ഒട്ടുമിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒരു നിക്ഷേപ മാർഗമാണ് സ്വർണ്ണ നിക്ഷേപം. നിലവിലെ സാഹചര്യത്തിൽ സ്വർണവില കുതിച്ചുയർന്നതോടെ ഇതിലേക്കുള്ള നിക്ഷേപ താത്പര്യം ഏറിവരികയാണ്. ലോക സാമ്പത്തിക ക്രമത്തിലെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോൾ പല സാമ്പത്തിക വിദഗ്ധരം നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ പറയാറുണ്ട്. ഭൗതിക സ്വർണ്ണം മുതൽ ഇ-ഗോൾഡ് വരെ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ പല വഴികളുണ്ട്.
സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള മാർഗങ്ങൾ
സ്വർണം വാങ്ങാനും നിക്ഷേപിക്കാനും വ്യത്യസ്ത മാർഗങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരാൾക്ക് ഭൗതിക സ്വർണം നാണയ രൂപത്തിലോ സ്വർണ്ണ ബാർ അല്ലെങ്കിൽ ബുള്ളിയൻ രൂപത്തിലോ ആഭരണങ്ങളായോ വാങ്ങാം. അഞ്ചോ പത്തോ ഗ്രാം തൂക്കത്തിൽ സ്വർണ്ണ നാണയങ്ങൾ ലഭ്യമാണ്. ഒരു കിലോഗ്രാം വരെ സ്വർണ്ണ ബാറുകളും ബുള്ളിയനും വാങ്ങാം. എന്നാൽ ഭൗതിക സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ അത് സൂക്ഷിക്കാൻ ലോക്കറും മറ്റും എടുക്കേണ്ടിവരുന്നു.
ഇനി വീട്ടിൽ സൂക്ഷിക്കാമെന്നുവച്ചാൽ കള്ളന്മാരുടെ ഭീഷണി വേറെ. മാത്രമല്ല ആഭരണങ്ങളുടെ രൂപത്തിൽ സ്വർണം വാങ്ങുമ്പോൾ, നിക്ഷേപകർ 6-20 ശതമാനം വരെ പണിക്കൂലി കൊടുക്കേണ്ടി വരും. ഇത് തിരികെ നൽകുമ്പോഴാകട്ടെ ഇത് കിഴിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ നിക്ഷേപമെന്ന നിലയിൽ ഭൗതിക സ്വർണ്ണം വാങ്ങുന്നതും സൂക്ഷിക്കുന്നതും ചിലവ് കൂടിയ ഏർപ്പാടാണ്.
പേപ്പർ ഗോൾഡ്
നിങ്ങൾക്ക് സ്വർണ്ണം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) അല്ലെങ്കിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) രൂപത്തിൽ നിക്ഷേപിക്കാം. അതായത് സ്വർണ്ണം ഡീമാറ്റ് രൂപത്തിൽ നിക്ഷേപിക്കുന്നതിനുള്ള മാർഗമാണ് ഗോൾഡ് ഇടിഎഫ്. സ്വർണ്ണം ഭൗതിക രൂപത്തിൽ നിക്ഷേപിക്കുമ്പോഴുള്ള ന്യൂനതകൾ മറികടക്കാൻ ഗോൾഡ് ഇടിഎഫുകൾക്ക് സാധിക്കും. ഇവ പേപ്പർ ഗോൾഡ് എന്നും അറിയപ്പെടുന്നു.
രാജ്യത്തെ പ്രമുഖ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ പലതിനും സ്വന്തമായി ഗോൾഡ് ഇ.ടി.എഫുകളുണ്ട്. നിക്ഷേപകൻ നിശ്ചിത തുക നിക്ഷേപിക്കുമ്പോൾ ആ തുകയ്ക്ക് അനുസരിച്ച് സ്വർണം യഥാർഥത്തിൽ വാങ്ങുകയാണ് ഫണ്ട് സ്ഥാപനങ്ങൾ ചെയ്യുന്നത്. എൻഎസ്‌ഇ, ബിഎസ്‌ഇ പ്ലാറ്റ്‌ഫോമുകളിലെ ഡീമാറ്റ് അക്കൗണ്ടുകൾ വഴി സ്വർണ്ണ ഇടിഎഫുകൾ വാങ്ങാം. നിക്ഷേപകർക്ക് ലംപ്‌സം അല്ലെങ്കിൽ എസ്‌ഐപി മോഡ് വഴിയും പോകാം.
സുരക്ഷിതമായ സ്വര്‍ണം നിക്ഷേപിക്കാവുന്ന മികച്ച മാര്‍ഗമെന്ന നിലയിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ(എസ്ജിബി) തെരഞ്ഞെടുക്കാറുള്ളത്. റിസർവ് ബാങ്ക് ആണ് എസ്‌ജിബികൾ നൽകുന്നത്. അടുത്തിടെ, 2020 ഏപ്രിൽ മുതൽ 2020 സെപ്റ്റംബർ വരെ ആറ് ട്രാഞ്ചെസ് വിതരണം ചെയ്യുന്നതായി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. നിക്ഷേപകർക്ക് പ്രതിവർഷം 2.5% പലിശനിരക്ക് ലഭിക്കും. കൂടാതെ ബോണ്ടുകൾ വീണ്ടെടുക്കുന്നതിലൂടെ ഉണ്ടാകുന്ന മൂലധന നേട്ടങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കും.
ഗോള്‍ഡ് ബോണ്ടുകള്‍ക്ക് രാജ്യത്തെവിടെയും ഒരേ വിലയായിരിക്കും. ബോണ്ടുകളില്‍ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണമാണ്. നാല് കിലോഗ്രാം വരെ സ്വര്‍ണം നിക്ഷേപിക്കാന്‍ വ്യക്തികള്‍ക്ക് അവസരമുണ്ട്. ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും നിക്ഷേപകര്‍ക്ക് അഞ്ചാം വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ അവസരമുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയും ബോണ്ടുകളുടെ വ്യാപാരം നടത്താവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
