നിങ്ങൾ ഓഹരികളിൽ, നേരിട്ടോ മ്യൂച്വൽ ഫണ്ടുകളിലൂടെയോ നിക്ഷേപിക്കുകയാണെങ്കിൽ കമ്പനി സ്റ്റോക്ക് ഡിവിഡന്റുകൾ വിതരണം ചെയ്യുമ്പോഴെല്ലാം നിങ്ങൾ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സും (എസ്ടിടി) ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സും (ഡിഡിടി) നൽകേണ്ടതുണ്ട്. എന്നാൽ നിങ്ങൾ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വഴി ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ഇത്തരം നികുതികളൊന്നും ഈടാക്കില്ല.
ഇക്വിറ്റിയിൽ എൻപിഎസ് നിക്ഷേപം നടത്തുന്നത് പെൻഷൻ ഫണ്ടുകളിലൂടെയാണെങ്കിലും എൻപിഎസ് ട്രസ്റ്റാണ് വരിക്കാരുടെ താൽപ്പര്യാർത്ഥം ഇതിൽ നിക്ഷേപിക്കുന്നത്. എൻപിഎസ് ട്രസ്റ്റിനെ എസ്‌ടിടി, ഡിഡിടി എന്നിവ നൽകുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഇത് വരിക്കാർക്ക് പ്രയോജനം ചെയ്യും. നിങ്ങളുടെ മ്യൂച്വൽ ഫണ്ട്, ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ പണം നെറ്റ് അസറ്റ് മൂല്യത്തിൽ (എൻഎവി) നിന്ന് കുറയ്‌ക്കും. എന്നാൽ എൻപിഎസിന്റെ കാര്യത്തിൽ ഇത് സംഭവിക്കില്ല.
ഓൾ സിറ്റിസൺ മോഡൽ എന്നറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ എൻപിഎസ്, 50 വയസ്സിന് ചുവടെയുള്ളവർക്ക് 75 ശതമാനം വരെ ഓഹരി നിക്ഷേപം അനുവദിക്കുന്നു. 50 വയസ്സിന് ശേഷം ഈ പരിധി ഒരോ വർഷവും ക്രമേണ 2.5% കുറയ്‌ക്കുകയും അക്കൗണ്ട് കാലവധി പൂർത്തിയാക്കുമ്പോൾ അതായത് 60 വയസ്സാകുമ്പോൾ 50 ശതമാനത്തിലേക്ക് എത്തിക്കുകയും ചെയ്യും. 2018 ഡിസംബറിൽ പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ പ്രകാരം, എൻപിഎസിലെ സർക്കാർ ജീവനക്കാർക്ക് പോലും അവരുടെ കോർപ്പസിന്റെ 50% വരെ ഓഹരികളിൽ നിക്ഷേപിക്കാൻ കഴിയും.
ഒരു കമ്പനി ലാഭവിഹിതം നൽകുമ്പോൾ ഡിഡിടിയായി 20.56% (സർചാർജും സെസും ഉൾപ്പെടെ) ഈടാക്കും. അതായത് ഒരു കമ്പനി 10,000 രൂപ ലാഭവിഹിതമായി നൽകിയാൽ, ഇതിൽ 2,035 രൂപ ഡിഡിടിയായി കുറയ്‌ക്കും. ഇതുവഴി നിങ്ങൾക്ക് ലഭിക്കുക 7,965 രൂപ മാത്രമാണ്. എന്നാൽ എൻപിഎസിന്റെ കാര്യത്തിൽ ഈ നികുതിയൊന്നും ബാധകമല്ല. മാത്രമല്ല ലാഭവിഹിതമായ 10,000 രൂപ മുഴുവനായും നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
നിങ്ങൾ നേരിട്ട് ഓഹരികൾ കൈവശം വയ്‌ക്കുകയും നിങ്ങൾക്ക് ഒരു വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതൽ ലാഭവിഹിതം ലഭിക്കുകയും ചെയ്യുന്നുവെന്ന് കരുതുക, എങ്കിൽ ലഭിച്ച തുകയുടെ 10% നിരക്കിൽ മറ്റൊരു നികുതി കൂടി അടയ്ക്കണം. എന്നാൽ നിങ്ങളുടെ എൻപിഎസ് കോർപസിലേക്ക് സമാനമായ ലാഭവിഹിതം ചേർക്കുകയാണെങ്കിൽ ഈ നികുതി ബാധകമല്ല.
എസ്ടിടി, ഡിഡിടി ഇളവുകൾ ചെറുതാണെന്ന് തോന്നുമെങ്കിലും അവയുടെ ഫലം കാലക്രമേണ കൂടിച്ചേർന്നേക്കാം. അതിനാൽ തന്നെ ഒരു റിട്ടയർമെന്റ് ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ഈ ചെലവുകൾ തീർച്ചയായും പരിഗണിക്കുക. മറ്റ് ഫണ്ടുകളും സ്റ്റോക്കുകളും ഒരു റിട്ടയർമെന്റ് കോർപ്പസ് നിർമ്മിക്കാൻ സഹായിക്കുമെങ്കിലും, അവയ്ക്ക് എൻപിഎസിനെപ്പോലെ നികുതി ആനുകൂല്യങ്ങളില്ലെന്ന് ഓർക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications