ആളുകൾ സ്വർണം വാങ്ങാൻ കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്ന സമയമാണ് ദീപാവലി, ധൻതേരസ് ദിവസങ്ങൾ. വാസ്തവത്തിൽ, സ്വർണ വില ഇതിനകം തന്നെ ഈ വർഷം വളരെയധികം ഉയർന്ന. വലിയ വില കൊടുത്തു വേണം നിലവിൽ സ്വർണം വാങ്ങാൻ. അതുകൊണ്ട് തന്നെ സ്വർണം വാങ്ങാൻ പ്ലാനുള്ളവർ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും കുറച്ച് കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ സീസണിൽ സ്വർണം വാങ്ങുന്നതിനുമുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാ..
ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വാങ്ങുക
ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളാണ് ഏറ്റവും സുരക്ഷിതമായ ആഭരണങ്ങൾ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ മുദ്ര സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നു. 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ വിവിധതരം പരിശുദ്ധിയിൽ സ്വർണ്ണം ലഭിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കണം സ്വർണം വാങ്ങാൻ. അതുവഴി നിങ്ങൾക്ക് പരിശുദ്ധി ഉറപ്പാകും.
മേക്കിംഗ് ചാർജുകളിൽ വിലപേശുക
നിങ്ങൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുകയാണെങ്കിൽ, മേക്കിംഗ് ചാർജുകൾ അറിയേണ്ടത് വളരെ പ്രധാനമാണ്. വില പേശാനും പണിക്കൂലി കുറയ്ക്കാനും ഇത് കൂടുതൽ ആവശ്യമാണ്. ഈ ചാർജുകൾ നിങ്ങളുടെ ജ്വല്ലറി ചെലവിന്റെ 30 ശതമാനം വരെ ആകാമെന്ന് ഓർമ്മിക്കുക. ഈ തുക കുറയ്ക്കാനായി വില പേശുന്നത് വളരെ പ്രധാനമാണ്.
സ്വർണ്ണ വില പരിശോധിക്കുക
സ്വർണ്ണ വില കുറയുമോ എന്ന് പ്രവചിക്കാൻ വളരെ പ്രയാസമാണ്. അതിനാൽ, വില എപ്പോൾ കുറയുമെന്ന് ഉറപ്പ് പറയാനാകില്ല. എന്നിരുന്നാലും, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് വില കുറയാനുള്ള സാധ്യതയുണ്ടോയെന്ന് കുറച്ച് ജ്വല്ലറികളിൽ അന്വേഷിക്കുക എന്നതാണ്. പൊതുവായി പറഞ്ഞാൽ വിലകൾ സ്റ്റാൻഡേർഡൈസ് ചെയ്യപ്പെടുമ്പോൾ, ചില വ്യതിയാനങ്ങൾ ഉണ്ടാകാം. വാങ്ങുന്നതിനുമുമ്പ് നിങ്ങളുടെ നഗരത്തിലെ സ്വർണ്ണ നിരക്ക് പരിശോധിക്കുക.
ബിൽ ചോദിക്കാൻ മറക്കരുത്
നിരവധി കാര്യങ്ങൾക്ക് ബിൽ ആവശ്യമാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം നിങ്ങൾ അതേ സ്വർണം ലാഭത്തിൽ വിൽക്കുകയാണെങ്കിൽ, മൂലധന നേട്ട നികുതി കണക്കാക്കാൻ വാങ്ങൽ വില അറിയാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഇതിനുപുറമെ, സമീപ ഭാവിയിൽ സ്വർണത്തെ സംബന്ധിച്ച് ഒരു തർക്കം ഉണ്ടായാൽ ഈ ഇൻവോയ്സ് ഉപകാരപ്പെടും.
ഭാരം പരിശോധിക്കേണ്ടത് പ്രധാനം
കല്ലുകളും മുത്തുകളും മറ്റും പതിച്ച ഇനങ്ങൾ ഉണ്ടെങ്കിൽ സ്വർണ്ണത്തിന്റെ ഭാരം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. ജ്വല്ലറിയിൽ ആയിരിക്കുമ്പോൾ തന്നെ ഭാരം കൃത്യമായി പരിശോധിച്ച് ഉറപ്പിക്കുക. കാരണം പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല സ്വർണം. വളരെ ഉയർന്ന വില കൊടുത്ത് വാങ്ങുന്ന വസ്തുവായതിനാൽ നിങ്ങൾ വേണ്ടത്ര ഗവേഷണം നടത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications