വിവാഹിതരായ ദമ്പതികളിൽ ഭൂരിഭാഗവും ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവ പോലുള്ള സ്വത്തുക്കൾ രണ്ടു പേരുടെയും പേരിൽ സംയുക്തമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത് ദമ്പതികളുടെ അക്കൗണ്ടുകളുടെ പ്രവർത്തനം എളുപ്പമാക്കുന്നു. സംയുക്ത നിക്ഷേപങ്ങളിൽ, രണ്ട് പങ്കാളികൾക്കും തുല്യ ഉടമസ്ഥാവകാശമുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്വത്തുക്കളുടെ സംയുക്ത ഉടമസ്ഥാവകാശത്തെക്കുറിച്ച് വിവാഹിതരായ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
അക്കൗണ്ട് തുറക്കൽ
ജോയിന്റ് ഉടമസ്ഥാവകാശത്തിലുള്ള അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ പങ്കാളികൾ ഇരുവരും സംയുക്തമായി നടത്തുകയും പ്രവർത്തന രീതി ഫോമിൽ വ്യക്തമായി സൂചിപ്പിക്കുകയും വേണം. ഫോം രണ്ട് വ്യക്തികളും ഒപ്പിടുകയും അവരുടെ കെവൈസി രേഖകൾ ഫോമിനൊപ്പം സമർപ്പിക്കുകയും വേണം.
പ്രവർത്തന രീതി
ജോയിന്റ് അക്കൌണ്ടിൽ നിങ്ങൾ ഓപ്പറേഷൻ മോഡ് ‘either or survivor' എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇരു പങ്കാളികൾക്കും യഥേഷ്ടം ഇടപാട് നടത്താനും അക്കൌണ്ട് പ്രവർത്തിപ്പിക്കാനും കഴിയും. എന്നാൽ 'jointly' എന്ന മോഡ് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇടപാട് നടത്തുമ്പോൾ രണ്ട് അക്കൌണ്ട് ഉടമകളും ഒപ്പിടണം.
ഒരു പങ്കാളി മരിച്ചാൽ
നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ അവകാശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലനിൽക്കുന്ന മറ്റ് പങ്കാളിയ്ക്ക് ആയിരിക്കും നിക്ഷേപത്തിൽ കൂടുതൽ അവകാശം. അവശേഷിക്കുന്ന പങ്കാളിയ്ക്ക് ഭർത്താവിന്റെയോ ഭാര്യയുടെയോ മരണശേഷം സ്വത്ത് സ്വന്തമായി തുടരാം. വിൽക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, നിലനിൽക്കുന്ന ജീവിതപങ്കാളി തന്റെ പങ്കാളിയുടെ മരണത്തെക്കുറിച്ച് ബാങ്കിനെ അറിയിക്കുകയും പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റിന്റെ നോട്ടറീസ് പകർപ്പ്, എഫ്ഐആർ പകർപ്പ് (ചില സാഹചര്യങ്ങളിൽ), കെവൈസി രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കുകയും വേണം.
നികുതി വശങ്ങൾ
ഇന്ത്യയിലെ ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ജീവിതപങ്കാളിക്ക് നൽകുന്ന ഏതൊരു സമ്മാനവും നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കും. ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ സംയുക്ത നിക്ഷേപത്തിന് നികുതി ആനുകൂല്യം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതത് നികുതി റിട്ടേണുകളിൽ പ്രതിഫലിപ്പിക്കുന്നതിനായി, ഭവന വായ്പ തിരിച്ചടവിന് ആനുപാതികമായ ഉടമസ്ഥാവകാശം വിഭജിക്കുന്ന ഒരു ലളിതമായ കരാറിൽ ഏർപ്പെടേണ്ടി വന്നേക്കാം. ബാങ്ക് അക്കൗണ്ടുകൾക്കും സ്ഥിര നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications