നികുതി ഭാരം കുറയ്‌ക്കാനുള്ള നിക്ഷേപങ്ങളാണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നികുതി ലാഭിക്കുന്ന നിരവധി നിക്ഷേപ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ എല്ലാ നികുതിദായകർക്കും എല്ലാ നിക്ഷേപ ഉപകരണങ്ങളും അനുയോജ്യമായിരിക്കണമെന്നില്ല. നികുതിദായകന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ, പ്രായം, റിസ്‌ക് തുടങ്ങിയവയെ അടിസ്ഥാനമാക്കി നികുതി ലാഭിക്കൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ ഏറ്റവും സാധാരണവും എന്നാൽ മികച്ചതുമായ നാല് നിക്ഷേപ ഓപ്‌ഷനുകൾ നോക്കാം;
1. പിപിഎഫ്: ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ നികുതി ലാഭിക്കൽ ഉപകരണമാണ് പിപിഎഫ്. നിലവിൽ 7.9 ശതമാനമാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സർക്കാർ ബോണ്ടുകളുടെ വരുമാനം കുത്തനെ കുറഞ്ഞെങ്കിലും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് സർക്കാർ വെട്ടിക്കുറച്ചിട്ടില്ല. അതിനാൽ ബാങ്ക് നിക്ഷേപത്തേക്കാൾ എന്തുകൊണ്ടും മികച്ചതാണ് പിപിഎഫ് നിക്ഷേപം, കാരണം പലിശ നികുതിരഹിതമാണ്. പിപിഎഫ് അക്കൗണ്ടിൽ പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകയ്‌ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവുകൾ ലഭിക്കുന്നതാണ്.
എൻപിഎസ്: നാഷണൽ പെൻഷൻ സ്‌കീമിലേക്കുള്ള സംഭാവനയും നേടിയ പലിശയും പൂർണമായും നികുതിരഹിതമാണ്. നിക്ഷേപകന് സൂപ്പർഇന്യൂവേഷൻ പ്രായം എത്തുമ്പോളാണ് എൻപിഎസ് ഫണ്ടിന്റെ കാലാവധി പൂർത്തിയാവുക. വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന ഫണ്ടിന്റെ 60% നികുതി രഹിതമാണ്, ബാക്കി 40% ഒരു ആന്വിറ്റി പ്ലാനിനായി നിക്ഷേപിക്കണം. ഒരു എൻപിഎസ് അക്കൗണ്ട് ഉടമയ്ക്ക് മൊത്ത വരുമാനത്തിന്റെ 10% വരെ നികുതി ആനുകൂല്യങ്ങൾക്കായി ക്ലെയിം ചെയ്യാൻ കഴിയും. ഇത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഇ പ്രകാരം പരമാവധി 1.5 ലക്ഷം രൂപയാണ്.
എൻഎസ്‌സി: കുറഞ്ഞ ലോക്ക്-ഇൻ കാലാവധിയോടെ സുരക്ഷിതമായ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു നികുതി ലാഭിക്കൽ ഉൽപ്പന്നമാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) തിരഞ്ഞെടുക്കാവുന്നതാണ്. 5 വർഷമാണ് ഇതിന്റെ ലോക്ക്-ഇൻ കാലയളവ്. എൻഎസ്‌സിയിലെ നിക്ഷേപത്തിന് ഐ-ടി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്നതാണ്. എൻഎസ്‌സിയുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ പരിഷ്‌കരിക്കും. നിലവിൽ 7.9 ശതമാനമാണ് പലിശനിരക്ക്.
ഇഎൽഎസ്എസ്: ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീമുകൾ 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപവരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാവുന്നതാണ്. ഇഎൽഎസ്എസ് പൂർണ്ണമായും ഒരു നിക്ഷേപ ഉൽപ്പന്നമാണെന്ന് ശ്രദ്ധിക്കുക. ഇതിന്റെ ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലയളവ് 3 വർഷമാണ്. നിങ്ങൾക്ക് ഒറ്റത്തവണ ലംപ് സം തുകയായോ പ്രതിമാസ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനായോ (എസ്ഐപി) നിക്ഷേപം ആരംഭിക്കാം. മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഇഎൽഎസ്എസിന് അപകട സാധ്യതകൾ കൂടുതലാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications