നിരവധി അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞതാണ് ഒരു മനുഷ്യന്റെ ജീവിതം. തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. ഒരു പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത നേരം അപകടം സംഭവിക്കും. അത് താൽക്കാലിക വൈകല്യത്തിനും കാരണമായേക്കാം. അത്തരമൊരു സാഹചര്യത്തിൽ, കുറച്ച് സമയത്തേക്കെങ്കിലും ന ദൈനംദിന ജോലികൾ ശരിയായി ചെയ്യാൻ കഴിയില്ല. ദൈനം ദിനത്തിൽ നമ്മൾ ചെയ്തിരുന്ന ഒന്നും തന്നെ പിന്നീട് ചെയ്യാൻ കഴിയില്ല. ജീവിതത്തിന്റെ ചിട്ട തന്നെ മാറും.

അപകടം കാരണം സ്ഥിരമായ ഒരു വൈകല്യം സംഭവിച്ചാലോ. മെഡിക്കൽ ചെലവുകൾ ആരോഗ്യ ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടും, എന്നാൽ നിങ്ങളുടെ ദൈനംദിന ചെലവുകളുടെ കാര്യമോ..? ഇത്തരം ഒരു സാഹചര്യത്തിൽ എങ്ങനെ കുടുംബം സംരക്ഷിക്കും. മിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസികളിലും സ്ഥിരമായ വൈകല്യം പരിരക്ഷിക്കപ്പെടുന്നില്ല. അവ വിശദമായി പരിശോധിക്കാം.
സ്ഥിരമായ വൈകല്യം ഉണ്ടെങ്കിൽ എന്തുചെയ്യും?
അപകടം സംഭവിച്ചാൽ സ്ഥിരമായ വൈകല്യം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. അത് കൊണ്ടു തന്നെ സ്ഥിരമായ വൈകല്യത്തിന് ഒരു പോളിസി ഉണ്ടായിരിക്കുന്നത് നല്ലതാണ്. കാരണം, സ്ഥിരമായ വൈകല്യം സംഭവിച്ചാൽ, കുടുംബത്തെ പരിപാലിക്കാൻ ജീവിതകാലം മുഴുവൻ പണം സമ്പാദിക്കാൻ കഴിയില്ല. മിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസികളിലും സ്ഥിരമായ വൈകല്യം പരിരക്ഷിക്കപ്പെടുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു പോളിസി തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇതിന് കീഴിൽ, സ്ഥിരമായ വൈകല്യമുണ്ടായാൽ, ഒന്നുകിൽ എല്ലാ മാസവും ഒരു നിശ്ചിത തുക ലഭിക്കുന്നതിനുള്ള ഓപ്ഷൻ ലഭിക്കും അല്ലെങ്കിൽ മുഴുവൻ ക്ലെയിം തുകയും ഒറ്റയടിക്ക് നൽകും.
സ്ഥിരമായ ഭാഗീക വൈകല്യം
അപകടങ്ങളിൽ ഒരു പക്ഷെ കണ്ണ്, കൈകൾ, കാൽ എന്നിവയ്ക്ക് സ്ഥിരമായ വൈകല്യം സംഭവിക്കാം . ഇത്തരം സന്ദർഭങ്ങളിൽ പഴയത് പോലെ ജോലി ചെയ്യാനോ പണം സംമ്പാദിക്കാനോ കഴിയില്ല. ആക്സിഡന്റ് പോളിസി എടുക്കുമ്പോൾ ഇതും പരിഗണിക്കുക.
താൽക്കാലിക പൂർണ്ണ വൈകല്യം
ഒരാൾ അപകടത്തിൽ പെട്ട് ഏതാനും മാസങ്ങൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ വന്നാൽ, അതിനെ താൽക്കാലിക സമ്പൂർണ വൈകല്യം എന്ന് വിളിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, കുറച്ച് മാസത്തേക്ക് കുടുംബത്തെ സഹായിക്കാൻ അയാൾക്ക് കഴിയില്ല.
അതിനാൽ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന്, താൽകാലിക വൈകല്യത്തിനും തീർച്ചയായും ഒരു പോളിസി എടുക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്.
ചികിത്സാ ചിലവ്
ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ചികിത്സയ്ക്കിടെ ഉണ്ടാകുന്ന ആശുപത്രി ചെലവുകളും ഉൾപ്പെടുത്തണം. യാത്രാസൗകര്യം, കുടുംബാംഗങ്ങളുടെ താമസം, ചികിത്സയ്ക്കിടെയുള്ള മറ്റ് ചെലവുകൾ എന്നിവയും ഇതിന്റെ ഭാഗമാണ് . ആശുപത്രിയിൽ കഴിയുമ്പോൾ ചില അധിക ചിലവുകൾക്ക് നഷ്ടപരിഹാരം ലഭിക്കും. ലോൺ പ്രൊട്ടക്ഷൻ ആനുകൂല്യം എടുക്കുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ചിലർക്ക് ഭവനവായ്പയും ചിലർക്ക് വാഹന വായ്പയോ വ്യക്തിഗത വായ്പയോ ഒക്കെ ഉണ്ടാവാം . അത്തരം ഒരു സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. വീടും കാറും പോലുള്ള ആസ്തികളും ഒക്കെ തന്നെ ജപ്തി നടപടികൾ നേരിടാനും സാധ്യതയുണ്ട് . അത്തരമൊരു സാഹചര്യത്തിൽ, പോളിസിയിൽ ലോൺ പരിരക്ഷ നൽകുന്ന ഒരു റൈഡർ ഫീച്ചർ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. അതുവഴി ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ കഴിയും
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
