കുടുംബത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നതോടെ മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. കുഞ്ഞിന്‍റെ വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി നിരവധി കാര്യങ്ങളിൽ ചിന്തകൾ പോകും. പെൺകുട്ടിയാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ആ ആശങ്കകൾ അവസാനിപ്പിക്കേണ്ട സമയമായി. കാരണം പെൺകുട്ടികളുടെ ജീവിതത്തിന് സാമ്പത്തിക സുരക്ഷതത്വം നൽകാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് നിലവിലുണ്ട്. അതോടൊപ്പം നിങ്ങളുടെ റിട്ടയർമെന്‍റ് ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം നേടാനുള്ള നിക്ഷേപ പദ്ധതികളും ധാരാളമാണ്.
ഇന്ത്യൻ പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്ന രണ്ട് പദ്ധതികളെക്കുറിച്ചാണ് മുകളിൽ സൂചിപ്പിച്ചത്. രണ്ട് നിക്ഷേപ പദ്ധതികളും 8.20 ശതമാനം വാർഷിക പലിശയും നൽകുന്നു. ഏതൊക്കെയാണ് ആ പദ്ധതികൾ എന്നാണോ... സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയാണ് രണ്ട് നിക്ഷേപ പദ്ധതികൾ. എന്തായാലും പദ്ധതികളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.

1. സുകന്യ സമൃദ്ധി യോജന
പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ചെറുകിട നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. മകളുടെ പ്രായം 10 വയസ്സിന് താഴെയാണെങ്കിൽ പദ്ധതിയിൽ ചേരാൻ സാധിക്കും.
15 വർഷമാണ് നിക്ഷേപ കാലാവധി. 21 വർഷമാണ് മെച്യൂരിറ്റി കാലാവധി. അക്കൗണ്ട് ഉടമയ്ക്ക് പതിനെട്ട് വയസ്സ് തികയുകയോ പത്താം ക്ലാസ് പൂർത്തിയാക്കുകയോ ചെയ്‌തതിന് ശേഷം നിബന്ധനകളോടെ പണം പിൻവലിക്കൽ അനുവദനീയമാണ്.
നിക്ഷേപ തുകയും പലിശ നിരക്കും
പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയിൽ നിക്ഷേപിക്കാം. 8.20 ശതമാനമാണ് വാർഷിക പലിശ. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവുകൾ അനുവദിക്കുന്നു. നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പലിശ നികുതി രഹിതമാണ്.
70 ലക്ഷം രൂപ കണ്ടെത്താം
15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. നിക്ഷേപത്തിന് 8.20 ശതമാനം പലിശ ലഭിച്ചാൽ 21 വർഷം പൂർത്തിയാകുമ്പോൾ 69,27,578 രൂപ നേടാൻ സാധിക്കും.
2. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 60 വയസിനു മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. അതേസമയം, വിആർഎസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധ മേഖലയിൽ നിന്നും വിരമിക്കുന്നവർക്കും പ്രായത്തിൽ ഇളവ് നൽകും.

പലിശ നിരക്ക്
30 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയും. 8.20 ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ കാലാവധി. ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷം കൂടി കാലാവധി ഉയര്‍ത്തി നല്‍കും.
ആദായ നികുതി ഇളവ്
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. പലിശ വരുമാനത്തിന് നികുതി നല്‍കണം. നിക്ഷേപത്തില്‍ നിന്നുള്ള പലിശ വര്‍ഷത്തില്‍ 50,000 രൂപയക്ക് മുകളിലായാല്‍ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. നികുതി അടയ്‌ക്കേണ്ട വരുമാനം ഇല്ലാത്തവരാണെങ്കില്‍ ഫോം15എച്ച് സമര്‍പ്പിച്ചാല്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.
കാലാവധി തീരുന്നതിനു മുൻപ് പിൻവലിക്കാം
പദ്ധതിയിൽ അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിക്ഷേപകർക്ക് പണം പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനകം അക്കൗണ്ട് ക്ലോസ് ചെയ്താൽ പലിശ ലഭിക്കില്ല. അടച്ച പണം മാത്രം തിരികെ നൽകും.
5 വർഷം കൊണ്ട് പലിശയായി 12 ലക്ഷം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് പലിശയിനത്തിൽ 12,30,000 രൂപ ലഭിക്കും. അതായത് 5 വർഷത്തിന് ശേഷം മെച്യൂരിറ്റി തുക 42,30,000 രൂപയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
