ദില്ലി: വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്താനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പദ്ധതിയാണ് നാഷ്ണല്‍ പെന്ഷന് സിസ്റ്റം. സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന പദ്ധതിയാണ് ഇത് എന്നത് അതിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നു. എന്‍പിഎസ് വരിക്കാര്‍ തങ്ങള്‍ക്ക് ലഭിച്ച ഐ പിന് ഉപയോഗിച്ചാണ് സാധാരണയായി ഓണ്‍ലൈന്‍ വഴി പണം പിന്‍വലിക്കുക. അത്തരം അഭ്യര്‍ത്ഥനകള്‍ അതത് നോഡല്‍ ഓഫീസുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുണ്ട്. ഏതെങ്കിലും കാരണത്താല്‍ ഓണ്‍ലൈനായി പണം പിന്‍വലിക്കാന്‍ വരിക്കാരന് കഴിയുന്നില്ലെങ്കില്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം ഇക്കാര്യം ചൂണ്ടിക്കാട്ടി നോഡല്‍ ഓഫീസിലേക്ക് അപേക്ഷ നല്‍കാം. 2015ലെ പിഎഫ്ആര്‍ഡിഎ റെഗുലേഷന്‍സ് പ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളില്‍ വരിക്കാരന് മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും.

സാധാരണയുള്ള പെന്ഷന് കൊടുത്ത് പിരിയലിന് ശേഷം: വരിക്കാരന്റെ പെന്ഷന് തുകയുടെ 40 ശതമാനവും വാര്‍ഷിക വേതനത്തിനായി വിനിയോഗിക്കേണ്ടതുണ്ട്. ബാക്കി തുക വരിക്കാരന് ഒറ്റത്തവണയായി നല്‍കും. വിരമിച്ച തീയതിക്ക് ശേഷം അക്കൗണ്ടിലെ മൊത്തം തുക രണ്ട് ലക്ഷത്തിന് തുല്യമോ കുറവോ ആണെങ്കില്‍ വരിക്കാര്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാനുള്ള അവസരം ലഭിക്കും.
മരണാനന്തരം: വരിക്കാരന്റെ പെന്ഷന് തുകയുടെ 80 ശതമാനമെങ്കിലും പങ്കാളിയുടെ പ്രതിമാസ പെന്‍ഷനായി നല്കുന്ന ആന്വിറ്റി വാങ്ങുന്നതിനായി വിനിയോഗിക്കണം. ബാക്കി തുക നോമിനിക്കോ നിയമപരമായ അവകാശിക്കോ നല്‍കും. അതേസമയം സര്‍ക്കാര്‍ ജീവനക്കാരനായ വരിക്കാരന്റെ മരണ ശേഷം അക്കൗണ്ടില്‍ രണ്ട് ലക്ഷം രൂപ മാത്രമേയുള്ളുവെങ്കില്‍ നോമിനിക്കും നിയമപരമായ അവകാശിക്കും തുക പൂര്‍ണമായി പിന്‍വലിക്കാം.
പ്രീ മെച്വര്‍ എക്സിറ്റ്: വരിക്കാര്‍ക്ക് പ്രതിമാസ പെന്ഷന് നല്‍കാനായി 80 ശതമാനം പെന്ഷന് തുകയും വിനിയോഗിക്കണം. മാത്രമല്ല ബാക്കി തുക വരിക്കാരന് ഒറ്റത്തവണയായി നല്‍കുകയും ചെയ്യും. ഏതെങ്കിലും സാഹചര്യത്തില്‍ വരിക്കാരന്റെ അക്കൗണ്ടില്‍ രാജി വെച്ച തീയതിക്ക് ശേഷം ഒരു ലക്ഷത്തില്‍ താഴെയുള്ള തുകയാണ് ഉള്ളതെങ്കില്‍ വരിക്കാര്‍ക്ക് പൂര്‍ണമായി പിന്‍വലിക്കാനുള്ള അവസരം ലഭിക്കും.
70 വയസ്സ് വരെ വരിക്കാര്‍ക്ക് എന്‍പിഎസില്‍ തുടരാവുന്നതാണ്. വിരമിക്കലിന് ശേഷവും വരിക്കാര്‍ക്ക് എന്‍പിഎസ് അക്കൗണ്ടിലേക്ക് പണം നല്‍കാം. ഈ പണത്തിന് അധിക നികുതി ആനുകൂല്യം ലഭിക്കുമെന്നതാണ് വസ്തുത. വരിക്കാര്‍ക്ക് പിന്‍വലിക്കല്‍ സമയം നീട്ടിവെക്കാനുള്ള അവസരവുമുണ്ട്. അതേസമയം വരിക്കാര്‍ക്ക് എന്‍പിഎസില്‍ തുടരാന്‍ താല്പര്യമില്ലെങ്കില് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കി പുറത്ത് കടക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
