പുതുവർഷം ആരംഭിക്കാൻ പോകുന്നു. ഓരോ വർഷവും കഴിഞ്ഞുപോകുമ്പോൾ നമ്മൾ പഴയ കാലത്തേക്കുറിച്ച് ചിന്തിക്കാറുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നമ്മുടെ രാജ്യത്ത് നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അവയിൽ ചിലത് ഇവയാണ്;
തടസ്സരഹിതമായ ബാങ്കിംഗ്
പണം കൈമാറുന്നതിനും പുതിയ ചെക്ക്ബുക്ക് അഭ്യർത്ഥിക്കുന്നതിനും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിനും നിങ്ങൾ ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടിവന്നത് വളരെ മുമ്പല്ലെന്ന് തോന്നുന്നു. എന്നിരുന്നാലും, പണമിടപാടുകൾ നടത്തുന്നതിനും മറ്റ് കാര്യങ്ങൾക്കുമായും അപേക്ഷകളും രേഖകളുടെ ഫോട്ടോകോപ്പികളും നിറഞ്ഞ ഒരു ഫയലുമായി ബാങ്കുകൾ കയറി ഇറങ്ങേണ്ടി വന്ന ദിവസങ്ങൾ ഇല്ലാതായി എന്നു പറയാം. സാങ്കേതിക വിദ്യകൾ പുരോഗമിച്ചതോടെ ഇപ്പോൾ എസ്എംഎസ് ബാങ്കിംഗ്, വാട്‌സാപ്പ് ബാങ്കിംഗ്, ഫോൺ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് തുടങ്ങി ബാങ്കുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ നമ്മുടെ സ്‌മാർട്ട് ഫോണുകളിൽ ചെയ്യാം.
നികുതി രഹിത വരുമാനം
കഴിഞ്ഞ 10 വർഷത്തിനിടയിൽ നികുതി ഇളവ് പരിധിയുടെ കാര്യത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2010-11 അസെസ്‌മെന്റ് വർഷത്തിൽ 1.6 ലക്ഷം രൂപയുടെ ഇളവ് പരിധി ലഭിച്ചിരുന്നത് നടപ്പ് സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷമായി ഉയർത്തി. വാര്‍ഷിക വരുമാനമോ ആദായനികുതി ഇളവുകള്‍ കഴിച്ചുള്ള വാര്‍ഷികവരുമാനമോ അഞ്ചുലക്ഷം രൂപവരെയാണെങ്കില്‍ ആദായനികുതി നല്‍കേണ്ടതില്ലെന്ന് 2019-ലെ ഇടക്കാല ബജറ്റിലാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്.
ഡിജിറ്റൽ വാലറ്റുകളും യുപിഐയും
പണമിടപാടുകളുടെ കാര്യത്തിൽ ഡിജിറ്റൽ വാലറ്റുകൾക്കും യുപിഐയ്‌ക്കും വളരെ പ്രധാന സ്ഥാനമാണുള്ളത്. പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ ഡിജിറ്റൽ വാലറ്റുകൾ അവതരിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദശകത്തിൽ രാജ്യം ഒരു ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിന് തന്നെ സാക്ഷ്യം വഹിച്ചു. യുപിഐയുടെ ആരംഭം ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുകയും സൗകര്യപ്രദമാക്കുകയും ചെയ്തു.
ജിഎസ്‌ടി നടപ്പിലാക്കി
ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നറിയപ്പെടുന്ന പുതിയ പരോക്ഷ നികുതി വ്യവസ്ഥയുടെ വരവിന് ഈ ദശകം സാക്ഷ്യം വഹിച്ചു. 2017 ജൂലൈ 1 മുതലാണ് ജിഎസ്ടി പ്രാബല്യത്തിൽ വന്നത്, ഇത് പരോക്ഷനികുതി സമ്പ്രദായത്തെ ലളിതമാക്കുകയും നികുതികളുടെ കാസ്‌കേഡിംഗ് പ്രഭാവം ഇല്ലാതാക്കുകയും ചെയ്തു.
പുതിയ നിക്ഷേപ സാധ്യതകൾ ഉണ്ടായി
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പുതിയ നിരവധി നിക്ഷേപ ഉപകരണങ്ങൾ അവതരിപ്പിച്ചു. സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി), സുകന്യ സമൃദ്ധി സ്കീം, ആർഐടി, സിപിഎസ്‌ഇ ഇടിഎഫ്, ഭാരത് ബോണ്ട് ഇടിഎഫ് തുടങ്ങി നിരവധി നിക്ഷേപങ്ങൾ ആരംഭിച്ചു. നിക്ഷേപകർക്ക് അവരുടെ നിക്ഷേപ പോർട്ട്‌ഫോളിയോ നിർമ്മിക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനാൽ ഈ പുതിയ നിക്ഷേപ ഓപ്‌ഷനുകൾ അവർക്ക് വലിയ നേട്ടമാണ് നൽകുന്നത്. ഒരോ വ്യക്തിയും ചെറിയ രീതിയിലെങ്കിലും നിക്ഷേപം നടത്തുന്നത് ഈ കാലയളവിൽ ഉണ്ടായി.
നികുതി രഹിത എൻപിഎസ്
എൻപിഎസിൽ നിന്ന് 60% വരെയുള്ള പിൻവലിക്കൽ നികുതി രഹിതമാക്കി. 2019-ലെ കേന്ദ്ര ബജറ്റിൽ, എന്‍പിഎസ് കോര്‍പ്പസില്‍ നിന്ന് വിരമിക്കുന്നതിനോ അല്ലെങ്കില്‍ 60 വയസ്സ് തികയുന്നതിനോ ഉള്ള വരുമാനനികുതി ഇളവ് പരിധി സര്‍ക്കാര്‍ 40 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തിയിരുന്നു. വിരമിക്കുമ്പോള്‍, ഒരു എന്‍പിഎസ് വരിക്കാരന് എന്‍പിഎസ് കോര്‍പ്പസ് ഫണ്ടിന്റെ 60% വരെ പിന്‍വലിക്കാനും ബാക്കി 40% ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കാനും കഴിയും.
എൻഇഎഫ്‌ടി 24 മണിക്കൂറും
പണകൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക്, എൻഇഎഫ്‌ടി 24 മണിക്കൂറും ലഭ്യമാകുമെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഒരാൾക്ക് എപ്പോൾ വേണമെങ്കിലും പണം അയയ്ക്കാനും സ്വീകരിക്കാനും ഇതിലൂടെ സാധ്യമാകും. ബാങ്ക് അവധി ദിവസങ്ങളിലും ഇടപാടുകൾ നടത്താം. നേരത്തെ ബാങ്കിന്റെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് 6.30വരെയാണ് ഈ സംവിധാനം വഴി പണമിടപാട് നടത്താൻ കഴിഞ്ഞിരുന്നുള്ളൂ. വ്യത്യസ്ത ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേയ്ക്ക് പണമിടപാട് സാധ്യമാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ആര്‍ടിജിഎസ്, എൻഇഎഫ്‌ടി എന്നിവയ്‌ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും ആര്‍ബിഐ വിജ്ഞാപനമിറക്കിയിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications