പുതുവർഷത്തിൽ പലരും വ്യക്തിപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാവാം, എന്നാൽ അവയിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ ഉൾപ്പെടുത്തിയോയെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ശ്രദ്ധയോടെ എടുക്കുന്ന ഓരോ സാമ്പത്തിക തീരുമാനങ്ങളും ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷിക്കാൻ ഉതകുന്നവയാകും. അവയിൽ പ്രധാനമായും അനാവശ്യ ചെലവുകൾ കുറയ്‌ക്കാനുള്ളവയാവണം. നിങ്ങളുടെ ചെലവുകൾ ട്രാക്കുചെയ്തുകഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് അനാവശ്യ ചെലവുകൾ കുറയ്ക്കാൻ കഴിയൂ. അങ്ങനെയെങ്കിൽ പുതുവര്‍ഷത്തില്‍ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
വ്യക്തിപരമായ ബജറ്റ് ആസൂത്രണം ചെയ്യുക
സാമ്പത്തിക ലക്ഷ്യങ്ങളുടെ ആദ്യപടിയായി വ്യക്തിപരമായ ബജറ്റ് ആസൂത്രണം ചെയ്യുക. സാമ്പത്തികരംഗത്ത് ഉയർന്നവരും മറ്റുള്ളവരെ ഉയർത്തിയവരും കൃത്യമായ സാമ്പത്തിക ആസൂത്രണമുള്ളവരാണ്. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിമാസ, വാർഷിക ബജറ്റുകൾ തീരുമാനിക്കാൻ തുടങ്ങുക. നമ്മുടെ ഒരു മാസത്തെ വരുമാനം എത്രയാണെന്ന് കൃത്യമായി കണക്കാക്കി, ഇതിനനുസരിച്ച് വരവ് ചെലവ് കണക്കുകൾ ആസൂത്രണം ചെയ്യുക. ഇതിലൂടെ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ കഴിയും. സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ഏറ്റവും മികച്ച മാർഗം അനാവശ്യ ചിലവുകൾ ഒഴിവാക്കുക എന്നതാണ്. ഇതിനർത്ഥം പിശുക്കി ജീവിക്കുക എന്നല്ല.
എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുക
ജീവിതത്തിലെ ചില നിർണ്ണായക ഘട്ടങ്ങളിൽ വരുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ എമര്‍ജന്‍സി ഫണ്ട് കരുതി വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്. 3 മുതൽ 6 മാസം വരെയുള്ള നിങ്ങളുടെ ശമ്പളം ഒരു എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കാൻ ശ്രമിക്കുക. ചികിത്സചിലവ്, പ്രതീക്ഷിക്കാതെ ഉണ്ടാവുന്ന മറ്റ് ചെലവുകൾ എന്നിവ വരുമ്പോൾ കടം വാങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഈ കരുതൽ ധനത്തിലൂടെ കഴിയും. നിങ്ങളുടെ മാസ വരുമാനത്തിൽ നിന്ന് നിശ്ചിത ശതമാനം ഇതിലേക്ക് മാറ്റുക.
സാധാരണ കരുതൽ ധനത്തിന്റെ ഉദ്ദേശം തന്നെ നമുക്ക് ആവശ്യം വരുമ്പോൾ എളുപ്പത്തിൽ ആക്‌സസ്സ് ചെയ്യാൻ കഴിയുന്ന തുക എന്നതാണെങ്കിലും, ഈ തുകയിൽ നിന്ന് റിട്ടേൺ ലഭിക്കുന്ന രീതിയിൽ നിക്ഷേപം നടത്തുന്നത് നല്ലതായിരിക്കും. അതിനായി നിങ്ങൾക്ക് സുരക്ഷിതവും എളുപ്പും പിൻവലിക്കാൻ കഴിയുന്നതുമായ വിവിധ നിക്ഷേപ സാധ്യതകൾ പരീക്ഷിക്കാവുന്നതാണ്.
ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുക
ഇൻഷൂറൻസ് പരിരക്ഷ നിങ്ങളെ പല നിർണ്ണായക ഘട്ടങ്ങളിലും സഹായിക്കുന്നതാണ്. വരുമാനദാതാവിന്റെ അഭാവത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ ടേം ഇന്‍ഷുറന്‍സുകൾ സഹായിക്കും. യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്‌സ്) അല്ലെങ്കിൽ പരമ്പരാഗത പ്ലാനുകൾ വാങ്ങുന്നത് ഒഴിവാക്കുക. ഇൻഷുറൻസിനെ നിക്ഷേപവുമായി കൂട്ടികലർത്താതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ആവശ്യമനുസരിച്ച് കുറഞ്ഞത് 10-15 ലക്ഷം വരെ വ്യക്തിഗത പ്ലാനോ ഫാമിലി ഫ്ലോട്ടറോ വാങ്ങുക.
അത്യാവശ്യങ്ങൾക്ക് മാത്രം വായ്‌പകളെടുക്കുക
സാമ്പത്തിക ആരോഗ്യത്തിന് വായ്പകൾ അത്ര നല്ല കാര്യമല്ല. എന്നാൽ വലിയ നേട്ടങ്ങൾ വായ്‌പകളില്ലാതെ കൈവരിക്കുക എന്നത് എളുപ്പവുമല്ല. അതിനാൽ വളരെ അത്യാവശ്യങ്ങൾക്ക് വേണ്ടി മാത്രം വായ്‌പകളെടുക്കുക. എടുത്ത വായ്‌പകൾ കൃത്യമായും ശ്രദ്ധയോടും അടച്ചു തീർക്കാൻ ശ്രമിക്കുക. ഭവനവായ്പയൊഴികെയുള്ള മറ്റ് വായ്പകൾ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
