എബിഎസ്എല്‍ഐ ചൈല്‍ഡ് ഫ്യൂച്ചര്‍ അഷ്വേര്‍ഡ് പ്ലാന്‍ എന്ന പേരില്‍ പുതിയൊരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ച് ആദിത്യ ബിര്‍ല സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്. ഒരു കുട്ടി ഭാവിയില്‍ പിന്നിട്ടേക്കാവുന്ന നാഴികക്കല്ലുകള്‍ സാമ്പത്തികമായി സുരക്ഷിതമാക്കുന്നതിന് പരിരക്ഷയോടൊപ്പം ഉറപ്പുള്ള വരുമാനം ലക്ഷ്യമിടുന്നതാണീ പദ്ധതി. 'ഈ ഇന്‍ഷുറന്‍സ് പദ്ധതി, കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും പ്രാപ്തമാക്കാനും സഹായിക്കുന്നതാണ്,' പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
ഒരു കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിടുന്നതിനായി സമ്പത്ത് കോര്‍പ്പസ് കെട്ടിപ്പടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും മിക്കപ്പോഴും എല്ലാ രക്ഷകര്‍ത്താക്കളും മുന്‍ഗണ നല്‍കുന്നുണ്ടെന്ന് ആദിത്യ ബിര്‍ല സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ കമലേഷ് റാവും പറയുന്നു. അത്തരം അഭൂതപൂര്‍വമായ സമയങ്ങളില്‍, നിങ്ങളുടെ കുട്ടിയുടെ സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമുള്ള സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതിനാല്‍, നിങ്ങളുടെ കുട്ടിയുടെ ഭാവി ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന്, ഉറപ്പുള്ള വരുമാനം നല്കുന്ന ഒരു അനുയോജ്യമായ പോംവഴി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഷ്വര്‍ ചെയ്ത ലൈഫിന് നിര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാല്‍ പോളിസി ഉറപ്പാക്കുന്ന ഇന്‍ബില്‍റ്റ് പ്രീമിയം എലമെന്റ് ഇതിലുണ്ട്. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ആസൂത്രണം ചെയ്യുന്നതിന് 3, 6 അല്ലെങ്കില്‍ 9 വര്‍ഷത്തെ ആനുകാലിക പേ ഔട്ടുകളും വിവാഹത്തിന് ആസൂത്രണം ചെയ്യുന്നതിനായി വലിയ തുക തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താവിന് ഇവ രണ്ടും സ്വീകരിക്കുന്നതിനുള്ള ഓപ്ഷന് നേടാവുന്നതാണ്. അവരുടെ കുട്ടിയുടെ ഹൈസ്കൂള്‍, ബിരുദ, ബിരുദാനന്തര ചെലവുകള്‍ എന്നിവ ആസൂത്രണം ചെയ്യുന്നതിനുള്ള പതിവ് വരുമാന മാര്‍ഗം പദ്ധതി ഉറപ്പുനല്‍കുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി ലംപ്സം ഗ്യാരണ്ടിയും ഇത് നല്കുന്നു.
ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍
1. സൗകര്യപ്രദമായ ആനുകൂല്യ ഓപ്ഷനുകള്‍, പ്രീമിയം അടയ്ക്കുന്ന കാലാവധി, അധിക റൈഡറുകള്‍ എന്നിവ പോലുള്ള പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ പ്ലാന്‍ ഒരു വ്യക്തിയുടെ ആവശ്യാനുസരണം തയ്യാറാക്കാന്‍ കഴിയുന്നു.
2. ഒരു പോളിസി ഹോള്‍ഡര്‍ക്ക് തന്റെ കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം അല്ലെങ്കില്‍ ഇവ രണ്ടും ആസൂത്രണം ചെയ്യുന്നതിനായി, ഉറപ്പുള്ള പേ ഔട്ടുകളും പരമാവധി ആനൂകൂല്യങ്ങളും ഉയര്‍ന്ന തുകയുടെ റിബേറ്റും ലഭിക്കും.
വിദ്യാഭ്യാസം: 15 വയസ് മുതല്‍ 21 വയസ് വരെയുള്ള കുട്ടിയുടെ പ്രായത്തില്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അനുസരിച്ച് 3/6/9 വര്‍ഷത്തേക്ക് ഗ്യാരണ്ടീഡ് വാര്‍ഷിക പേ ഔട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള ഓപ്ഷന്.
വിവാഹം: 24 മുതല്‍ 32 വയസ് വരെയുള്ള കുട്ടിയുടെ പ്രായത്തില്‍ വിവാഹ ഫണ്ടിനായി മെച്യൂരിറ്റിക്ക് ഒരു ഗ്യാരണ്ടീഡ് തുക ലഭിക്കുന്നതിനുള്ള ഓപ്ഷന്.
വിദ്യാഭ്യാസവും വിവാഹവും: കുട്ടിയുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമായി ഉറപ്പുനല്‍കുന്ന ഒരു തുക സ്വീകരിക്കുന്നതിനുള്ള ഓപ്ഷന്.
3. ലൈഫ് ഇന്‍ഷ്വര്‍ ചെയ്ത ശേഷം നിര്‍ഭാഗ്യവശാല്‍ മരണമുണ്ടായാല്‍, അതിനുശേഷം അടയ്ക്കേണ്ട ഏതെങ്കിലും പ്രീമിയങ്ങള്‍ എഴുതിത്തള്ളുകയും നോമിനിക്ക് ഷെഡ്യൂള്‍ഡ് അഷ്വേര്‍ഡ് പേ ഔട്ടുകള്‍ ലഭിക്കുന്നത് തുടരുകയും ചെയ്യും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications