പുറമെ നിന്ന് നോക്കുമ്പോൾ വലിയ സങ്കീർണമായ നിക്ഷേപമെന്ന് തോന്നുമെങ്കിലും മ്യൂച്വൽ ഫണ്ട് നിക്ഷേപം താരതമ്യേന എളുപ്പവും ഓഹരി നിക്ഷേപത്തെക്കാൾ സുരക്ഷിതവുമാണ്. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നത്. കൃത്യമായ ധാരണയുണ്ടെങ്കിൽ ആർക്കും മ്യൂച്വൽ ഫണ്ടിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കും.
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് തയ്യാറായാൽ ആദ്യം സംശയമുണ്ടാവുക ഏത് ഫണ്ട് തിരഞ്ഞെടുക്കണമെന്നതിലായിരിക്കും. കാരണം വിപണിയിൽ നിരവധി ഫണ്ടുകൾ ലഭ്യമാണല്ലോ. നിക്ഷേപ ലക്ഷ്യങ്ങൾ എന്തൊക്കെ, എത്ര കാലാവധിയുടെ പദ്ധതിയാണ് ആവശ്യം, നിക്ഷേപത്തിൽ എത്രത്തോളം റിസ്ക് എടുക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാൻ പാടുള്ളു.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ നികുതി ലാഭിക്കുക എന്നത് കൂടി നിങ്ങളുടെ ലക്ഷ്യമാണെങ്കിൽ ഇഎൽഎസ്എസ് അഥവാ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം തിരഞ്ഞെടുക്കാം.
എന്താണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം
1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതിയാണ് ഇഎൽഎസ്എസ് അഥവാ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം. മൂന്ന് വർഷത്തെ ലോക്ക് ഇൻ കാലാവധിയുള്ള ഈ പദ്ധതിയിലൂടെ 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. അതായത്, ഇ എൽ എസ് എസിനു കീഴിൽ നിങ്ങൾ 50,000 രൂപ നിക്ഷേപിച്ചാൽ നികുതി ബാധകമായ ആകെ വരുമാനത്തിൽ നിന്ന് ഈ തുക കുറയ്ക്കും. അതോടെ നിങ്ങളുടെ മേലുള്ള നികുതി ബാധ്യത കുറയും.
പ്രവർത്തനം എങ്ങനെ..?
വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഉള്ള ഇക്വിറ്റി ഫണ്ടുകളാണ് ഇഎൽഎസ്എസ്. ഈ ഫണ്ടുകൾ വരുമാന ഫണ്ട്/ ബോണ്ട് ഫണ്ട്/ സ്ഥിരവരുമാന ഫണ്ട് സർക്കാർ സെക്യൂരിറ്റികൾ, സർക്കാർ ബോണ്ടുകൾ, വാണിജ്യ പേപ്പറുകൾ, കടപ്പത്രങ്ങൾ, നിക്ഷേപങ്ങളുടെ ബാങ്ക് സർട്ടിഫിക്കറ്റുകൾ, ട്രഷറി ബില്ലുകളും വാണിജ്യ പേപ്പറുകളും പോലുള്ള മണി മാർക്കറ്റ് ഉപകരണങ്ങൾ തുടങ്ങിയ സ്ഥിരവരുമാന സെക്യൂരിറ്റികളിൽ ഇവ നിക്ഷേപം നടത്തുന്നു.
നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം ഫണ്ടുകളിൽ ഒന്നാണ് സുന്ദരം ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്. ഫണ്ടിന്‍റെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം
സുന്ദരം ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
സുന്ദരം മ്യൂച്വൽ ഫണ്ട് ആരംഭിച്ച ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ് സുന്ദരം ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്. 1996 ഫെബ്രുവരി 26-നാണ് ഫണ്ട് വിപണിയിൽ അവതരിപ്പിച്ചത്.
ഫണ്ടിന് നിലവിൽ 58,157 കോടി രൂപയുടെ അണ്ടർ മാനേജ്‌മെൻ്റ് ഉണ്ട്. എൻഎവി 459.60 രൂപയാണ്.

നേട്ടം 17.6 ശതമാനം
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 17.6 ശതമാനത്തിന്‍റെ നേട്ടമാണ് സുന്ദരം ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് നിക്ഷേപകർക്ക് നൽകിയത്.
സമീപകാല പോർട്ട്ഫോളിയോ മാറ്റങ്ങൾ
ന്യൂ എൻട്രികൾ : പിഡിലൈറ്റ് ഇൻഡസ്ട്രീസ്, കമ്മിൻസ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
എക്സിറ്റ് : അശോക് ലെയ്‌ലാൻഡ്, എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ്, സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ്
നിക്ഷേപം നേട്ടമാകുമോ..?
ഈ ഫണ്ട് സുന്ദരം മ്യൂച്വൽ ഫണ്ട് ഏറ്റെടുക്കുന്നതിന് മുമ്പ് പ്രിൻസിപ്പൽ മ്യൂച്വൽ ഫണ്ടിൻ്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. ഫണ്ടിന്‍റെ പോർട്ട്‌ഫോളിയോ വളരെയധികം വൈവിദ്ധ്യമുള്ളതാണ്. ഫണ്ടിൻ്റെ ട്രാക്ക് റെക്കോർഡ് ക്രമരഹിതമായ പ്രകടനത്തെ സൂചിപ്പിക്കുന്നു. അതോടൊപ്പം ഫണ്ടിന് ദീർഘകാലം മികച്ച പ്രകടനം നിലനിർത്താൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് കൃത്യമായ പഠനവും വിദഗ്ധ ഉപദേശവും തേടുന്നത് നല്ലതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications