2020 ബജറ്റില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും നിക്ഷേപകരെ കാര്യമായി ബാധിക്കുന്നതാണ്. ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കിയതില്‍ തുടങ്ങി ടിഡിഎസ്, ഡിവിഡന്റ് വിതരണത്തിലേക്ക് ഉള്‍പ്പെടുത്തിയതുവരെയുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ നെറ്റ് റിട്ടേണിനെ സ്വാധീനിച്ചേക്കാം. ഇതിനാല്‍ തന്നെ, നിങ്ങള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.
പുതിയ നികുതി സ്ലാബ്
പരമാവധി കുറഞ്ഞ നികുതി നിരക്കുകളുള്ള പുത്തന്‍ നികുതി വ്യവസ്ഥയാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചത്. എന്നാല്‍, പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നവര്‍ പലതരത്തിലുള്ള കിഴിവുകള്‍ക്ക് വിധേയരാവേണ്ടി വന്നേക്കാം (നിലവിലെ നികുതി വ്യവസ്ഥയിലെ 80 സി വകുപ്പ് പോലെ). മുമ്പ് 80 സി വകുപ്പ് പ്രകാരമുള്ള നികുതി ഒഴിവാക്കാന്‍ വേണ്ടി മിക്കവരും ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്കീമില്‍ (ഇഎല്‍എസ്എസ്) നിക്ഷേപം നടത്തിയിരുന്നു.
പുത്തന്‍ നികുതി വ്യവസ്ഥയാണ് നിങ്ങള്‍ സ്വീകരിക്കാന്‍ പോവുന്നതെങ്കില്‍, ഇഎല്‍എസ്എസ് സ്കീമില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന, നിങ്ങള്‍ക്ക് പ്രിയപ്പെട്ട മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിക്കാനുള്ള അവസരം കൂടിയാണ് സംജാതമാവുന്നത്. കൂടാതെ ഉയര്‍ന്ന തുക നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി മാറ്റിവെക്കുകയും ചെയ്യാം. സാധാരണഗതിയില്‍ താരതമ്യേന കുറഞ്ഞ ആദായം ലഭിക്കുന്ന, ഇന്‍ഷുറന്‍സ് കമ്പനികളുടെ എന്‍ഡോവ്മെന്റ് പദ്ധതികളിലാണ് ആളുകള്‍ ഉയര്‍ന്ന തുക നിക്ഷേപിക്കാറുള്ളത്.
ലാഭവിഹിതത്തിലെ ടിഡിഎസ്
മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് ടിഡിഎസ് ബാധകമാണെന്നതാണ് 2020 ബജറ്റിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. സാമ്പത്തിക വര്‍ഷത്തില്‍ 5,000 രൂപയില്‍ കൂടുതല്‍ ലാഭവിഹിതം ലഭിച്ചാലാവും ടിഡിഎസ് ഈടാക്കുക. ലാഭവിഹിതത്തിന് പത്ത് ശതമാനം ടിഡിഎസാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ പരിധിയ്ക്ക് താഴെയാണ് നിങ്ങളുടെ വരുമാനമെങ്കില്‍ ലാഭവിഹിതത്തില്‍ നിന്ന് ഈടാക്കിയ തുക തിരികെ ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് അവകാശം ഉന്നയിക്കാവുന്നതാണ്. ടിഡിഎസ് റീഫണ്ട് ക്ലെയിം നിങ്ങള്‍ ഉന്നയിക്കാന്‍ താത്യപ്പര്യപ്പെടുന്നില്ലെങ്കില്, മ്യൂച്വല്‍ ഫണ്ട് വളര്‍ച്ച സ്കീമുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
നിക്ഷേപകരില്‍ നിന്നുള്ള നികുതി
നിലവില്‍ ഇക്വറ്റി മ്യൂച്വല്‍ ഫണ്ട് സ്കീം പ്രകാരം പ്രഖ്യാപിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് പത്ത് ശതമാനം നികുതിയാണ് (ഡിഡിടി) കുറയക്കുന്നത്. എന്നാല്‍, വാര്‍ഷിക ലാഭവിഹിതം പത്ത് ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ നിക്ഷേപകര്‍ നികുതി അടയ്ക്കേണ്ടി വരുന്നില്ല. പത്ത് ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ പത്ത് ശതമാനം നികുതി ഒടുക്കേണ്ടി വരുന്നു. ഡിഡിടി പുനര്‍നിര്‍ണയിക്കാന്‍ 2020 ബജറ്റില്‍ ശുപാര്ശിച്ചിരുന്നു. ഇതുപ്രകാരം നിങ്ങള്‍ ഉയര്‍ന്ന നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നയാള്‍ ആണെങ്കില്‍ നിങ്ങളുടെ മൊത്ത ലാഭവിഹിതത്തില്‍ നിന്ന് 30 ശതമാനം നികുതി ഇനത്തില്‍ ഈടാക്കുന്നതാണ്. (മുന്‍പത്തെ 10 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍). ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ വളര്‍ച്ച സ്കീമുകള്‍ തെരഞ്ഞെടുക്കുന്നതാവും മെച്ചം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
