വിമാനത്താവളത്തിൽ സൗജന്യ ലോഞ്ച് ആക്‌സസ്; 5 ക്രെഡിറ്റ് കാർഡുകളുടെ പട്ടിക ഇതാ…

പതിവായി വിമാന യാത്ര ചെയ്യുന്നവർ, വിമാനത്താവളത്തിൽ കുറച്ച് നേരത്തെ എത്തുന്നത് സാധാരണമാണ്. അങ്ങനെ എത്തുമ്പോൾ, വിമാനം പുറപ്പെടുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ഇവിടെയാണ് എയർപോർട്ട് ലോഞ്ച് ആക്സസ് പലർക്കും ഗുണകരമാകുന്നത്. ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും നിര്‍ദ്ദിഷ്ട കാര്‍ഡുകള്‍ക്കൊപ്പം ഇടപാടുകാർക്ക് നല്‍കുന്ന ആനുകൂല്യമോ പ്രത്യേക ഓഫറോ ആണ് എയര്‍പോര്‍ട്ട് ലോഞ്ച് പാസ്. 

ആഭ്യന്തര രാജ്യാന്തര വിമാനത്താവളങ്ങളിലെ എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് കോംപ്ലിമെന്ററി അല്ലെങ്കില്‍ കുറഞ്ഞ നിരക്കിൽ ഇതുപയോഗിച്ച് പ്രവേശിക്കാൻ സാധിക്കും. ഭക്ഷണം, വിശ്രമം, റിക്രിയേഷൻ സൗകര്യങ്ങള്‍ മുതലായവ ഉപയോഗിക്കാം. വിമാനത്താവളത്തിലെ മറ്റ് ഷോപ്പുകള്‍ വളരെ ചെലവേറിയതായതിനാൽ, മിക്ക ഉപഭോക്താക്കളും ക്രെഡിറ്റ് കാർഡുകളിലെ ലോഞ്ച് അക്സസ് സൗകര്യം ഉപയോഗിപ്പെടുത്തുന്നു. ഇതിലൂടെ അവരുടെ യാത്ര കൂടുതൽ സൗകര്യപ്രദവും ചെലവ് ചുരുക്കിയതുമാക്കി മാറ്റാൻ സാധിക്കുന്നു. 

വിമാനത്താവളത്തിൽ സൗജന്യ ലോഞ്ച് ആക്‌സസ്; 5 ക്രെഡിറ്റ് കാർഡുകളുടെ പട്ടിക ഇതാ…

ഈ സൗകര്യം ഉപയോഗിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് എയർപോർട്ടിൽ നേരത്തെ എത്തിയെന്ന് ഉറപ്പാക്കുകയാണ്. അതിനുശേഷം കോംപ്ലിമെന്ററി ലോഞ്ച് ആക്സസ് ചെയ്യുന്നതിനെക്കുറിച്ച് റിസപ്ഷനില്‍ അന്വേഷിക്കുക. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കി ആവശ്യമായ പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയാക്കിയശേഷം കണ്‍വീനിയന്‍സ് ഫീസ് അടച്ച് ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യുക. പ്രോസസിങ് ഫീസ് നൽകിയശേഷം എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് നേടാം. വിമാനത്താവള ലോഞ്ചുകളിലേക്ക് ആക്സസ് അനുവദിക്കുന്ന ചില ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് അറിയാം.

1. എച്ച്ഡിഎഫ്‌സി റിഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈ ക്രെഡിറ്റ് കാർഡ് ഇന്ത്യയ്ക്കുള്ളിൽ (ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിൽ) പന്ത്രണ്ട് സൗജന്യ ആക്‌സസ് നൽകുന്നു. ചേരുന്നതിനും പുതുക്കുന്നതിനുമുള്ള അംഗത്വ ഫീസ് 2,500 രൂപയാണ്. ഇതിനൊപ്പം നികുതികളും ഉണ്ട്. 

2. എച്ച്ഡിഎഫ്‌സി ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് കാർഡ്: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈ കാർഡ് ഓരോ ആറു മാസം കൂടുമ്പോഴും രണ്ട് സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ് നൽകുന്നു. ഇതിൽ ചേരുന്നതിനും പുതുക്കുന്നതിനും 1,000 രൂപയും ബാധകമായ നികുതികളുമാണ് ഫീസ്.

3. ഐസിഐസിഐ സാഫിറോ ക്രെഡിറ്റ് കാർഡ്: ഐസിഐസിഐ ബാങ്കിന്റെ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വർഷത്തിൽ രണ്ട് അന്താരാഷ്ട്ര ലോഞ്ചുകളിലും ഓരോ ആറു മാസത്തിലും നാല് ആഭ്യന്തര ലോഞ്ചുകളിലും പ്രവേശനം ലഭിക്കും. ചേരുന്നതിനുള്ള ഫീസ് 6,500 രൂപയും നികുതിയും ബാധകമാണ്. വാർഷിക ഫീസ് 3,500 രൂപയും പ്ലസ് നികുതിയും നൽകണം. 6 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചാൽ ഇത് ഒഴിവാക്കപ്പെടും.

4. ആക്സിസ് മാഗ്നസ് ക്രെഡിറ്റ് കാർഡ്: ആക്സിസ് ബാങ്കിന്റെ ഈ കാർഡ് ആഭ്യന്തര വിമാനത്താവള ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത ആക്‌സസ് നൽകുന്നു. മുൻഗണനാ പാസോടെ പരിധിയില്ലാത്ത അന്താരാഷ്ട്ര വിമാനത്താവള ലോഞ്ച് ആക്സസും പ്രതിവർഷം നാല് അധിക ഗെസ്റ്റ് സന്ദർശനങ്ങളും നൽകുന്നു. കാർഡിന്റെ വാർഷിക ഫീസ് 12,500 രൂപയാണ്.

5. കൊട്ടക് റോയൽ സിഗ്നേച്ചർ: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഈ ക്രെഡിറ്റ് കാർഡ് ഇന്ത്യയിലെ തിരഞ്ഞെടുത്ത ഡ്രീം ഫോക്‌സ് എയർപോർട്ട് ലോഞ്ചുകളിൽ രണ്ട് ലോഞ്ച് ആക്സസ് നൽകുന്നു. വാർഷിക ഫീസ് 999 രൂപ മാത്രമാണ്.

ഒരു രൂപയ്ക്കും ലോഞ്ച് ആക്സസ് നൽകുന്ന കാര്‍ഡുകളുണ്ട്. ലോഞ്ച് ആക്സസ് ആനുകൂല്യങ്ങളിൽ വർഷം തോറും മാറ്റം ഉണ്ടായേക്കാം. പലപ്പോഴും ഈ വർഷം ഉപയോഗിക്കാത്ത ലോഞ്ച് ആക്സസ് പരിധി അടുത്ത വർഷത്തേക്ക് നീട്ടാൻ സാധിക്കില്ല. അതിനാൽതന്നെ, കാർഡിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X