A Oneindia Venture

വാങ്ങണോ? അതോ നിർമ്മിക്കണോ? സ്വപ്നഭവനം പ്ലാനിങ്ങിലാണോ? ഇപ്പോൾ തന്നെ ഈ വഴികൾ പിന്തുടരൂ

സ്വന്തമായി ഒരു വീട് എന്നതാണ് ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പക്ഷെ കൃത്യമായ ആസൂത്രണമുണ്ടാകണം. കാരണം വീട് എന്നത് ഏറ്റവും ചിലവേറിയ ഒന്നാണ്. അതോടൊപ്പം വർഷങ്ങൾ നീണ്ടു നിൽക്കുന്ന സാമ്പത്തിക ബാധ്യത കൂടിയാണ്. അതുകൊണ്ടു തന്നെ സ്വന്തമായി ഒരു വീട് പണിയുകയോ വാങ്ങുകയോ ചെയ്യുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.

സ്വന്തമായി ഒരു വീട് പണിയുകയോ വാങ്ങുകയോ ചെയ്യുന്ന ഏതൊരാളും നേരിടുന്ന ഒരു ചോദ്യമാണ്, വാടക വീട്ടിൽ താമസിക്കുന്നതല്ലേ സാമ്പത്തിക ലാഭമെന്നത്. പലരും പലതവണ ആ ചോദ്യം ആവർത്തിച്ച് ചോദിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് 2 കോടി വിലയുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ മാസം 45,000 മുതൽ 65,000 രൂപ നൽകണം. എന്നാൽ അതേ വീട് വിലയ്ക്കു വാങ്ങുമ്പോൾ ഇഎംഐ ഏകദേശം 1.5 ലക്ഷം രൂപ വരും. അതു മാത്രമല്ല 25 വർഷം തുടർച്ചയായി ഈ തുക നൽകുകയും വേണം. അപ്പോൾ വീട് വാങ്ങുന്നതിനേക്കാളും സാമ്പത്തിക ലാഭം വാടകയ്ക്ക് താമസിക്കുന്നതല്ലേ.

വാങ്ങണോ? അതോ നിർമ്മിക്കണോ? സ്വപ്നഭവനം പ്ലാനിങ്ങിലാണോ? ഇപ്പോൾ തന്നെ ഈ വഴികൾ പിന്തുടരൂ

പക്ഷെ ഒരു കാര്യം മനസിലാക്കേണ്ടത് സ്വന്തമായി ഒരു വീടുണ്ടെങ്കിൽ അത് നൽകുന്ന മാനസികമായ സന്തോഷവും സമാധാനവും വലുതാണ് എന്നതാണ്. സാമ്പത്തിക കണക്ക് കൂട്ടലുകൾക്കപ്പുറം സ്വന്തമായി ഒരു വീട് എന്നതാണ് സ്വപ്നമെങ്കിൽ വീട് വാങ്ങുക തന്നെ ചെയ്യണം. കാരണം വീട് എന്നത് വലിയ ഭൗതിക സ്വത്താണ്. എന്നും വാടക നൽകാനുള്ള വരുമാനമുണ്ടെങ്കിൽ, സാമ്പത്തിക സ്വാതന്ത്ര്യമാണ് ലക്ഷ്യമെങ്കിൽ വാടക നൽകി താമസിക്കാം. അതായത് സ്ഥിര ആസ്തിക്ക് പകരം ആഗ്രഹങ്ങൾക്കും അനുഭവങ്ങൾക്കും വേണ്ടി കൂടുതൽ കൂടുതൽ പണം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാടകവീടാണ് നല്ലത് എന്ന്. വീട് സ്വന്തമായി വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

1. ആസൂത്രണം നേരത്തെ തുടങ്ങുക

വീട് വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ അതിനുള്ള ആസൂത്രണം നേരത്തെ തുടങ്ങണം.ഹോം ലോൺ ഉപയോഗിച്ചാണ് വീട് വാങ്ങുന്നതെങ്കിൽ,സാധാരണയായി പ്രോപ്പർട്ടി മൂല്യത്തിന്റെ 20 ശതമാനം ഡൗൺ പേയ്‌മെന്റ് നൽകേണ്ടി വരും.

