ബാങ്ക് വായ്‌പ; നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കുറയാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: വായ്‌പയ്‌ക്കായി അപേക്ഷിക്കുമ്പോൾ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുന്നതാണ്. നിങ്ങൾ മുൻപ് എടുത്ത വായ്‌പയുടെ തിരിച്ചടവ്, നിലവിലുള്ള ബാധ്യതകൾ, വരുമാനം, ക്രെഡിറ്റ് ഉപയോഗ അനുപാതം മുതലായവ അടിസ്ഥാനമാക്കിയാണ് ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. ഇതുകൂടാതെ, നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും അപകടസാധ്യതയും നിർണ്ണയിക്കാനായി ബാങ്കുകൾ പരിശോധിക്കുന്ന മറ്റ് ചില ഘടകങ്ങളും ഉണ്ട്. ഇത് മിക്കപ്പോഴും നിങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിക്കാനും ക്രെഡിറ്റ് യോഗ്യത കുറയ്ക്കാനും സാഹചര്യം ഒരുക്കും. അത്തരം കാര്യങ്ങൾ ഇവയാണ്;

 

1

1. ഇന്ന് പലരും റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപം നടത്തുന്നവരാണ്. അതിനാൽ തന്നെ നിങ്ങൾക്ക് രണ്ടോ അതിലധികമോ വീട് ഉണ്ടെങ്കിൽ മറ്റൊന്നുകൂടി വാങ്ങാനായി വായ്‌പയ്‌ക്ക് അപേക്ഷിക്കുകയാണെങ്കിൽ ബാങ്ക് ഉയർന്ന പലിശ ഈടാക്കിയേക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) മാനദണ്ഡമനുസരിച്ച് രണ്ടോ അതിലധികമോ വീടുകളുള്ള വ്യക്തികൾക്ക് വായ്പ നൽകുന്നത് വാണിജ്യ റിയൽ എസ്റ്റേറ്റ് വായ്പയായി കണക്കാക്കുന്നു.

2

2. ക്രെഡിറ്റ് കാർഡുകൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കുറയ്‌ക്കാൻ ഇടയാക്കിയേക്കാം. അതായത് ക്രെഡിറ്റ് കാർഡ് ബിൽ കൃത്യമായി അടയ്‌ക്കാത്തതും മറ്റും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും. നിങ്ങളുടെ മുഴുവൻ ക്രെഡിറ്റ് കാർഡ് ബില്ലും കൃത്യസമയത്ത് അടയ്ക്കുകയാണെങ്കിൽ ബാങ്കിൽ നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ലഭിക്കും.

ഈ സാധനങ്ങൾക്ക് ഇനി തൊട്ടാൽ പൊള്ളുന്ന വില, 2020ൽ വില കൂടാൻ പോകുന്നത് എന്തിനൊക്കെ?

3

3. നിങ്ങൾ പതിവായി ക്രെഡിറ്റ് കാർഡിന്റെ ക്രെഡിറ്റ് പരിധി പരമാവധി ഉപയോഗിക്കുന്ന ആളാണെങ്കിൽ, എല്ലാ വായ്പകളും കൃത്യമായി തിരിച്ചടച്ചാലും നിങ്ങളുടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയും. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് രണ്ടോ മൂന്നോ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. എങ്കിലും ഈ കാർഡുകളിലും നിങ്ങളുടെ ക്രെഡിറ്റ് പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഉള്ളിക്കൊപ്പം ഉരുളക്കിഴങ്ങും; ആവശ്യ പച്ചക്കറികളുടെ വിലയിൽ വൻ വർദ്ധന; വെട്ടിലായി സാധാരണക്കാർ

4

4. നിങ്ങളുടെ സിസ്റ്റമാറ്റിക് ഇൻ‌വെസ്‌റ്റ്മെൻറ് പ്ലാൻ‌ (എസ്‌ഐ‌പി) അല്ലെങ്കിൽ‌ ഇൻ‌ഷുറൻ‌സ് പ്രീമിയങ്ങൾ‌ കൃത്യമായി അടയ്‌ക്കാത്തതും ക്രെഡിറ്റ് സ്‌കോർ കുറയാൻ കാരണമായേക്കാം. ഒരു വായ്‌പ അടച്ചു തീർക്കുമ്പോഴേ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോഴോ നിങ്ങൾക്ക് വായ്‌പ തന്ന ബാങ്കിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനത്തിൽ നിന്നോ കുടിശ്ശിക തീർത്ത സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

Read more about: bank ബാങ്ക്
English summary

ബാങ്ക് വായ്‌പ; നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കുറയാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Take care of these things to keep your credit score low

Take care of these things to keep your credit score low
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X