ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ഇനി വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആളുകൾ ആദായനികുതി സ്ലാബുകളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കാലങ്ങളായി ധനമന്ത്രിമാർ കേന്ദ്ര ബജറ്റിൽ നിരവധി ആദായനികുതി മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബ അലവൻസുകൾക്ക് അനുയോജ്യമായ രീതിയിൽ വിവാഹിതർക്കും അവിവാഹിതർക്കും വിവിധ നികുതിയിളവ് സ്ലാബുകൾ നിർദ്ദേശിക്കുന്ന ബജറ്റും ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു.
1950ലെ ബജറ്റ്
1950 കളിൽ, ആദായനികുതിയുടെ പരമാവധി നിരക്ക് 5 അണയിൽ നിന്ന് 4 അണ ആയി കുറക്കുകയും സമ്പത്ത് നികുതി ഏർപ്പെടുത്തുകയും ചെയ്തു. സിഡി ദേശ്മുഖ് ധനമന്ത്രിയായിരിക്കെ 1955-56 വർഷത്തെ ബജറ്റിലാണ് ഈ തീരുമാനം എടുത്തത്. കൂടാതെ ബജറ്റ് പ്രസംഗത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കിയതും അതേ വർഷം തന്നെയാണ്. വാർഷിക ധനകാര്യ പ്രസ്താവനയുടെ ഹിന്ദി പതിപ്പുകളും വിശദീകരണ മെമ്മോറാണ്ടവും ആ വർഷം മുതൽ പ്രചരിപ്പിക്കപ്പെട്ടു.
വിവാഹിതർക്കും അവിവാഹിതർക്കും പ്രത്യേകം നികുതി
കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി 1,500 രൂപയുടെ നികുതിയിളവ് സ്ലാബ് വിവാഹിതർക്ക് 2,000 രൂപയായി ഉയർത്തുകയും അവിവാഹിതർക്ക് 1,000 രൂപയായി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. വിവാഹതർക്കും അവിവാഹിതർക്കും ഏർപ്പെടുത്തിയ ആദായ നികുതി സ്ലാബുകൾ താഴെ പറയുന്നു.
1955-1956 സാമ്പത്തിക വർഷത്തിലെ വിവാഹിതരായ വ്യക്തികൾക്കുള്ള ആദായനികുതി സ്ലാബുകൾ
- 0 മുതൽ 2,000 രൂപ വരെ നികുതി സ്ലാബ് - ആദായനികുതി നൽകേണ്ടതില്ല
- 2,001 മുതൽ 5,000 രൂപ വരെ നികുതി സ്ലാബ് - ഒമ്പത് പൈസ
- 5,001 മുതൽ 7,500 രൂപ വരെ നികുതി സ്ലാബ് - ഒരു അണയും ഒമ്പത് പൈസയും
- 7,501 മുതൽ 10,000 രൂപ വരെ നികുതി സ്ലാബ് - രണ്ട് അണയും മൂന്ന് പൈസയും
- 10,001 മുതൽ 15,000 രൂപ വരെ നികുതി സ്ലാബ് - മൂന്ന് അണയും മൂന്ന് പൈസയും
- 15,001 രൂപയും അതിന് മുകളിലുള്ളതും - നാല് അണ
1955-1956 സാമ്പത്തിക വർഷത്തിലെ അവിവാഹിതരായ വ്യക്തികൾക്കുള്ള ആദായനികുതി സ്ലാബുകൾ:
- 0 മുതൽ 1,000 രൂപ വരെ - ആദായനികുതി ഇല്ല
- 1,001 മുതൽ 5,000 രൂപ വരെ - ഒമ്പത് പൈസ
- 5,001 മുതൽ 7,500 രൂപ വരെ - ഒരു അണയും ഒമ്പത് പൈസയും
- 7,501 മുതൽ 10,000 രൂപ വരെ - രണ്ട് അണയും മൂന്ന് പൈസയും
- 10,001 മുതൽ 15,000 രൂപ വരെ - മൂന്ന് അണയും മൂന്ന് പൈസയും
- 15,001 രൂപയും അതിന് മുകളിലുള്ളതും - നാല് അണ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications