ബാങ്കിംഗ് ഇടപാടുകൾ നടത്താനും മറ്റ് ആവശ്യങ്ങളും ബാങ്കുകൾ കയറി ഇറങ്ങി മണിക്കൂറുകൾ ക്യൂ നിൽക്കുന്ന കാലമൊക്കെ പോയി. ഇപ്പോൾ നെറ്റ് ബാങ്കിംഗിന്റേയും ഫോൺ ബാങ്കിംഗിന്റേയും എസ്എംഎസ് ബാങ്കിംഗിന്റെയുമൊക്കെ കാലമാണ്. ഇതുപോലെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഇതുവഴിയുള്ള തട്ടിപ്പുകളും വർധിക്കുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള നിരവധി സൈബർ കുറ്റകൃത്യങ്ങളാണ് കുറച്ച് കാലത്തിനുള്ളിൽ തന്നെ റിപ്പോർട്ടുചെയ്‌തിരിക്കുന്നത്. നിങ്ങളുടെ ഇമെയിൽ പാസ്‌വേഡ്, ബാങ്കിംഗ് വിശദാംശങ്ങൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പിൻ നമ്പറുകൾ എന്നിവ സൂത്രത്തിൽ കൈക്കലാക്കി തട്ടിപ്പുനടത്തുന്നവർ ഇന്ന് നിരവധിയാണ്. അതിനാൽ നിങ്ങളുടെ ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള ചില കാര്യങ്ങളാണ് ഞങ്ങൾ ഇവിടെ പറയുന്നത്.
ശക്തമായ പാസ്‌വേഡുകൾ ക്രിയേറ്റ് ചെയ്യുക
നിങ്ങളുടെ സ്‌മാട്ട്‌ഫോൺ വഴി സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിനായി ആദ്യം ചെയ്യേണ്ട കാര്യം ശക്തമായ പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുക എന്നതാണ്. ശക്തമായ പാസ്‌വേഡ് ഉണ്ടായാൽ മാത്രം പോരാ, അത് അക്കൗണ്ട് ഹാക്കർമാരിൽ നിന്നും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ നിങ്ങൾ പതിവായി പാസ്‌വേഡ് മാറ്റുകയും വേണം. നിങ്ങൾക്ക് മാത്രം ഓർമ്മയുള്ള ക്രമരഹിതമായ അക്കങ്ങളും ചിഹ്നങ്ങളും അക്ഷരങ്ങളും എല്ലായ്പ്പോഴും ഉപയോഗിക്കുക. മിക്ക ബാങ്കുകളും ഇവ മൂന്നിന്റേയും സംയോജനമാണ് നിർദ്ദേശിക്കാറുള്ളത്. ചിലപ്പോൾ നിങ്ങളുടെ പാസ്‌വേഡ് ശക്തമല്ലെങ്കിലും ഇവ ഉപയോഗിച്ച് പുതിയ പാസ്‌വേഡ് നിർമ്മിക്കാൻ ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. കൂടാതെ നിങ്ങളുടെ പാസ്‌വേഡായി ഒരിക്കലും ജനന തീയതി, വാഹനത്തിന്റെ നമ്പറുകൾ, വാർഷികങ്ങൾ, പ്രായം, ഫോൺ നമ്പർ അല്ലെങ്കിൽ മറ്റ് പൊതുവായുള്ള വിവരങ്ങൾ എന്നിവ ഉപയോഗിക്കരുത്.
പാസ്‌വേഡുകൾ രഹസ്യമായി സൂക്ഷിക്കുക
നിങ്ങളുടെ പാസ്‌വേഡുകൾ ആരുമായും ഷെയർ ചെയ്യരുത്. നിങ്ങളുടെ പേഴ്‌സണൽ ബാങ്കർ ആണെന്ന് പറഞ്ഞ് ആരെങ്കിലും വിളിക്കുകയാണെങ്കിൽ ഒരിക്കലും നിങ്ങൾ ബാങ്ക് പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് പിൻ, ഡെബിറ്റ് കാർഡ് പിൻ എന്നിവ നൽകരുത്. കൂടാതെ നിങ്ങളുടെ ബാങ്ക് ഓൺലൈൻ അക്കൗണ്ടുകളിൽ ഓരോന്നിനും സമാന പാസ്‌വേഡുകൾ ഉപയോഗിക്കരുത്. ഹാക്കർമാർക്ക് ഒന്നിലേക്ക് ആക്‌സസ് ലഭിക്കുകയാണെങ്കിൽ മറ്റെല്ലാം അക്കൗണ്ടുകളും അപഹരിക്കപ്പെടാൻ സാധ്യതയുണ്ട്.
പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടേയും സേവ് ചെയ്യരുത്.
പലപ്പോഴും നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലെ നിങ്ങൾ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മറ്റൊരാളുടെ കൈകളിൽ അകപ്പെടുകയോ ആണെകിൽ, അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും.
ഇന്റർനെറ്റ് കണക്ഷൻ സുരക്ഷിതമാണോയെന്ന് പരിശോധിക്കുക
ഏതെങ്കിലും ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്താൻ പൊതു ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കാതിരിക്കുക. ലോഗിൻ ചെയ്യുന്നതിനും ഇടപാടുകൾ നടത്തുന്നതിനും മുമ്പ് നിങ്ങൾ ഉപയോഗിക്കുന്ന വൈഫൈ, പാസ്‌വേഡ് നൽകി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അതായത് ഒരിക്കലും ഇത്തരം ഇടപാടുകൾക്ക് ഓപ്പൺ വൈഫൈ ഉപയോഗിക്കരുത്.
ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പറിലേക്ക് വരുന്ന ബാങ്കിംഗ് അറിയിപ്പുകൾ ശ്രദ്ധിക്കുക
നിങ്ങൾ ബാങ്കിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ശരിയാണോയെന്ന് ആദ്യം പരിശോധിക്കുക. കാരണം നിങ്ങൾ നടത്തുന്ന ഇടപാടുകളെക്കുറിച്ചും മറ്റ് ബാങ്കിംഗ് വിവരങ്ങളെക്കുറിച്ചു ബാങ്കിൽ നിന്ന് അറിയിപ്പുകൾ നൽകുന്നത് ഇവ വഴിയാണ്. ഇത്തരം അറിയിപ്പുകൾ കൃത്യമായി പരിശോധിക്കുക. ഇതുവഴി ഏതെങ്കിലും തരത്തിൽ ഫ്രോഡ് ഇടപാടുകൾ നടന്നാൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെ അറിയിക്കുക.
സൈൻ ഔട്ട് ചെയ്യാൻ മറക്കരുത്
നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് സെഷൻ കഴിഞ്ഞാൽ, സൈൻ ഔട്ട് ചെയ്യാൻ മറക്കരുത്. കൂടാതെ അധിക മുൻകരുതൽ എന്ന നിലയിൽ, നിങ്ങളുടെ സാമ്പത്തിക വിശദാംശങ്ങൾ, ബാങ്കിംഗ് ലോഗിനുകൾ, പാസ്‌വേഡുകൾ എന്നിവയിലേക്ക് ആക്സസ് ലഭിക്കുന്നത് ഒഴിവാക്കാൻ സൈറ്റ് ലോഗ് ഔട്ട് ചെയ്തതിനുശേഷം എല്ലായ്പ്പോഴും നിങ്ങളുടെ ബ്രൗസർ ഹിസ്‌റ്ററി ഡിലീറ്റ് ചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
