സർക്കാരിന്റെ സോവറിൻ ഗോൾഡ് ബോണ്ട് 2020-21 പദ്ധതിയുടെ ജൂലൈ 6ന് ആരംഭിച്ച സബ്സ്ക്രിപ്ഷൻ ജൂലൈ 10 വെള്ളിയാഴ്ച അവസാനിക്കും. നടപ്പ് സാമ്പത്തിക വർഷത്തിലെ സ്വർണ്ണ ബോണ്ട് പദ്ധതി അഞ്ച് ദിവസത്തേക്ക് സബ്സ്ക്രിപ്ഷനായി തുറക്കുന്നത് ഇത് നാലാം തവണയാണ്. നിലവിലെ ഘട്ടത്തിന് ശേഷം ജൂലൈ 14 ന് ബോണ്ടുകൾ ഇഷ്യു ചെയ്യും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അഞ്ച് ദിവസം വീതം സബ്സ്ക്രിപ്ഷനായി സ്വർണ്ണ ബോണ്ട് പദ്ധതി തുറക്കും.
എന്താണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി?
ഇന്ത്യൻ സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ആണ് സ്വർണ്ണ ബോണ്ടുകൾ ഇഷ്യു ചെയ്യുന്നത്. സ്വർണത്തിന്റെ വിപണി വിലയുമായി ബന്ധപ്പെട്ട് ബോണ്ടുകൾ വാങ്ങാനും നിക്ഷേപത്തിന് പലിശ നേടാനും നിക്ഷേപകർക്ക് സാധിക്കും.
വരാനിരിക്കുന്ന സബ്സ്ക്രിപ്ഷൻ, ഇഷ്യൂ തീയതികൾ
- സബ്സ്ക്രിപ്ഷൻ തീയതി - 2020 ഓഗസ്റ്റ് 03-07
- ഇഷ്യു തീയതി- 2020 ഓഗസ്റ്റ് 11
- സബ്സ്ക്രിപ്ഷൻ തീയതി - 2020 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 04 വരെ
- ഇഷ്യു തീയതി - 2020 സെപ്റ്റംബർ 08
ആർക്കൊക്കെ നിക്ഷേപിക്കാം?
രാജ്യത്തെ സ്ഥിര താമസക്കാർ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ (എച്ച് യു എഫ്), ട്രസ്റ്റുകൾ, സർവ്വകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പദ്ധതി പ്രകാരം സ്വർണ്ണ ബോണ്ടുകൾ വാങ്ങാം.
ഗോൾഡ് ബോണ്ട് വില
നാലാമത്തെ സീരീസ് സോവറിൻ ഗോൾഡ് ബോണ്ടുകൾ ഒരു ഗ്രാമിന് 4,852 രൂപ ഇഷ്യു വിലയിൽ ലഭ്യമാണ്. 999 പരിശുദ്ധിയുള്ള സ്വർണത്തിനായി ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന സ്വർണ്ണ വിലയുടെ അടിസ്ഥാനത്തിലാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിക്കുന്നത്.
ഗോൾഡ് ബോണ്ട് ഡിസ്കൗണ്ട്
ഡിജിറ്റൽ പേയ്‌മെന്റ് രീതിയിലൂടെ ഓൺലൈനായി വാങ്ങുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. കിഴിവ് കഴിഞ്ഞ് ഓൺലൈൻ വാങ്ങുന്നവർക്കുള്ള ഇഷ്യു വില ഗ്രാമിന് 4,802 രൂപയാണ്.
കാലാവധി
സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് എട്ടുവർഷത്തെ കാലാവധിയാണുള്ളത്. എന്നാൽ അഞ്ചാം വർഷത്തിനുശേഷം ഒരു എക്സിറ്റ് ഓപ്ഷൻ ഉണ്ട്. പലിശ പേയ്‌മെന്റ് തീയതികളിൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിക്കാം.
നിക്ഷേപ പരിധി
ഒരു സാമ്പത്തിക വർഷത്തിൽ യോഗ്യതയുള്ള വ്യക്തികൾക്കും എച്ച് യു എഫുകൾക്കും കുറഞ്ഞത് ഒരു ഗ്രാം മുതൽ പരമാവധി നാല് കിലോഗ്രാം (4,000 ഗ്രാം) വരെ സ്വർണം വാങ്ങാം. ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വരെ വാങ്ങാം.
പലിശ നിരക്ക്
സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് പ്രതിവർഷം 2.50 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പലിശ ഉള്ളതുകൊണ്ട് തന്നെ ആഭരണ രൂപത്തിൽ സ്വർണം കൈവശം വയ്ക്കുന്നതിനേക്കാൾ ലാഭകരമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ.
എവിടെ നിന്ന് വാങ്ങാം?
നിക്ഷേപകർക്ക് അവരുടെ ഫണ്ടുകൾ ഒന്നിലധികം റൂട്ടുകളിലൂടെ സ്വർണ്ണ ബോണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയും. ദേശസാൽകൃത, സ്വകാര്യ ബാങ്കുകൾ, നിയുക്ത പോസ്റ്റ് ഓഫീസ് ശാഖകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ബിഎസ്ഇ, എൻഎസ്‌ഇ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ എന്നിവയിലൂടെ സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാം.
നികുതി
സോവറിൻ ഗോൾഡ് ബോണ്ടിലൂടെ ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതാണ്. എന്നാൽ മൂലധന നേട്ടങ്ങൾ വ്യക്തിഗത നിക്ഷേപകർക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications