അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. രാജ്യത്തിന്റെ വിപുലമായ സാമ്പത്തിക മേഖലയിൽ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും സംരഭങ്ങൾക്കും വലിയ സാധ്യതയാണുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ ഏതൊരാൾക്കും വിജയിക്കാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും സാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഇതിനായി വലിയ നിക്ഷേപങ്ങൾ വേണ്ടിവരുന്നില്ല. ചെറിയ നിക്ഷേപങ്ങളിലൂടെയും മുതൽമുടക്കലിലൂടെയും നിങ്ങൾക്ക് ബിസിനസ് ആരംഭിക്കാൻ സാധിക്കും.
50,000 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ചില ബിസിനസ് ആശയങ്ങൾ നോക്കാം.
ചെറു ഭക്ഷണശാലകൾ: നഗരങ്ങളിൽ ഇതിനോടകം തന്നെ വിജയിച്ച ബിസിനസ് ആശയമാണിത്. നിരവധി ചെറു ഭക്ഷണശാലകളാണ് നിലവിലുള്ളത്. എന്നാൽപോലും ഇനിയും ഇത്തരം ഭക്ഷണ കേന്ദ്രങ്ങൾക്ക് സാധ്യതകളേറെയാണ്. ഒന്നോ രണ്ടോ വിഭവങ്ങൾ മാത്രമേയുള്ളൂവെങ്കിലും അവ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണെങ്കിൽ വിജയിക്കുമെന്നുറപ്പാണ്. ഹോസ്റ്റലുകളും മറ്റ് ബാച്ചിലർ താമസ സൗകര്യങ്ങളും കേന്ദ്രീകരിച്ച് പൊതിച്ചോറുപോലെയുള്ള മെസ് ആശയങ്ങളും മികച്ചതായിരിക്കും. 40000 രൂപ മുതൽ 50000 രൂപ വരെ മുതൽമുടക്കിൽ ഇത് ആരംഭിക്കാൻ സാധിക്കും.

ഓൺലൈൻ ട്യൂഷൻ: ഓൺലൈൻ ട്യൂഷൻ രംഗത്ത് പല ഭീമൻ കമ്പനികളും രംഗത്തുണ്ടെങ്കിലും നിങ്ങൾക്കും ചെറിയ രീതിയിൽ തുടങ്ങാനും മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്ന കാര്യമാണത്. ഇതിനായി നിങ്ങൾക്ക് ആകെ ചെലവ് വരുന്നത് ഒരു കമ്പ്യൂട്ടർ സംവിധാനവും ശക്തമായ ഇന്റർനെറ്റ് ലഭ്യതയും ഉറപ്പാക്കുകയാണ്. ഒപ്പം, വെബ്ക്യാം, മൈക്ക് പോലെയുള്ള ഉപകരണങ്ങളും കൂടെയായാൽ ഓൺലൈൻ ട്യൂഷൻ ആരംഭിക്കാം. നിങ്ങളുടെ സുഹൃത്തിനെയുംകൂടി വേണമെങ്കിൽ പങ്കാളിയാക്കിയും ക്ലാസുകളെടുക്കാം. ഇതിനായി പ്രതീക്ഷിക്കുന്ന ചെലവ് 45000 മുതൽ 50000 രൂപ വരെയാണ്.
അച്ചാർ നിർമ്മാണം: ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും ഭക്ഷണരീതിയിൽ ഒഴിച്ചുകൂടാനാകാത്തതും പൊതുവായതുമായ ആവശ്യമാണ് അച്ചാറുകൾ. അതിന്റെ നിർമാണവും വിതരണവും മികച്ച ബിസിനസ് ആശയമായിരിക്കും. വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ബിസിനസായതിനാൽ താരതമ്യേന കുറഞ്ഞ മുതൽമുടക്ക് മാത്രമേ ഇതിന് വരുകയുള്ളു. ഏകദേശം 25000 മുതൽ 30000 രൂപ വരെയുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു അച്ചാർ നിർമാണ യൂണിറ്റ് ആരംഭിക്കാം.
യുട്യൂബ് ചാനൽ: നിരവധിയാളുകൾ ഇതിനോടകം തന്നെ തങ്ങളുടെ സാനിധ്യമറിയിച്ച മേഖലയാണ് യുട്യൂബ്. ആളുകൾക്ക് ആസ്വദിക്കാനും അറിവും നേടാനും സഹായിക്കുന്ന വിവിധ തരത്തിലുള്ള കണ്ടന്റുകൾ സൃഷ്ടിക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾക്കും കാഴ്ചക്കാരെയും അതിൽ നിന്ന് വരുമാനവും നേടാൻ സാധിക്കും. ക്യാമറ, മൈക്ക് മുതലായ വസ്തുക്കളാണ് ഇവിടെ മൂലധനമായി വേണ്ടിവരുന്നത്.
പലഹാര നിർമാണം: അച്ചാറുകൾ പോലെ തന്നെ ചെറിയ രീതിയിൽ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന മറ്റൊരു കാര്യമാണ് പലഹാരങ്ങളുടെ നിർമാണവും വിപണനവും. ആളുകളെ പ്രീതിപ്പെടുത്തുന്നതിലും ആകർഷിക്കുന്നതിലും ഒരിക്കലും പരാജയപ്പെടാത്ത മറ്റൊരു നിത്യഹരിത ബിസിനസ് ആശയമാണിത്. നിങ്ങളുടെ സ്വന്തം വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങൾ വിപണിയിൽ എത്തിച്ചുകൊണ്ട് ലാഭം കൊയ്യാൻ സാധിക്കുന്നു. ഏകദേശം 25000 മുതൽ 30000 രൂപ വരെ ഇതിനും മുടക്കുമുതൽ പ്രതീക്ഷിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications