രാജ്യത്തെ പെൺകുട്ടികളുടെ ശോഭനമായ ഭാവിക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന ( എസ്എസ്എ ). 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. പദ്ധതിയുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ പരിഷ്കരിക്കുന്നു.
സുകന്യ സമൃദ്ധി യോജനയെക്കുറിച്ചും പുതിയ പാദത്തിലെ പലിശ നിരക്ക് എത്രയാണെന്നും വിശദമായി അറിയാം.

എന്താണ് സുകന്യ സമൃദ്ധി യോജന..?
പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. അതായത് മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു.
നിക്ഷേപ തുകയും കാലാവധിയും
250 രൂയാണ് ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപ തുക. പരമാവധി 1,50,000 ലക്ഷം രൂപ വരെ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കാം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്. എന്നാൽ അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍, 50 രൂപ പിഴ ഈടാക്കും.
പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. പദ്ധതിയിൽ വായ്പാ വായ്പാ സൗകര്യങ്ങൾ ലഭിക്കില്ല. അക്കൗണ്ട് ഉടമയ്ക്ക് പതിനെട്ട് വയസ്സ് തികയുകയോ പത്താം ക്ലാസ് പൂർത്തിയാക്കുകയോ ചെയ്‌തതിന് ശേഷം പണം പിൻവലിക്കൽ അനുവദനീയമാണ്.
പലിശ നിരക്ക്
സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ പലിശ നിരക്ക് മുൻ പാദമായ ഏപ്രിൽ-ജൂൺ 2024 പാദത്തിൽ നിന്ന് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക് 8.2% ആണ്.
നികുതി ആനുകൂല്യങ്ങൾ
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവുകൾ അനുവദിക്കുന്നു. നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പലിശ നികുതി രഹിതമാണ്.

എങ്ങനെ അക്കൗണ്ട് തുറക്കാം..?
പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും.
ആവശ്യമായ രേഖകൾ
പാസ്പോർട്ട് സൈസ് ഫോട്ടോ
ഐഡി പ്രൂഫിൻ്റെ പകർപ്പ്
പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കോപ്പി
പാസ്പോർട്ട് സൈസ് ഫോട്ടോ
ഐഡി പ്രൂഫിൻ്റെ പകർപ്പ്
പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കോപ്പി
69 ലക്ഷം എങ്ങനെ കണ്ടെത്താം..?
നിങ്ങളുടെ മകൾക്ക് 21 വയസാകുമ്പോൾ 69 ലക്ഷം രൂപ കണ്ടെത്തണമെന്നതാണ് ലക്ഷ്യമെന്ന് കരുതുക. അങ്ങനെയെങ്കിൽ പ്രതിമാസം 12,500 രൂപ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കണം. അതായത് പ്രതിവർഷം 1.50 ലക്ഷം രൂപ.15 വർഷത്തേക്ക് ഈ നിക്ഷേപം കൃത്യമായി തുടരുക.
18 ആം വയസിൽ തുക പിൻവലിക്കാതിരുന്നാൽ പെൺകുട്ടിക്ക് 21 വയസാകുമ്പോൾ നിക്ഷേപവും അതിന്‍റെ പലിശയുമായി ആകെ 69,32,648 രൂപ അതായത് 69.32 ലക്ഷം രൂപ നേടാൻ സാധിക്കും.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സുകന്യ സമൃദ്ധി അക്കൗണ്ട് നിബന്ധനകളോടെ ക്ലോസ് ചെയ്യാൻ സാധിക്കും. ആ നിബന്ധനകൾ താഴെ പറയുന്നവയാണ്.
1. അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ.
2. അക്കൗണ്ട് ഉടമയുടെ ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ പിടിപെടുന്ന സമയത്ത്.
3. രക്ഷാധികാരിയുടെ മരണം സമയത്ത്
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications