2015ലാണ് കേന്ദ്രസർക്കാർ സോവറിൻ ഗോൾഡ് ബോണ്ടുകൾ അഥവാ എസ്.ജി.ബി അവതരിപ്പിച്ചത്. നിക്ഷേപകർക്കിയടിൽ വലിയ സ്വീകാര്യത സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് ലഭിക്കുകയും ചെയ്തു. ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം എന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഭൗതിക സ്വർണ്ണം കൈവശം വയ്ക്കുന്നതിന് പകരമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ . നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.സുരക്ഷിതത്വം, ലിക്വിഡിറ്റി, നികുതി ക്ഷമത, ഉയര്‍ന്ന നേട്ടം, സർക്കാറിന്‍റെ ഉറപ്പ് എന്നിവയാണ് എസ്.ജി.ബികളുടെ പ്രധാനപ്പെട്ട ഗുണം.
2023-2024 സാമ്പത്തിക വർഷത്തേക്കുള്ള സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി) സ്കീം സീരീസ് III ഡിസംബർ 18-ന് ആരംഭിച്ചിട്ടുണ്ട്.സബ്‌സ്‌ക്രിപ്‌ഷൻ ഡിസംബർ 22 വരെ തുടരുകയും ചെയ്യും. ഒരു നിക്ഷേപകന്‍റെ നിക്ഷേപ പോർട്ട്‌ഫോളിയോയുടെ 10 ശതമാനത്തോളം സ്വർണ്ണ നിക്ഷേപം അത്യാവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളിലെ നിക്ഷേപം പരിഗണിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ്.

സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് അതിന്‍റെ ഘടനയെപ്പറ്റി ബോധവാന്മാരായിരിക്കണം. മറ്റെല്ലാ നിക്ഷേപങ്ങളെയും പോലെ പ്രത്യേക സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വേണ്ടിയും സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്താം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ,നാഷണൽ പെൻഷൻ സ്കീം അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങിയവ പോലെ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുള്ള കരുതൽ ധനമായി സോവറിൻ ഗോൾഡ് ബോണ്ടുകളെ പരിഗണിക്കാമെന്ന് സാരം.എസ്‌ജിബികളുടെ ഓരോ ഇഷ്യുവും അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത്. സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാം
1. എസ്.ജി.ബികളിലെ നിക്ഷേപം
എട്ട് വര്‍ഷത്തേക്കാണ് സ്വര്‍ണ ബോണ്ട് ആര്‍ബിഐ ഇറക്കുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം വലിയ ബാധ്യതകളില്ലാതെ വില്‍ക്കാന്‍ സാധിക്കും. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തപാൽ ഓഫീസുകൾ, എൻഎസ്ഇ, ബിഎസ്ഇ തുടങ്ങിയ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ സോവറിൻ ഗോൾഡ് ബോണ്ടുകൾ വിൽക്കാൻ സാധിക്കും. അതായത് വിൽപ്പന എളുപ്പമാണെന്നർത്ഥം. വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം.
2. നികുതി ഇളവുകൾ
എസ്‌ജിബിക്ക് എട്ട് വർഷത്തെ കാലയളവ് ഉണ്ട്, അഞ്ചാം വർഷത്തിന് ശേഷം പലിശ അടയ്‌ക്കേണ്ട തീയതിയിൽ നേരത്തെ റിഡീം ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. കാലാവധി പൂര്‍ത്തിയാകുന്നതു വരെ എസ്.ജി.ബി കൈവശം വച്ചാൽ നിക്ഷേപകര്‍ക്ക് പൂര്‍ണ നികുതി ആനുകൂല്യം ലഭിക്കും. കാലാവധിക്കു മുന്‍പാണെങ്കില്‍ കൈവശം വച്ച കാലയളവിനനുസരിച്ചാണ് നികുതി ബാധ്യത. മൂന്നു വര്‍ഷത്തില്‍ താഴെയാണ് എസ്.ജി.ബി കൈവശം സൂക്ഷിച്ചതെങ്കിൽ കിട്ടിയ നേട്ടത്തിനനുസരിച്ച് നികുതി സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടി വരും. മൂന്നു വര്‍ഷമെങ്കിലും കൈവശം വച്ച ശേഷമാണ് വില്‍ക്കുന്നതിങ്കില്‍ ഇന്‍ഡെക്‌സേഷനു ശേഷം 20 ശതമാനം നികുതി നല്‍കിയാല്‍ മതി.
3. പലിശ നിരക്കുകൾ
പ്രതിവര്‍ഷം 2.5 ശതമാനം പലിശയാണ് ലഭിക്കുക. ആറ് മാസം കൂടുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ പലിശ ലഭ്യമാകും. എട്ട് വർഷമാണ് ബോണ്ടിൻ്റെ കാലാവധി. അന്ന് 24 കാരറ്റ് ഭൗതിക സ്വർണത്തിന് എന്ത് വിപണി വിലയാണോ ഉള്ളത്, അതേ വിലനിലവാരം തന്നെയാകും ഗോൾഡ് ബോണ്ടിൻ്റെ മൂല്യവും.
4. വില
ഒരു ഗ്രാം, അഞ്ച് ഗ്രാം, 10 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയുള്ള അളവിലാണ് സ്വര്‍ണ ബോണ്ട് വാങ്ങാന്‍ സാധിക്കുക.24 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന് തുല്യമായ ഗോൾഡ് ബോണ്ടിൻ്റെ ഒരു യൂണിറ്റിന് 6,199 രൂപയാണ് ഇത്തവണത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും ഡിജിറ്റൽ മാർഗങ്ങളിലൂടെ അപേക്ഷാ പേയ്‌മെന്‍റ് നടത്തുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതായത്, ഓൺലൈൻ വഴി വാങ്ങുന്നവർക്ക്, ഒരു യൂണിറ്റ് ഗോൾഡ് ബോണ്ടിന് 6,149 രൂപ നൽകിയാൽ മതിയെന്ന് സാരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
