ആധാർ ഉപയോഗിച്ച് തൽക്ഷണ പാൻ ലഭ്യമാക്കുന്ന പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉപയോഗിച്ച് ആളുകൾക്ക് തൽക്ഷണ പാനിന് അപേക്ഷിക്കാം. സാധുവായ ആധാർ നമ്പർ കൈവശമുള്ളതും യുഐഡിഐഐ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു മൊബൈൽ നമ്പർ ഉള്ളതുമായ എല്ലാ അപേക്ഷകർക്കും ഉടൻ പാൻ കാർഡ് ലഭിക്കും. അപേക്ഷകർക്ക് പിഡിഎഫ് ഫോർമാറ്റിലാണ് പാൻ നൽകുന്നത്.
ഇൻസ്റ്റന്റ് പാൻ കാർഡ്
പുതിയ പദ്ധതി അനുസരിച്ച് പാൻ കാർഡ് ലഭിക്കുന്നത് തീർത്തും സൌജന്യമാണ്. അപേക്ഷകർക്ക് സാധുവായ ആധാർ നമ്പർ ടൈപ്പുചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി സമർപ്പിച്ച് പാൻ അപേക്ഷ സമർപ്പിക്കാം. പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, 15 അക്ക അക്നോളജ്മെന്റ് നമ്പർ ലഭിക്കും. ഇത് ഉപയോഗിച്ച് ഏത് സമയത്തും അഭ്യർത്ഥനയുടെ നില പരിശോധിക്കാനും അലോട്ട്മെന്റിന് അനുസരിച്ച് പാൻ ഡൌൺലോഡ് ചെയ്യാനും കഴിയും. അപേക്ഷകന് ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ഐഡിയിൽ പാൻ പകർപ്പ് ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അപേക്ഷകന് സാധുവായ ഒരു ആധാർ ഉണ്ടായിരിക്കണം. ഇത് മറ്റേതെങ്കിലും പാനുമായി ബന്ധിപ്പിച്ചിട്ടില്ലാത്തത് ആയിരിക്കണം.
- അപേക്ഷകൻ തന്റെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- അപേക്ഷകർ ഏതെങ്കിലും രേഖകൾ സമർപ്പിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ വേണ്ട.
- അപേക്ഷകന് മറ്റൊരു പാൻ ഉണ്ടായിരിക്കാൻ പാടില്ല.
- ഒന്നിൽ കൂടുതൽ പാൻ കൈവശം വച്ചാൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി (1) പ്രകാരം 10,000 രൂപ പിഴ ഈടാക്കും.
തൽക്ഷണ പാനിന് അപേക്ഷിക്കുന്നതെങ്ങനെ?
- പാൻ കാർഡിന് അപേക്ഷിക്കാൻ, ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക. (Url: www.incometaxindiaefiling.gov.in)
- 'Instant PAN through Aadhaar' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
- 'Get New PAN' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
- നൽകിയിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ ആധാർ നമ്പർ പൂരിപ്പിക്കുക, ക്യാപ്‌ച നൽകി സ്ഥിരീകരിക്കുക.
- അപേക്ഷകന് ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. വെബ്‌പേജിലെ ടെക്സ്റ്റ് ബോക്സിൽ ഈ ഒടിപി നൽകുക.
- സമർപ്പിച്ചതിന് ശേഷം, ഒരു അക്നോളജ്മെന്റ് നമ്പർ നിങ്ങൾക്ക് ലഭിക്കും. ഭാവി റഫറൻസിനായി ഈ നമ്പർ സൂക്ഷിക്കുക.
- അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയായാൽ അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇ-മെയിൽ ഐഡിയിലേക്കും ഒരു സന്ദേശം ലഭിക്കും.
പാൻ കാർഡ് നില എങ്ങനെ പരിശോധിക്കാം?
- ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് പോകുക. (Url: https://www.incometaxindiaefiling.gov.in)
- 'Instant PAN through Aadhaar' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
- 'Check Status of PAN' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
- നൽകിയിരിക്കുന്ന സ്ഥലത്ത് ആധാർ നമ്പർ നൽകുക.
- തുടർന്ന് മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി സമർപ്പിക്കുക.
- തുടർന്ന് ആപ്ലിക്കേഷന്റെ നില പരിശോധിക്കാം
പാൻ കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?
- പാൻ ഡൌൺലോഡ് ചെയ്യുന്നതിന്, ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് പോകുക.
- 'Instant PAN through Aadhaar' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
- 'Check Status of PAN' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
- നൽകിയിരിക്കുന്ന സ്ഥലത്ത് ആധാർ നമ്പർ സമർപ്പിക്കുക, തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി സമർപ്പിക്കുക.
- ആപ്ലിക്കേഷന്റെ നില പരിശോധിക്കുക- പാൻ അനുവദിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഇതുവഴി അറിയാം
- പാൻ അനുവദിച്ചിട്ടുണ്ടെങ്കിൽ, ഇ-പാൻ പിഡിഎഫിന്റെ ഒരു പകർപ്പ് ലഭിക്കുന്നതിന് ഡൌൺലോഡ് ലിങ്കിൽ ക്ലിക്കുചെയ്യുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications