ഇന്ത്യയിൽ വിവിധ നിക്ഷേപ പദ്ധതികളുണ്ട്. ചിലത് മാർക്കറ്റുമായി ബന്ധപ്പെട്ടവയാണ്. മറ്റുള്ളവ മാർക്കറ്റുമായി ബന്ധമില്ലാത്തവയാണ്. പോസ്റ്റ് ഓഫീസ് സ്കീമുകളെക്കുറിച്ച് പറയുമ്പോൾ, അവ ഇന്ത്യൻ സർക്കാരിന്‍റെ പിന്തുണയുള്ള നോൺ-മാർക്കറ്റ്-ലിങ്ക്ഡ് നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽ പെടുന്നു. ഇത് ഉറപ്പായ വരുമാനത്തോടെ സുരക്ഷിത നിക്ഷേപ ഓപ്ഷനുകൾ നൽകുന്നു. ഇന്ത്യൻ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന 10 നിക്ഷേപ പദ്ധതികളും സേവിംഗ്സ് സ്കീമുകളും നമ്മൾക്ക് പരിശോധിക്കാം.
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
500 രൂപയാണ് അക്കൗണ്ട് തുറക്കാൻ ആവശ്യമായ നിക്ഷേപം. 4 ശതമാനം സ്ഥിരപലിശ വാഗ്ദാനം ചെയ്യുന്നു. വിപണിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും അക്കൗണ്ടിന്റെ പലിശയെ ബാധിക്കില്ല. ഇന്ത്യയിലെ മുതിർന്നവർക്കും പ്രായപൂർത്തിയാകാത്തവർക്കും ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയും.
2. നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് (ആർഡി)
ഇത് പ്രതിവർഷം 6.7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 5 വർഷമാണ് നിക്ഷേപ കാലാവധി.
3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പദ്ധതി പ്രതിവർഷം 7.4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയുമാണ്. പരമാവധി നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപയും സംയുക്ത അക്കൗണ്ടിൽ 15 ലക്ഷം രൂപയുമാണ്.
4. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട്
വിരമിക്കലിനുശേഷം സ്ഥിരമായ വരുമാനം ആവശ്യമുള്ള മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നു പദ്ധതി. 60 വയസ്സ് തികഞ്ഞ ഒരു വ്യക്തിക്ക് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്. നിലവിൽ, പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പ്രതിവർഷം 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. അതേസമയം പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയിൽ കൂടരുത്.

5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും ഒരു വർഷം നിക്ഷേപിക്കാം. ലോക്ക് ഇൻ കാലയളവ് 15 വർഷമാണ്. പലിശ നികുതി രഹിതമാണ്. വാർഷിക പലിശ നിരക്ക് 7.1 ശതമാനം.
6. സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്.എസ്.എ)
പെൺകുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനും വിവാഹ ചെലവുകൾക്കും ഫണ്ട് കണ്ടെത്തുന്നതിനായി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്‌നിന് കീഴിലുള്ള സർക്കാർ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്‌എസ്‌എ). നിലവിൽ, പോസ്റ്റ് ഓഫീസ് പദ്ധതി പ്രതിവർഷം 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 250 രൂപയാണ്, അതേസമയം പരമാവധി നിക്ഷേപ പരിധി ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപയാണ്.
7. നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് (ടിഡി)
1,000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. നിക്ഷേപ കാലാവധി 1, 2, 3, അല്ലെങ്കിൽ 5 വർഷമാണ്. പലിശ വർഷികാടിസ്ഥാനത്തിൽ വരവു വയ്ക്കുന്നു. 1 വർഷത്തിനന് 6.9%, 2 വർഷത്തിന് 7%, 3 വർഷത്തിന് 7.1%, 5 വർഷത്തിന് 7.5% എന്നിങ്ങനെയാണ് പലിശ. 5 വർഷത്തെ നിക്ഷേപം നികുതി ആനുകൂല്യങ്ങൾ നൽകും.
8. കിസാൻ വികാസ് പത്ര (കെവിപി)
കിസാൻ വികാസ് പത്ര (കെവിപി) ഇന്ത്യയിലെ സർക്കാർ പിന്തുണയുള്ള ഒരു ചെറുകിട സമ്പാദ്യ സർട്ടിഫിക്കറ്റ് പദ്ധതിയാണ്. നിലവിൽ, പോസ്റ്റ് ഓഫീസ് പദ്ധതി 7.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. 9 വർഷവും 7 മാസവുമാണ് നിക്ഷേപ കാലാവധി.
9. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇടയിൽ സാമ്പത്തിക സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച രണ്ട് വർഷത്തെ ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതി.
ഇത് 7.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയും പരമാവധി നിക്ഷേപ പരിധി 2 ലക്ഷം രൂപയുമാണ്.
10. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
പദ്ധതി 7.7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. കാലാവധി 5 വർഷമാണ്. നിക്ഷേപകന് നിക്ഷേപ തുകയ്ക്ക് ആനുസരിച്ച് ഉറപ്പായ വരുമാനം ലഭിക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications