രാജ്യത്ത് സ്ത്രീ മുന്നേറ്റം ശരിയായ പാതയിലാണെന്ന് തെളിയിക്കുന്നതാണ് സാമ്പത്തിക കാര്യങ്ങളിലടക്കം സ്ത്രീകളുടെ പങ്കാളിത്തത്തിലെ വർദ്ധനവ്. ഇതിൽ വിദ്യാഭ്യാസം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ എടുത്തുപറയേണ്ട ഒന്നാണ് പെൺകുട്ടികൾക്കും സ്ത്രീകൾക്കുംവേണ്ടി മാത്രം പ്രത്യേകം അവതരിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതികൾ. ഇതിൽ തന്നെ ഏറ്റവും ജനപ്രിയമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് വഴിയുള്ള സുകന്യ സമൃദ്ധി യോജന. നിങ്ങളുടെ പെൺകുട്ടികളുടെ ഭാവിക്കായി മികച്ച് റിട്ടേൺസ് ഉറപ്പുനൽകുന്നതോടൊപ്പം നികുതി ഇളവുകളും ഈ പദ്ധതിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. പെൺകുട്ടികളുള്ള ഏതൊരു മാതപിതാക്കൾക്കും ശരിയായ തിരഞ്ഞെടുപ്പായിരിക്കും സുകന്യ സമൃദ്ധി യോജന.
ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികൂടിയാണ് സുകന്യ സമൃദ്ധി യോജന. 2024 ജനുവരി - മാർച്ച് പാദത്തിൽ 8.2 ശതമാനം പലിശയാണ് പദ്ധതിയിലെ നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. ഇതുകൂടാതെ ആദായ നികുതി നിയമം സെക്ഷൻ 80 സി പ്രകാരം അടയ്ക്കുന്ന തുകയിൽ 1.5 ലക്ഷം രൂപ വരെ നികുതി ഇളവായി ലഭിക്കുന്നു. സുകന്യ സമൃദ്ധി യോജനയിൽ എങ്ങനെ പണം നിക്ഷേപിക്കാം? എത്ര രൂപ സമ്പാദിക്കാം? നിക്ഷേപിക്കേണ്ടത് എങ്ങനെ? കൂടുതൽ വിവരങ്ങളറിയാം.

സുകന്യ സമൃദ്ധി യോജന: യോഗ്യത, പ്രവേശന പ്രായം, നിക്ഷേപ പരിധി, പലിശ
സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നതിന് നിങ്ങൾ പെൺകുട്ടിയുടെ ഇന്ത്യയിൽ താമസിക്കുന്ന മാതാപിതാക്കളോ രക്ഷകർത്താവോ ആയിരിക്കണം. പദ്ധതിയുടെ ഭാഗമാകുന്ന പെൺകുട്ടിയുടെ പ്രായം പത്ത് വയസിൽ തഴെയായിരിക്കണം. എന്നാൽ, ജനിച്ച് കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും നിക്ഷേപം ആരംഭിക്കാം. ഇതിനായി പോസ്റ്റ് ഓഫീസോ അല്ലെങ്കിൽ പദ്ധതി ലഭ്യമാകുന്ന ബാങ്കോ തിരഞ്ഞെടുക്കാം. 250 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. അടുത്ത സാമ്പത്തിക വർഷവും തുടക്കത്തിലടയ്ക്കുന്ന തുക തന്നെ നിക്ഷേപിക്കണമെന്ന നിബന്ധനയുമുണ്ട്. ഏറ്റവും ഉയർന്ന നിക്ഷേപം 1.5 ലക്ഷം രൂപയാണ്. തവണകളായും ഒന്നിച്ചും നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. സാമ്പത്തിക വർഷത്തിന്റെ നടപ്പ് പാദത്തിൽ 8.2 ശതമാനം പലിശയാണ് സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നത്. എന്നാൽ ഓരോ പാദത്തിലും പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുകയും ഇത് നിക്ഷേപകർക്ക് പൊതുവെ ബാധകമായിരിക്കുകയും ചെയ്യും. ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനമായിരിക്കും പലിശ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് എത്തുന്നത്.