ആ തുക കണ്ടെത്താൻ നേരത്തെ സേവിംഗ്സ് തുടങ്ങണം. ഹോം ലോൺ തുക, പലിശ നിരക്ക് എന്നിവ ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചായിരിക്കും. അതുകൊണ്ട് ക്രെഡിറ്റ് സ്കോർ എത്രയുണ്ടെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നും നേരത്തെ പരിശോധിച്ച് മനസിലാക്കണം. കൃത്യസമയത്ത് കടങ്ങളും ബില്ലുകളും അടച്ച് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുക. അങ്ങനെ മുൻകൂട്ടി ആസൂത്രണം ചെയ്താൽ ഭാവിയിൽ ലക്ഷങ്ങൾ ലാഭിക്കാം.

2. തിരിച്ചടവ് ശ്രദ്ധിക്കുക

ഹോം ലോൺ എടുക്കുന്നതിന് മുൻപ് നിലവിലെ വരുമാനം, ചിലവുകൾ, സമ്പാദ്യം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. ഇഎംഐകൾക്കും മറ്റെല്ലാ അതുബന്ധ ചിലവുകൾക്കും എത്ര തുക ചില വഴിക്കാം എന്ന് കണക്ക് കൂട്ടുക. ഇഎംഐ പ്രതിമാസ നികുതിക്ക് ശേഷമുള്ള വരുമാനത്തിന്റെ പരമാവധി 30% മുതൽ 40% വരെ ആയിരിക്കണം. അല്ലെങ്കിൽ ഇഎംഐ ക്ക് നൽകാൻ കഴിയുന്ന തുക എത്രയെന്ന് കണക്കാക്കുക. അതിനു ശേഷം വിവിധ ധനകാര്യ സ്ഥാപനങ്ങളെ ഹോം ലോണിനായി സമീപിക്കുക. പലിശ നിരക്ക് താരതമ്യം ചെയ്ത അനുയോജ്യമായ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോണെടുക്കുക.

3. വാങ്ങുമ്പോൾ ശ്രദ്ധ വേണം

ഒരു വീട് വാങ്ങുന്നതിൽ ഏറ്റവും രസകരവും അതേ സമയം ആശങ്കയുമുള്ള കാര്യമാണ് വാങ്ങാനുള്ള വീട് കണ്ടെത്തുക എന്നത്. പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധികണം, നിർമ്മാണം മുഴുവൻ പൂർത്തിയായ വീടാണോ, അല്ലെങ്കിൽ നിർമ്മാണം പുരോഗമിക്കുന്ന വീടാണോ വാങ്ങേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കണം. നിർമ്മാണം പുരോഗമിക്കുന്ന വീടിന് തുക കുറവായിരിക്കും. പക്ഷേ അപകടസാധ്യതകളുണ്ട്. കാരണം ബിൽഡർ കൃത്യസമയത്ത് വീടിന്റെ പണി തീർക്കുമോ എന്ന് മനസിലാക്കണം. അതുകൊണ്ട് ജാഗ്രത പാലിക്കുക. വിശ്വാസ്യതയുള്ള കെട്ടിട നിർമ്മാതാക്കളുടെ അടുക്കൽ നിന്നും വീട് വാങ്ങുക.

4. ഇടപാടുകൾ പെട്ടെന്ന് അവസാനിപ്പിക്കുക

വാങ്ങാനുള്ള വീട് കണ്ടെത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ രേഖകളും മറ്റു കാര്യങ്ങളും പരിശോധിച്ച് കൃത്യമാണ് എന്ന് ഉറപ്പിക്കുക. രജിസ്ട്രേഷൻ ഫീസും മറ്റ് ചിലവുകളുമായി ഉയർന്ന തുക ചിലവാക്കേണ്ടി വരും എന്ന കാര്യം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളും പെട്ടെന്ന് തീർത്താൽ അത്രയും വേഗം വീട് സ്വന്തമാകും.

സ്വന്തമായി ഒരു വീട് എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. വീട് വാങ്ങുമ്പോൾ ഉണ്ടാകുന്ന ദീർഘകാല സാമ്പത്തിക പ്രതിബദ്ധത വളരെ വലുതായിരിക്കും. അതുകൊണ്ടുതന്നെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X