ഏഷ്യയിലെ ഏറ്റവും വലിയ ബാങ്ക് ഏതാണെന്ന ചോദ്യത്തിന് നിങ്ങൾ നൽകുന്ന ഉത്തരം എന്തായിരിക്കും... സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, സ്വയം അഭിനന്ദിക്കാം. കാരണം നിങ്ങളുടെ ഉത്തരം ശരിയാണ്. ബാങ്കിംഗ്, ട്രഷറി, വിദേശ വിനിമയം തുടങ്ങി എല്ലാവിധ സേവനങ്ങളും നല്‍കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സര്‍ക്കാരിന്‍റെ എല്ലാ പദ്ധതികളുടെയും ഭാഗം. കരുത്തുറ്റ മൂലധനവൽക്കരണം, ശക്തമായ ബാധ്യതാ ഫ്രാഞ്ചൈസി, മെച്ചപ്പെട്ട ആസ്തി ഗുണനിലവാര വീക്ഷണം തുടങ്ങിയവയെല്ലാം എസ്ബിഐയുടെ കരുത്താണ്.
രാജ്യത്തെ ജനങ്ങൾക്കായി നിരവധി നിക്ഷേപ പദ്ധതികളും എസ്ബിഐ വാഗ്ധാനം ചെയ്യുന്നുണ്ട്. എസ്ബിഐ അമൃത് കലാഷ് , എസ്ബിഐ വീകെയർ , എസ്ബിഐ ഗ്രീൻ ഡിപ്പോസിറ്റുകൾ, എസ്ബിഐ സർവോത്തം തുടങ്ങിയ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളിലൂടെ സാമ്പത്തിക സുരക്ഷ നേടാൻ സാധിക്കും. മികച്ച പലിശ നിരക്കും ഈ നിക്ഷേപ പദ്ധതികൾക്ക് ബാങ്ക് നൽകുന്നു.

1. എസ്ബിഐ അമൃത് കലാഷ്
സാധാരണ സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ നൽകുന്ന സ്പെഷ്യൽ സ്ഥിര നിക്ഷേപ പദ്ധതിയാണ് അമൃത് കലാഷ്. 400 ദിവസമാണ് നിക്ഷേപത്തിന്‍റെ കാലാവധി. സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനം പലിശ നിക്ഷേപത്തിന് നേടാം. മുതിർന്ന പൗരന്മാർക്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക് 7.60 ശതമാനമാണ്.
അമൃത് കലാഷിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി മാർച്ച് 31, 2024 ആണ് എന്ന കാര്യം പ്രത്യേകം ഓർക്കുക.
2. എസ്ബിഐ വീകെയർ
മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നൽകുന്ന എസ്ബിഐ സ്ഥിര നിക്ഷേപമാണ് വീകെയർ. 5 മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് എസ്ബിഐ വീകെയയർ സ്ഥിര നിക്ഷേപം വഴി ഉയർന്ന പലിശ നൽകുന്നത്. 7.50 ശതമാനമാണ് പലിശ നിരക്ക്
നിക്ഷേപം ഇരട്ടിയാകും
7.50 ശതമാനമാണ് പലിശ നിരക്ക്. 7.50 ശതമാനം പലിശ നിരക്കില്‍ എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് നിക്ഷേപം ഇരട്ടിയായാണ് തിരികെ ലഭിക്കുന്നത്. 1 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിടുന്നൊരാള്‍ക്ക് കാലാവധിയെത്തുമ്പോള്‍ 2.10 ലക്ഷം രൂപയായി മാറും.
വീകെയർ സ്ഥിര നിക്ഷേപത്തിന് അപേക്ഷിക്കാനുള്ള സമയപരിധി എസ്ബിഐ നീട്ടിയിട്ടുണ്ട്. നിക്ഷേപകർക്ക് 2024 മാർച്ച് 31 വരെ എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം ആരംഭിക്കാം.
3. എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്
പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് സമാഹരിക്കുന്നതിനാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് ആരംഭിച്ചത്.
പദ്ധതിക്ക് കീഴിൽ നിക്ഷേപകർക്ക് മൂന്ന് വ്യത്യസ്ത കാലയളവുകളിൽ നിക്ഷേപം നടത്താം. 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെയാണ് നിക്ഷേപം നടത്താൻ ആകുക.

പലിശ നിരക്ക്
മുതിർന്ന പൗരന്മാർക്ക് 1111, 1777 ദിവസങ്ങളുടെ കാലാവധിയുള്ള നിക്ഷേപത്തിന് 7.15 ശതമാനം പലിശ ലഭിക്കും. അതേ സമയം 2222 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്ന പലിശ 7.40 ശതമാനമാണ്.
സാധാരണ പൗരന്മാർക്ക് 1111 ദിവസങ്ങളിലും 1777 ദിവസങ്ങളിലും 6.65 ശതമാനം പലിശ നേടാം. 2222 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 6.40 ശതമാനമാണ്.
4. എസ്ബിഐ സർവോത്തം എഫ്ഡി
നോൺ കോളബിൾ വിഭാഗത്തിൽപ്പെടുന്ന സ്ഥിരനിക്ഷേപ പദ്ധതിയാണ് സർവോത്തം. 1 വർഷം, 2 വർഷം എന്നിങ്ങനെയാണ് നിക്ഷേപങ്ങളുടെ കാലാവധി.
രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 7.40 ശതമാനം പലിശ ലഭിക്കും. അതേ സമയം മുതിർന്ന പൗരൻമാർക്ക് 7.90 ശതമാനം പലിശ നേടാം. ഒരു വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് സാധാരണക്കാർക്ക് നൽകുന്ന പലിശ 7.1 ശതമാനമാണ്. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം പലിശ ലഭിക്കും.
5. എസ്ബിഐ ആന്വിറ്റി സ്‌കീം
എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൽ, ഒരു നിക്ഷേപകന് 36, 60, 84 അല്ലെങ്കിൽ 120 മാസത്തേക്ക് പണം നിക്ഷേപിക്കാം. തുക നിക്ഷേപിച്ച കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് എന്ത് പലിശ നിരക്ക് ബാധകമാണോ, അത് ഈ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീമിലും ബാധകമായിരിക്കും.
ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം പലിശ നിരക്ക് പൊതു ഉപഭോക്താക്കൾക്ക് 5 ശതമാനം മുതൽ 6.5 ശതമാനം വരെയാണ്, അതേസമയം മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് നിക്ഷേപത്തിന്‍റെ മൊത്തം കാലയളവിനെ ആശ്രയിച്ച് 5.5 ശതമാനം മുതൽ 7.5 ശതമാനം വരെ വ്യത്യാസപ്പെടുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications