വീണ്ടുമൊരു ബജറ്റ് സമ്മേളനം വരവായി. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ തലസ്ഥാന നഗരിയില്‍ തകൃതിയായി നടക്കുകയാണ്. തിങ്കളാഴ്ച്ച ബജറ്റ് രേഖകള്‍ അച്ചടിക്കുന്നത് പ്രമാണിച്ച് ഹല്‍വാ ചടങ്ങ് നടന്നു. ഇനി ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിച്ചു കഴിയുംവരെ ബജറ്റ് നിര്‍മ്മാണവും അച്ചടി നടപടിയുമായി നേരിട്ടു ബന്ധമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും മന്ത്രാലയത്തില്‍ തുടരും. ഹല്‍വാ ചടങ്ങുപോലെ രസകരമായ മറ്റൊരു സംഭവമാണ് കേന്ദ്ര ബജറ്റ് രേഖകള്‍ കൊണ്ടുവരുന്ന തുകല്‍പ്പെട്ടി.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് പാരമ്പര്യം മുന്‍നിര്‍ത്തി ഇന്നോളം എല്ലാ ധനമന്ത്രിമാരും ബജറ്റ് പെട്ടി നെഞ്ചോട് ചേര്‍ത്താണ് പാര്‍ലമെന്റ് കവാടം കടന്നത്. എന്നാല്‍ കഴിഞ്ഞതവണ ധനമന്ത്രി നിര്‍മ്മല സീതാരാമന് ഈ കീഴ്വഴക്കം തെറ്റിച്ചു. തുകല്‍ പെട്ടിക്ക് പകരം അശോകസ്തംഭം പതിപ്പിച്ച ചുവന്ന തുണിയിലാണ് പോയവര്‍ഷം ധനമന്ത്രി ബജറ്റ് രേഖകള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. പാശ്ചാത്യചിന്തയുടെ അടിമത്തത്തില്‍ നിന്നുള്ള മാറ്റമായി സാമ്പത്തിക വിദഗ്ധര്‍ ഈ നീക്കത്തെ വിലയിരുത്തി. എന്തായാലും ഈ വര്‍ഷം ധനമന്ത്രി പെട്ടിയിലായിരിക്കുമോ അതോ തുണിയില്‍ പൊതിഞ്ഞാകുമോ ബജറ്റ് രേഖകള്‍ കൊണ്ടുവരിക? ആകാംക്ഷയേറെ.
ബജറ്റ് പെട്ടിയുടെ ചരിത്രം
ബജറ്റ് പെട്ടിയുടെ ചരിത്രം ചികഞ്ഞാല്‍ 18 ആം നൂറ്റാണ്ടില്‍ ബ്രിട്ടന്റെ ധനകാര്യ വകുപ്പ് തലവനായിരുന്ന വില്യം എവാര്‍ട്ട് ഗ്ലാഡ്സ്റ്റോണിന്റെ കാലത്താണ് നാം കടന്നുചെല്ലുക. 1860 -ല്‍ ഗ്ലാഡ്സ്റ്റോണ്‍ ആദ്യമായി ചുവന്ന തുകല്‍പ്പെട്ടിയില്‍ ബജറ്റ് രേഖകളുമായി എത്തി. അക്കാലത്ത് തുകല്‍ സഞ്ചികളായിരുന്നു ബജറ്റ് രേഖകള്‍ സൂക്ഷിക്കാന്‍ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ദൈര്‍ഘ്യമേറിയ പ്രസംഗങ്ങള്‍ കൂടിയുള്ളതുകൊണ്ട് ഗ്ലാഡ്സ്റ്റോണിന് തുകല്‍ സഞ്ചി പോരാതെ വന്നു. ഇൗ പ്രതിസന്ധിക്ക് അദ്ദേഹം കണ്ടെത്തിയ പോംവഴിയാണ് തുകല്‍പ്പെട്ടി. പിന്നീട് ബജറ്റ് അവതരണങ്ങള്‍ക്ക് സൗകര്യപ്രദമാര്‍ന്ന തുകല്‍പ്പെട്ടി പതിവായി മാറി. വിഖ്യാതമായ ഗ്ലാഡ്സ്റ്റോണ്‍ ബോക്സിന്റെ ചിത്രം ചുവടെ കാണാം.
'ബജറ്റ്' വന്ന വഴി
ഫ്രഞ്ച് വാക്കായ 'ബഗറ്റാണ്' 'ബജറ്റ്' എന്ന വാക്കിലേക്ക് പരിണമിച്ചത്. ഫ്രഞ്ച് ഭാഷയില്‍ ചെറിയ സഞ്ചിയെന്നാണ് ബഗറ്റിന്റെ അര്‍ത്ഥം. ബ്രിട്ടണില്‍ ബജറ്റ് ബോക്സ് എന്നാണ് ധനമന്ത്രി കൊണ്ടുവരുന്ന ചുവന്ന തുകല്‍പ്പെട്ടി അറിയപ്പെടാറ്. 2011 വരെ ബ്രിട്ടണില്‍ ഒരേ പെട്ടിയായിരുന്നു വര്‍ഷാവര്‍ഷം ധനമന്ത്രിമാര്‍ ബജറ്റ് അവതരണത്തിനായി കൊണ്ടുവന്നിരുന്നത്. എന്നാല്‍ 2011 -ല്‍ അന്നത്തെ ധനമന്ത്രി ജോര്‍ജ് ഓസ്ബോണ്‍ ഈ പതിവ് തിരുത്തി. കാലപ്പഴക്കം കാരണമാണ് പഴയ പെട്ടി അദ്ദേഹം ഉപേക്ഷിച്ചത്. എന്തായാലും ഇന്ത്യയില്‍ ബജറ്റ് രേഖകള്‍ സൂക്ഷിക്കാന്‍ ചുവപ്പു തുകല്‍പ്പെട്ടി തന്നെ വേണമെന്ന ചട്ടമില്ല. കഴിഞ്ഞ കാലങ്ങളില്‍ ചുവപ്പ്, കറുപ്പ്, തവിട്ട് നിറങ്ങളിലുള്ള പെട്ടികള്‍ ധനമന്ത്രിമാര്‍ ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മാത്രമല്ല, ഓരോ തവണയും ഓരോ പെട്ടിയാണ് ധനമന്ത്രിമാര്‍ ബജറ്റ് അവതരണത്തിന് കൊണ്ടുപോകാറ്.
ധനമന്ത്രിമാരും പെട്ടികളും
പ്രധാനമായും ധനമന്ത്രി തയ്യാറാക്കിയ പ്രസംഗമാണ് പെട്ടിയില്‍ സൂക്ഷിക്കുന്നത്. യശ്വന്ത് സിങ് ധനമന്ത്രിയായിരുന്ന കാലത്ത് സ്ട്രാപ്പുകളും ബക്കിളുകളുമുള്ള ബജറ്റ് പെട്ടി ഇന്ത്യ കണ്ടിരുന്നു. ഗ്ലാഡ്സ്റ്റോണ്‍ ബോക്സിനെ അനുസ്മരിപ്പിക്കുന്ന തുകല്പ്പെട്ടിയാണ് മന്മോഹന് സിങ് ഉപയോഗിച്ചിരുന്നത്; പെട്ടിക്ക് നിറം കറുപ്പായിരുന്നു എന്നു മാത്രം. മുന്‍ ധനമന്ത്രി പി ചിദംബരം ഉപയോഗിച്ചിരുന്നതാകട്ടെ ബ്രിട്ടീഷ് മാതൃകയില്‍ നിര്‍മ്മിച്ച തവിട്ടു നിറമുള്ള തുകല്‍പ്പെട്ടിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications