിനാൽ തന്നെ, താരതമ്യേന ഉയർന്ന പലിശ നിരക്കു ലഭിക്കുന്നവയാണ് കമ്പനി സ്ഥിര നിക്ഷേപങ്ങൾ. ഓഹരികൾ, കടപ്പത്രങ്ങൾ എന്നിവയെക്കാൾ നഷ്ടസാധ്യത കമ്പനി സ്ഥിര നിക്ഷേപങ്ങൾക്കു കുറവാണ്.
മെച്ചപ്പെട്ട കമ്പനികളിൽ ഉയർന്ന റേറ്റിങ് ഉള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണമെന്നു മാത്രം. എച്ച്ഡിഎഫ്സി ലിമിറ്റഡ്, മഹീന്ദ്ര ഫിനാൻസ്, ബജാജ് ഫിനാൻസ്, പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിങ് ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ സ്ഥിര നിക്ഷേപങ്ങൾ മെച്ചപ്പെട്ട റേറ്റിങ്ങിനോടൊപ്പം ഉയർന്ന പലിശ നിരക്കും നൽകുന്നവയാണ്. കൂടാതെ ഇത്തരം സ്ഥിര നിക്ഷേപങ്ങളിൽ 75 ശതമാനം വരെ വായ്പ ലഭിക്കുകയും ചെയ്യും. ഈ നിക്ഷേപങ്ങളുടെ വരുമാനം 8 ശതമാനം മുതൽ 8.5 ശതമാനം വരെയാകാം, മൂന്ന് വർഷത്തെ നിക്ഷേപത്തിന്റെ വരുമാനം ക്യുമുലേറ്റീവ് ഡെപ്പോസിറ്റുകളിൽ 9.5 ശതമാനം വരെ ഉയർന്നേക്കാം.
പോസ്റ്റോഫീസ് സേവിംഗ്‌സ് സ്‌കീമുകൾ
പോസ്റ്റോഫീസിന്റെ ചെറുകിട സേവിംഗ്‌സ് സ്‌കീമുകൾ വളരെ സുരക്ഷിതവും ബാങ്ക് നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ വരുമാനം നൽകുന്നവയുമാണ്. ഉദാഹരണത്തിന് നാഷണൽ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് 7.9 ശതമാനം പലിശ ലഭിക്കും. 1, 3 വർഷത്തേക്ക് 6.9 ശതമാനവും 5 വർഷത്തേക്ക് 7.7 ശതമാനവും പലിശനിരക്ക് ലഭിക്കുന്ന ടൈം ഡെപ്പോസിറ്റുകളും ഉണ്ട്. ഇത്തരം നിക്ഷേപങ്ങളുടെ പലിശനിരക്ക് മികച്ചതായിരിക്കില്ലെങ്കിലും അവ ഇപ്പോഴും രാജ്യത്തെ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ ഉയർന്നതാണ്. കൂടാതെ എല്ലാ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളും വളരെ സുരക്ഷിതമാണ്.
ഇക്വിറ്റി ഷെയറുകൾ
ഇക്വിറ്റി ഷെയറുകൾ ശമ്പളക്കാരായ നിക്ഷേപകർക്ക് നിക്ഷേപം നടത്താവുന്ന മറ്റൊരു മികച്ച മാർഗമാണ്. എന്നാൽ, നിങ്ങൾക്ക് ഓഹരി നിക്ഷേപങ്ങളിൽ വൈദഗ്ദ്ധ്യം ഇല്ലെങ്കിൽ, ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപിക്കാൻ തുനിയരുത്. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഇക്വിറ്റി ഷെയറുകൾ അപകട സാധ്യതകൾ ഉള്ള നിക്ഷേപമാണ്. ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രൊഫഷണൽസിന്റെ സഹായം തേടാവുന്നതാണ്, ഉചിതമായ ഗവേഷണത്തിലൂടെ ബുദ്ധിപരമായി നിക്ഷേപിക്കുകയാണെങ്കിൽ ഇക്വിറ്റി ഷെയറുകളിൽ നിന്ന് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നേടാവുന്നതാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്‌ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്‌ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications