ഓഹരി വിപണിയിൽ ഒരു നിക്ഷേപം നടത്തണമെങ്കിൽ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. സെബി നിര്‍ദ്ദേശിക്കുന്നത് പ്രകാരം ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍ തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് വേണം. ഡീമാറ്റീരിയലൈസ്‌ഡ് അക്കൗണ്ടിന്റെ ഹ്രസ്വ രൂപമാണ് ഡിമാറ്റ് എന്ന പദം. ഓഹരികള്‍ അല്ലെങ്കില്‍ ഓഹരി ഇടപാടുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തിവയ്‌ക്കുന്ന സംവിധാനമാണ് ഇത്.
പണം സ്വീകരിക്കാനും നിക്ഷേപിക്കാനും നമ്മള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതുപോലെ ഓഹരികള്‍ വാങ്ങി രേഖപ്പെടുത്തി വയ്‌ക്കുന്നതും അത് പിന്നീടു വിൽക്കുന്നതും ഡീമാറ്റ് അക്കൗണ്ട് വഴിയാണ്. ഇന്ത്യയിൽ, നാഷണൽ സെക്യൂരിറ്റി ഡിപോസിറ്ററി ലിമിറ്റഡ് (എൻഎസ്‌ഡിഎൽ), സെൻട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്‌എൽ) എന്നിങ്ങനെ രണ്ട് ഡിപോസിറ്ററി ഓർഗനൈസേഷനുകളാണ് ഡിമാറ്റ് അക്കൗണ്ട് പ്രാഥമികമായി പരിപാലിക്കുന്നത്.
ഒരു ഉപയോക്താവ് അവരുടെ ഡീമാറ്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടുമായി ലിങ്കുചെയ്യുന്നത് ഇടപാടുകൾ കൂടുതൽ എളുപ്പത്തിൽ നടത്തുന്നതിന് സഹായിക്കും. അതായത് ഷെയറുകൾ വാങ്ങുമ്പോൾ അല്ലെങ്കിൽ വിൽക്കുമ്പോൾ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് പണം ഓട്ടോമാറ്റിക്കായി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് ചെയ്യും. അതുപോലെത്തന്നെ ഷെയറുകൾ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലേക്കും ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് ചെയ്യും.
സേവിംഗ്‌സ് അക്കൗണ്ടുമായി ഡീമാറ്റ് അക്കൗണ്ട് ലിങ്കുചെയ്യുന്നതിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്ന മറ്റ് ചില ആനുകൂല്യങ്ങൾ ഇവയാണ്:
നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിവ പരസ്‌പരം ലിങ്ക് ചെയ്യുകയാണെങ്കിൽ, ഷെയറുകൾ മാത്രമല്ല മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ, ഗോൾഡ് ബോണ്ടുകൾ, കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ എന്നിവപോലുള്ള മറ്റ് ധനകാര്യ ഉപകരണങ്ങളും നിങ്ങൾക്ക് വാങ്ങാനും വിൽക്കാനും കഴിയും.
ഒരു വ്യക്തി തന്റെ ഡീമാറ്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിപ്പിച്ചു കഴിഞ്ഞാൽ ആ വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും എവിടെയും സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയും. അതായത് നിങ്ങളുടെ സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ ലാപ്‌ടോപ്പ് ഉപയോഗിച്ച് ട്രേഡിംഗ് പ്രക്രിയ നടത്താൻ കഴിയും. അതിനാൽ തന്നെ നിങ്ങൾക്ക് ഒരിക്കലും ഒരു സാമ്പത്തിക അവസരം നഷ്‌ടമാകില്ല. ഓഹരി വിപണി എത്രമാത്രം അസ്ഥിരമാണെന്ന് കണക്കിലെടുക്കുമ്പോൾ ഇത്തരത്തിലുള്ള സൗകര്യങ്ങൾ അനിവാര്യമാണ്.
ഡീമാറ്റ് അക്കൗണ്ടും സേവിംഗ്‌സ് അക്കൗണ്ടും ലിങ്കുചെയ്യുന്നത് നിങ്ങളുടെ ഇടപാടിന്റെ ഒരു ട്രാക്ക് സൂക്ഷിക്കാൻ സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ വിൽപ്പനയും വാങ്ങലും നിങ്ങൾക്ക് ലഭിച്ച വരുമാനവും എല്ലാം നിരീക്ഷിക്കാൻ കഴിയും. അതായത് നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ നിങ്ങളുടെ ഡീമാറ്റ്, ട്രേഡിംഗ്, സേവിംഗ്സ് അക്കൗണ്ട് എന്നിവ നിരീക്ഷിക്കാൻ കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications