വിപണിയിലെ ചാഞ്ചാട്ടം മൂലം ഉണ്ടാകുന്ന അപകടസാധ്യതകൾ ഒഴിവാക്കാൻ ആളുകൾ ഓഹരി വിപണിയേക്കാൾ കൂടുതൽ മ്യൂച്വൽ ഫണ്ടുകളിലാണ് നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നത്. നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതിന് മുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയയുന്നവയാണ്.
കൃത്യമായ പഠനം
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതിന് മുമ്പ് തന്നെ എന്താണ് മ്യൂച്വൽ ഫണ്ടെന്നും എവിടെ നിക്ഷേപിക്കണമെന്നും കൃത്യമായി മനസ്സിലാക്കിയിരിക്കണം. നിങ്ങൾ ഒരു തെറ്റായ ഒരു സ്കീമിലാണ് നിക്ഷേപം നടത്തുന്നതെങ്കിലും നിങ്ങൾ എക്സിറ്റ് ലോഡും മൂലധന നേട്ട നികുതിയും അടയ്‌ക്കേണ്ടി വരും. അതുകൊണ്ട് ആദ്യം തന്നെ നിങ്ങളുടെ നിക്ഷേപ ലക്ഷ്യം നിർണ്ണയിക്കുക, തുടർന്ന് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മ്യൂച്വൽ ഫണ്ട് തീരഞ്ഞെടുക്കുക.
റിസ്ക്ക് ഏറ്റെടുക്കൽ
നിങ്ങളുടെ നിക്ഷേപ ലക്ഷ്യം നിർണ്ണയിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ റിസ്ക് നിർണയിക്കുന്നതാണ് അടുത്ത നടപടി. നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാമെന്ന് നിങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപ തുക, റിസ്ക് പ്രൊഫൈൽ എന്നിവ പരിഗണിക്കണം. ഈ മൂന്ന് ഘടകങ്ങൾ മികച്ച ഫണ്ട് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.
ചെറുപ്പക്കാർ ശ്രദ്ധിക്കുക
നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, ഉയർന്ന റിസ്ക് എടുക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ നിക്ഷേപിക്കുന്ന തുകയിൽ നഷ്ടമുണ്ടാകാതാരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ നിക്ഷേപ മൂല്യത്തിൽ ഗണ്യമായ ഇടിവ് കാണുമ്പോൾ യുവ നിക്ഷേപകർ പരിഭ്രാന്തരാകാൻ സാധ്യതയുണ്ട്.
മികച്ച ഫണ്ട് തിരഞ്ഞെടുക്കേണ്ടത് എങ്ങനെ?
മ്യൂച്വൽ ഫണ്ട് തീരുമാനിക്കുമ്പോൾ സ്റ്റാർ റേറ്റിംഗ് മാത്രം പരിഗണിക്കരുത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനുള്ള മികച്ച മാർഗമല്ല ഇത്. അഞ്ച് വർഷത്തെ വരുമാനം പോലെയുള്ള ഫണ്ടിന്റെ പ്രകടനത്തിലാണ് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സ്ഥിരമായ വരുമാനം നൽകുന്ന അത്തരം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ട്രാക്ക് ചെയ്യൽ
നിക്ഷേപം നടത്തിയതിനുശേഷവും, നിങ്ങളുടെ നിക്ഷേപങ്ങൾ ഇടയ്ക്കിടെ ട്രാക്കുചെയ്‌ത് ആവശ്യമായ നടപടികൾ കൈക്കൊള്ളുക. നിങ്ങളുടെ പോർട്ട്‌ഫോളിയോ ലാഭ നഷ്ടങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ മടിക്കരുത്. മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളെയും ചാർജുകളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. ചില നിരക്കുകൾ ഒറ്റത്തവണ നൽകിയാൽ മതി എന്നാൽ മറ്റ് ചില ചെലവുകൾ ആവർത്തിച്ചുള്ള ചെലവുകളാണ്.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications