റിട്ടയർമെന്റ് ജീവിതം ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. റിട്ടയർമെന്റ് ലൈഫിൽ സാമ്പത്തിക സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കും എന്നതാണ് എല്ലാവരുടെയും ആശങ്ക. ജോലിയിൽ നിന്നും വിരമിച്ച ശേഷം തുച്ഛമായ പെൻഷനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഒരുപാട് പേർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ആ സമയത്തും നല്ല വരുമാനം ലഭിക്കാൻ ചിലർ മ്യൂച്വൽ ഫണ്ടിൽ ഉൾപ്പെടെ നിക്ഷേപങ്ങൾ നടത്താറുണ്ട്.
പലരും കരുതുന്നത് റിട്ടയർമെന്റ് സമയത്ത് ഒരു വലിയ തുക ലഭിക്കണമെങ്കിൽ പ്രതിമാസം ഉയർന്ന തുക നിക്ഷേപിക്കണമെന്നാണ്. എന്നാൽ അതിന്റെ ആവശ്യമില്ല എന്ന് ചില കാര്യങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം. ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപം വഴി റിട്ടയർമെന്റ് സമയത്ത് ഉയർന്ന തുക കണ്ടെത്താൻ സാധിക്കും. ചെറിയ തുക അച്ചടക്കത്തോടെ നിക്ഷേപിച്ചാൽ മാത്രം മതി. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലെ ട്രിപ്പിൾ 5 ഫോർമുല ഉപയോഗിച്ച് റിട്ടയർമെന്റ് സമയത്ത് ഒരു കോടി രൂപ നേടാൻ സാധിക്കും.

എന്താണ് ട്രിപ്പിൾ 5 ഫോർമുല...?
ട്രിപ്പിൾ 5 ഫോർമുലയിൽ 25 വയസ്സിൽ നിക്ഷേപം തുടങ്ങുന്നു. അടുത്ത 30 വർഷത്തേക്ക് പണം നിക്ഷേപിക്കുക. ഓരോ വർഷവും നിക്ഷേപിക്കുന്ന തുകയിൽ അഞ്ച് ശതമാനം വർദ്ധിപ്പിക്കുക. അതുവഴി 55 ആം വയസിൽ കോടീശ്വരനാകാം എന്നതാണ് ട്രിപ്പിൾ 5 ഫോർമുല. എസ്ഐപി വഴി നിക്ഷേപം നടത്തുന്നതിലൂടെ വിരമിക്കാൻ ഇനി 60 വയസ്സുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്ന് സാരം.
2000 രൂപ കൊണ്ട് കോടീശ്വരനാകാം
25 വയസ്സിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി പ്രതിമാസം 2,000 രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നു എന്ന് കരുതുക. എല്ലാ വർഷവും, നിക്ഷേപിക്കുന്ന തുകയിൽ അഞ്ച് ശതമാനം വർദ്ധിപ്പിക്കുകയും അത് 30 വർഷത്തേക്ക് തുടരുകയും വേണം. അങ്ങനെ എങ്കിൽ ആകെ നിക്ഷേപം 15.95 ലക്ഷം രൂപയായിരിക്കും. 12 ശതമാനം റിട്ടേൺ ലഭിച്ചാൽ 89.52 ലക്ഷം രൂപ നേടാം. അതായത് 30 വർഷം കൊണ്ടുള്ള ആകെ വരുമാനം 1.05 കോടി രൂപയും ആയിരിക്കും. അതായത് 55 വയസ്സിൽ വിരമിക്കാൻ തീരുമാനിച്ചാലും 1.05 കോടി രൂപ വിരമിക്കൽ ഫണ്ട് ഉണ്ടായിരിക്കും.
5,000 രൂപ കൊണ്ട് എത്ര നേടാം...?
2,000 രൂപ ഒരു ചെറിയ തുകയായതിനാൽ, 5,000 രൂപ പ്രതിമാസ നിക്ഷേപം നടത്താൻ തീരുമാനിച്ചാൽ 2.64 കോടി നേടാം. തുക 5 ശതമാനം വർദ്ധിപ്പിച്ചാൽ 30 വർഷം കൊണ്ട് 39.86 ലക്ഷം രൂപ നിക്ഷേപിക്കണം. 12 ശതമാനം റിട്ടേണിലൂടെ 2.24 കോടി രൂപയും നേടാം. അതായത് 55 ആം വയസിൽ ആകെ വരുമാനം 2.64 കോടി രൂപയും ആയിരിക്കും.
5 കോടി രൂപ കണ്ടെത്താം
10,000 രൂപ പ്രതിമാസ എസ്‌ഐപി ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കുകയും എല്ലാ വർഷവും അഞ്ച് ശതമാനം വർദ്ധിപ്പിക്കുകയും വേണം. അങ്ങനെ ചെയ്യുന്നതിലൂടെ, 30 വർഷത്തിനുള്ളിൽ നിക്ഷേപം 79.73 ലക്ഷം രൂപയാകും. 12 ശതമാനം റിട്ടേൺ ലഭിച്ചാൽ 4.48 കോടി രൂപയും നേടാം. അതായത് ആകെ വരുമാനം 5.27 കോടി രൂപയാകും.
5.27 കോടി രൂപ പിൻവലിക്കുകയോ അതിനെ ഒരു സ്ഥിര നിക്ഷേപമാക്കുകയോ ചെയ്താൽ 6 ശതമാനം പലിശ ലഭിക്കും. അതായത് വർഷം 31.20 ലക്ഷം രൂപ, മാസം 2.60 ലക്ഷം രൂപ. അതായത് ട്രിപ്പിൾ 5 ഫോർമുല ഉപയോഗിച്ച് നിക്ഷേപം ക്രമീകരിക്കുകയാനെങ്കിൽ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാമെന്ന് സാരം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
