മുതിരന്ന പൗരന്മാരില് മിക്കവരും അവരുടെ പ്രതിമാസ ചെലവുകള്‍ക്കായി പലിശ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നവരാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി പലിശനിരക്ക് കുറയുന്നത് മൂലം വളരെയധികം ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കുന്നു. രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കും കുത്തനെ കുറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്കുകള്‍ ക്രമാനുഗതമായി കുറച്ചതിനാലാണിത്.
ഓഗസ്റ്റ് മാസത്തെ നയ പ്രഖ്യാപനത്തില്‍ നിരക്ക് കുറയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ കുറച്ച് അവധിയുണ്ട്. ബാങ്കുകള്‍ ഇതേ സ്ഥിതി പിന്തുടരുകയും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കാലാവധിയിലുടനീളം കുറയ്ക്കുകയും ചെയ്യുന്നു. അങ്ങനെയൊക്കെയാണെങ്കിലും, മുതിര്‍ന്ന പൗരന്മാര്ക്കുള്ള അഞ്ചുവര്‍ഷത്തെ നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപത്തില്‍ 7.45 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ടെന്ന് ബാങ്ക് ബസാര്‍ തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ചെറിയ സ്വകാര്യ ബാങ്കുകള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നു
സ്വകാര്യമേഖലയിലെ ആറ് ബാങ്കുകള്‍ 5 വര്‍ഷത്തെ കാലാവധിയ്ക്ക് 7 ശതമാനത്തില്‍ കൂടുതലുള്ള നിര്കകില് സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നു. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഡിസിബി ബാങ്ക് എന്നിവരുടെ അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപത്തിന് 7-7.45 ശതമാനം പലിശ വരെ വരെ വാഗ്ദാനം ചെയ്യപ്പെടുന്നു.
വന്‍കിട സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളില്‍ വളരെ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. കാരണം, ഉപയോക്താക്കള്‍ അവരുടെ സമ്പാദ്യം പാര്‍ക്ക് ചെയ്യുന്നതിന് ആദ്യം ഇഷ്ടപ്പെടുന്നു. മുതിര്‍ന്ന പൗരന്മാര്ക്കുള്ള അഞ്ച് വര്‍ഷത്തെ നികുതി ലാഭിക്കല്‍ സ്ഥിരനിക്ഷേപത്തിന് ആക്സിസ് ബാങ്ക് അറ് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളാവട്ടെ 5.85 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവര്‍ യഥാക്രമം 6.20, 5.80 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളിലുടനീളമുള്ള അഞ്ച് വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് മിനിമം തുക 100 മുതല്‍ 20,000 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള കിഴിവുകള്‍ക്കായി 1.5 ലക്ഷം രൂപവരെ നിക്ഷേപം ക്ലെയിം ചെയ്യാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications