ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതെന്തിനാണ്? അത് എങ്ങനെയൊക്കെ നിങ്ങളെ സഹായിക്കും?

ഇന്ത്യയിലെ സമീപ കാല ആരോഗ്യ പരിപാലന റിപ്പോർട്ടനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ ക്യാൻസർ രോഗ ബാധിതരുള്ളത് ഇന്ത്യയിലാണ്. മാത്രമല്ല, കണക്കുകൾ പരിശോധിക്കുമ്പോൾ, മൂന്ന് ഇന്ത്യക്കാരിൽ ഒരാൾ പ്രമേഹമുള്ളവരും മൂന്ന് പേരിൽ ഒരാൾ പ്രേഷറുള്ളവരുമാണ്. കൂടാതെ, പത്ത് പേരിലൊരാൾ വിഷാദരോഗിയുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ റിപ്പോർട്ട് ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്താനുള്ളതല്ല. മറിച്ച്, നമ്മുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വ്യക്തമായ ഓർമപ്പെടുത്തലാണ്. സമഗ്രമായ ആരോഗ്യ നടപടികളുടെ അടിയന്തര ആവശ്യകതയെ ഇത് ചൂണ്ടികാണിക്കുന്നു.

അത്തരമൊരു സാഹചര്യത്തിൽ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കുന്നത് ഒരു സാമ്പത്തിക തിരഞ്ഞെടുപ്പ് മാത്രമല്ല. മറിച്ച്, കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുമ്പോൾ മനസമാധാനത്തോടെ ജീവിക്കാൻ നിങ്ങളെ പ്രാപ്തമാക്കുന്നതാണ്. പെട്ടന്നുള്ള ഇൻഷുറൻസ് കവറേജ് ആവശ്യകതകൾ തിരിച്ചറിയാൻ നിലവിലെ ആരോഗ്യവും മെഡിക്കൽ ഹിസ്റ്ററിയും വിലയിരുത്തി വേണം ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ. അതായത്, നിങ്ങളുടെ കുടുംബത്തിന്റെ മെഡിക്കൽ ഹിസ്റ്ററിയെയും ജീവിതശൈലി തിരഞ്ഞെടുപ്പിനെയും അടിസ്ഥാനമാക്കി ഭാവിയിലെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് വേണം നിങ്ങളുടെ ഇൻഷുറൻസ് തിരഞ്ഞെടുപ്പ്.

ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതെന്തിനാണ്? അത് എങ്ങനെയൊക്കെ നിങ്ങളെ സഹായിക്കും?

വ്യത്യസ്ത ജീവിത ഘട്ടങ്ങൾക്കനുസരിച്ച് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ആവശ്യകതകളും മാറുന്നു. ഉദാഹരണത്തിന്, നിങ്ങൾ അവിവാഹിതനായിരിക്കുമ്പോൾ അടിസ്ഥാന കവറേജും കുറഞ്ഞ നിക്ഷേപങ്ങളുമുള്ള പ്ലാനുകളായിരിക്കാം നിങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ നിങ്ങൾ വിവാഹിതനാകുമ്പോൾ, നിങ്ങളുടെ ജീവിതപങ്കാളി കൂടി ഉൾപ്പെടുന്ന ഫാമിലി ഇൻഷുറൻസ് പദ്ധതികളെ പരിഗണിക്കുക. ഇനി നിങ്ങൾക്ക് കുട്ടികളുള്ളപ്പോൾ, കുട്ടികളുടെ പരിചരണം, പ്രതിരോധ കുത്തിവയ്പ്പുകൾ, കുട്ടികളുടെ മറ്റ് പ്രത്യേക ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ എന്നിവ ഇൻഷുറൻസ് പദ്ധതിയിൽ ഉൾകൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ശ്രദ്ധിക്കേണ്ട പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

1) കവറേജ്

നിങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾക്കനുസരിച്ച് ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ഉൾപ്പെടെ ഇൻപേഷ്യന്റ് ഔട്ട്പേഷ്യന്റ് പരിചരണം എന്നിവ ഉൾകൊള്ളുന്ന പദ്ധതികളെ കൂടുതൽ പരിഗണിക്കുക.

2) നെറ്റ്‌വർക്ക്

ക്ലെയ്മുകൾ പ്രശ്നമില്ലാതെ ലഭിക്കാനായി പണരഹിത സൗകര്യങ്ങളുള്ള ആശുപത്രികളുടെ വിശാലമായ നെറ്റ്‌വർക്ക് ഉറപ്പാക്കുക.

3) നിലവിലുള്ള വ്യവസ്ഥകൾ

നിലവിലെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഇൻഷുറൻസ് കാലയളവുകളും കവറേജ് വിവരങ്ങളും പരിശോധിക്കുക.

4) ഡേകെയറും ഡോമിസിലിയറി ചികിത്സയും

പൂർണ ആശുപത്രിവാസം ആവശ്യമില്ലാത്ത ചികിത്സകൾക്കുള്ള കവറേജും വീട്ടിൽ തന്നെ ചികിത്സയും ലഭിക്കുക.

5) ആംബുലൻസും പോസ്റ്റ്‌ ഹോസ്പിറ്റലൈസേഷനും

ആംബുലൻസ് ചാർജുകളുടെയും ആശുപത്രി താമസത്തിന് മുമ്പും ശേഷവുമുള്ള ചിലവുകളുടെയും കവറേജ് നോക്കുക.

6) ആരോഗ്യ പരിപാടികൾ ആരോഗ്യകരമായ ശീലങ്ങൾക്ക് പ്രതിഫലം നൽകുന്നതും ആരോഗ്യകരമായ പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായ പദ്ധതികൾ നൽകുന്നു.

നിങ്ങളുടെ വരിസംഖ്യ വർധിപ്പിക്കാതെ തന്നെ നിലവിലുള്ള കവറേജ് വർധിപ്പിക്കുന്നതിനുള്ള ടോപ്-അപ് പ്ലാനുകൾ പരിഗണിക്കേണ്ടതുണ്ട്. നിങ്ങളുടെ അടിസ്ഥാന പദ്ധതിയുടെ ഇൻഷ്വർ ചെയ്ത തുക തീർന്നുപോയാൽ ഈ പ്ലാനുകൾ അധിക കവറേജായി പ്രവർത്തിക്കുന്നതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X