ഷെയർ മാർക്കറ്റ് ആളുകളെ കൂടുതൽ ആകർഷിക്കുന്നുണ്ടെങ്കിലും, പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിരവധി ആളുകൾ ഇപ്പോഴും നിക്ഷേപം നടത്തുന്നുണ്ട്. സുരക്ഷിതമായ നിക്ഷേപവും മികച്ച പലിശയും വാഗ്ദാനം ചെയ്യുന്നത് കൊണ്ട്, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ പലർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ, ഷെയർ മാർക്കറ്റുകളിലെ നിക്ഷേപം അപകടസാധ്യത കൂടുതലായതാണ്. ബാങ്കുകളിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ, ഉപഭോക്താവിന്റെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ ബാങ്കുകൾ സുരക്ഷിതത്വം ഉറപ്പുനൽകുന്നുള്ളു.
സേവിംഗ്സ് അക്കൗണ്ട് ഉൾപ്പെടെ പോസ്റ്റ് ഓഫീസിന്റെ കീഴിൽ ആകെ 10 സേവിംഗ്സ് പദ്ധതികൾ ഉണ്ട്. അവ പോസ്റ്റ് ഓഫീസ് ആർ.ഡി, നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്(പോസ്റ്റ് ഓഫീസ് എഫ്.ഡി/ടി.ഡി), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, മന്ത്ലി ഇൻകം അക്കൗണ്ട്, കിസാൻ വികാസ് പത്ര, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി അക്കൗണ്ട്, മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് എന്നിവയാണ്.

ഈ സേവിംഗ്സ് പദ്ധതികളുടെ പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പലിശയിൽ മാറ്റം ഉണ്ടാകണമെന്നില്ല. സർക്കാർ മുൻ പാദത്തിലെ പലിശ അടുത്ത പാദത്തിലും തുടരുന്നു. ജൂലൈ - സെപ്റ്റംബർ പാദത്തിൽ ഈ പദ്ധതികളിൽ പ്രതിവർഷം എത്ര പലിശ ലഭിക്കുന്നുവെന്ന് നോക്കാം.
സേവിംഗ്സ് അക്കൗണ്ട്
500 രൂപയ്ക്ക് ഈ അക്കൗണ്ട് തുറക്കാൻ സാധിക്കും. പ്രതിവർഷം 4 ശതമാനമാണ് ഇതിലെ പലിശ നിരക്ക്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടി.ഡി)
കുറഞ്ഞത് 1,000 രൂപയിൽ 1 വർഷം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ നിങ്ങൾക്ക് ഒരു ടി.ഡി തുറക്കാം. നിലവിൽ വിവിധ കാലയളവുകളുടെ പലിശ പ്രതിവർഷം 6.9 ശതമാനം മുതൽ 7.5 ശതമാനം വരെയാണ്.
പോസ്റ്റ് ഓഫീസ് ആർ.ഡി
പ്രതിമാസം കുറഞ്ഞത് 100 രൂപ എന്ന നിരക്കിൽ ആർ.ഡി അക്കൗണ്ട് തുറക്കാൻ സാധിക്കും. 5 വർഷത്തെ കാലാവധിയുള്ള പദ്ധതിയിലെ പലിശ നിരക്ക് 6.7 ശതമാനമാണ്.
പി.പി.എഫ്
കുറഞ്ഞത് 100 രൂപയിൽ പി.പി.എഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും. പലിശ നിരക്ക് പ്രതിവർഷം 7.1 ശതമാനമാണ്.
മന്ത്ലി ഇൻകം സ്കീം (എം.ഐ.എസ്)
1000 രൂപയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുന്ന പദ്ധതിയുടെ നിക്ഷേപ കാലയളവ് 5 വർഷമാണ്. നിലവിൽ പ്രതിവർഷം 7.4 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
സുകന്യ സമൃദ്ധി പദ്ധതി
കുറഞ്ഞത് 250 രൂപയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. നിലവിൽ പദ്ധതി 8.2 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്ന ഈ പദ്ധതിയിൽ ഒറ്റത്തവണയായാണ് നിക്ഷേപം നടത്താൻ സാധിക്കുക. പദ്ധതിയുടെ കാലാവധി 5 വർഷമാണ്. പ്രതിവർഷം 8.2 ശതമാനമാണ് പലിശ.
എൻ.എസ്. സി
കുറഞ്ഞത് 1,000 രൂപയിൽ നിക്ഷേപം ആരംഭിക്കാവുന്ന പദ്ധതിയുടെ കാലാവധി 5 വർഷമാണ്. പ്രതിവർഷം 7.7 ശതമാനം നിരക്കിൽ പലിശ നൽകുന്നു.
കെ.വി.പി
കുറഞ്ഞത് 1,000 രൂപയിൽ അക്കൗണ്ട് തുറക്കാം. പദ്ധതിയിലെ നിലവിലെ പലിശ നിരക്ക് 7.5 ശതമാനമാണ്.
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്
പദ്ധതിയിലെ കുറഞ്ഞ നിക്ഷേപതുക 1,000 രൂപയാണ്. പ്രതിവർഷം 7.5 ശതമാനം പലിശ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
