4 മാസത്തില്‍ 100% നേട്ടം; 58 രൂപയുടെ ഈ ബാങ്ക് ഓഹരി ഇനിയും വാങ്ങാമോ?

വിപണിയിലെ സമീപകാല മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ബാങ്ക് ഓഹരികളായിരുന്നു. അതുപോലെ വലിയ തകര്‍ച്ചയില്‍ നിന്നും പ്രതിരോധിച്ചതും ബാങ്കിംഗ് ഓഹരികളായിരുന്നു. ഇതിനിടെ പുറത്തുവരുന്ന രണ്ടാം പാദഫലങ്ങളില്‍ മികച്ച പ്രകടനം പൊതുവില്‍ കാഴ്ചവെയ്ക്കുന്നതിനാല്‍ ബാങ്ക് ഓഹരികളില്‍ വീണ്ടും നിക്ഷേപ താത്പര്യവും പ്രകടമാണ്. ഇത്തരത്തില്‍ കഴിഞ്ഞ നാലു മാസത്തിനിടെ 100 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കിയ മിഡ് കാപ് ഓഹരിയുടെ ഭാവി സാധ്യതകളാണ് ചുവടെ ചേര്‍ക്കുന്നത്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. മുംബൈയിലാണ് ആസ്ഥാനം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫിനാന്‍സ് കമ്പനിയുടെ (IDFC) അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സംരംഭം വില്‍ക്കുന്നതിന്റെ ഭാഗമായി 2015-ലാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 600-ഓളം ശാഖകളുണ്ട്.

2018-ല്‍ ഐഡിഎഫ്‌സി ബാങ്കും ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ക്യാപിറ്റല്‍ ഫസ്റ്റും തമ്മില്‍ ലയിച്ച ശേഷമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്ന് പേരില്‍ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചത്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ 36.48 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10.76 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.38 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 38.13 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 31 രൂപ നിരക്കിലും പിഇ അനുപാതം 29 മടങ്ങിലുമാണുള്ളത്. നിലവില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ (BSE: 539437, NSE : IDFCFIRSTB) വിപണി മൂല്യം 36,338 കോടിയാണ്.

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് റെക്കോഡ് ഇരട്ടയക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 556 കോടിയാണ്. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 152 കോടി മാത്രമായിരുന്നു. സമാനമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ പലിശയില്‍ നിന്നുള്ള അറ്റവരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 3,002 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 32 ശതമാനം വര്‍ധന.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

കഴിഞ്ഞ ദിവസം 58.40 രൂപയിലായിരുന്നു ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന വില 59.40 താഴ്ന്ന വില 28.95 രൂപയുമാണ്. അതേസമയം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 20 ശതമാനവും മൂന്ന് മാസത്തിനിടെ 63 ശതമാനം നേട്ടവും ഈ മിഡ് കാപ് ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 22-നായിരുന്നു ഓഹരിയുടെ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരമായ 28.95 രൂപ രേഖപ്പെടുത്തിയത്. അവിടെ നിന്നും നാലു മാസത്തിനിടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിയില്‍ 101.5 ശതമാനം നേട്ടമാണ് കൈവരിച്ചത്.

ലക്ഷ്യവില 66

ലക്ഷ്യവില 66

രണ്ടാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പ്രസിദ്ധീകരിച്ചതിനു ശേഷം ബ്രോക്കറേജ് സ്ഥാപനമായ ഫിലിപ് കാപിറ്റല്‍, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിക്ക് വാങ്ങാമെന്ന 'ബൈ റേറ്റിങ്' നല്‍കിയിട്ടുണ്ട്. സമീപ കാലയളവില്‍ ഈ ബാങ്ക് ഓഹരിയുടെ വില 66 രൂപയിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. ഇപ്പോള്‍ നിര്‍ദേശിച്ച ലക്ഷ്യവില ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിയുടെ വിപണി വിലയേക്കാള്‍ 15% മുകളിലാണ്.

അതേസമയം പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഫിലിപ് കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X