സുകന്യ സമൃദ്ധി യോജന: മെച്വൂരിറ്റി കാലയളവ് മറ്റ് നിബന്ധനകൾ
സുകന്യ സമൃദ്ധി യോജനയുടെ മെച്വൂരിറ്റി ഭാഗം കൃത്യമായി മനസിലാക്കേണ്ടതാണ്. അക്കൗണ്ട് എടുത്തുകഴിഞ്ഞാൽ തുടർച്ചയായി 15 വർഷം നിക്ഷേപം നടത്തേണ്ടതുണ്ട്. എന്നാൽ, അക്കൗണ്ടെടുത്ത് 21 വർഷം പൂർത്തിയാകുമ്പോൾ മാത്രമേ മെച്വൂരിറ്റിയിലേക്ക് എത്തൂ. അതേസമയം പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായാൽ കല്യാണ സമയത്ത് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസ ചെലവുകൾക്ക് ആവശ്യമെങ്കിൽ 50 ശതമാനം തുക പിൻവലിക്കാനുള്ള അവസരവുമുണ്ട്. ഇത് പെൺകുട്ടി പത്താം ക്ലാസ് പാസ് ആകുമ്പഴോ 18 വയസ് തുകയുമ്പോഴോ മാത്രമേ സാധിക്കു. മറ്റ് സാഹചര്യങ്ങളിൽ അക്കൗണ്ട് ആരംഭിച്ച് അഞ്ച് വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാൻ സാധിക്കുമെങ്കിലും കർശന നിബന്ധനകൾക്ക് വിധേയമായിരിക്കും. അക്കൗണ്ട് ഉടമ മരണപ്പെടുന്ന സാഹചര്യം, മാരകമായ അസുഃഖം ബാധിക്കുമ്പോൾ, രക്ഷകർത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമായിരിക്കും അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കുക.
സുകന്യ സമൃദ്ധി യോജന: നികുതി ഇളവുകൾ
ഇഇഇ വിഭാഗത്തിന് ലഭിക്കുന്ന നികുതി ഇളവുകൾക്ക് വിധേയമാണ് സുകന്യ സമൃദ്ധി യോജനയും. ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവുകൾ പദ്ധതി നിക്ഷേപകർക്ക് ലഭിക്കുന്നു. എല്ലാ വർഷവും ലഭിക്കുന്ന പലിശയും നികുതി ഇളവുകളോടെയാണ് അക്കൗണ്ടിലെത്തുന്നത്. അതോടൊപ്പം തന്നെ പെൺകുട്ടി മെച്വൂരിറ്റിയിലെത്തി കഴിഞ്ഞാൽ മുഴുവൻ തുകയും നികുതി ചട്ടങ്ങൾക്ക് പുറത്തായിരിക്കും. കേന്ദ്ര സർക്കാരിന്റെ ചെറുകിട നിക്ഷേപ പദ്ധതികളുടെ ഭാഗമായതിനാൽ തന്നെ സുകന്യ സമൃദ്ധി യോജനയിലെ നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കും.
സുകന്യ സമൃദ്ധി യോജന: റിട്ടേൺസിൽ എങ്ങനെ നേട്ടമുണ്ടാക്കാം?
നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുതുക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഇത്തരത്തിൽ 9.2 ശതമാനം വരെ പലിശ നിരക്ക് ഉയരുകയും 7.6 ശതമാനം വരെ പലിശ നിരക്ക് താഴുകയും ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ ശരാശരി 8 ശതമാനം പലിശ കണക്കാക്കി കഴിഞ്ഞാൽ 70 ലക്ഷം രൂപ വരെ റിട്ടേൺസ് നേടാൻ സാധിക്കും. പ്രതമാസം 12500 രൂപ എന്ന കണക്കിൽ പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് 22.5 ലക്ഷം രൂപ നിക്ഷേപം മാത്രമാവുകയും പലിശയും കോമ്പൗണ്ടട്ട് പലിശയും ചേർത്ത് 21 വർഷം പൂർത്തിയാകുമ്പോൾ 70 ലക്ഷം രൂപ ഉറപ്പായും അക്കൗണ്ടിലുണ്ടായിരിക്കുകയും ചെയ്യും. അതേസമയം ഒരു ലക്ഷം രൂപ വീതമാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ 15 വർഷത്തെ നിക്ഷേപ കാലയളവും 21 വർഷത്തെ മെച്വൂരിറ്റി കാലയളവും പൂർത്തിയാകുമ്പോൾ 46.5 ലക്ഷം രൂപ റിട്ടേൺസായി ലഭിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
