ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ രണ്ടാമത്തെ ബജറ്റ് ശനിയാഴ്ച (ഫെബ്രുവരി 1, 2020) പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബജറ്റ് അവതരണത്തിന് മുന്നോടിയായി, സാധാരണക്കാർക്ക് പ്രതീക്ഷകൾ നൽകുന്ന ചില സൂചനകളും പ്രചരിക്കുന്നുണ്ട്. നികുതി വെട്ടിക്കുറയ്ക്കൽ, ഗ്രാമീണ, അടിസ്ഥാന സൌകര്യ മേഖലയ്ക്ക് കൂടുതൽ വിഹിതം സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ സൂചനകൾ നൽകിയിരുന്നു. ഇന്ത്യയുടെ കേന്ദ്ര ബജറ്റിന് സംബന്ധിച്ച രസകരമായ ചില വസ്തുതകൾ ഇതാ:
ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി
ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി മൊറാർജി ദേശായിയാണ്. 10 കേന്ദ്ര ബജറ്റുകൾ മൊറാർജി ദേശായി പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഒരു ധനമന്ത്രിയുടെ ഏറ്റവും ഉയർന്ന ബജറ്റ് അവതരണ നിരക്കാണ്. പി ചിദംബരം ഒമ്പത് ബജറ്റുകളുമായി തൊട്ടുപിന്നിലുണ്ട്.
പേര് വന്ന വഴി
ഫ്രഞ്ച് ഭാഷയിൽ ചെറിയ ബാഗ് എന്നർഥമുള്ള 'ബൊഗെറ്റ്' എന്ന വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. 1955 വരെ കേന്ദ്ര ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചിരുന്നത്. അതിന് ശേഷം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ബജറ്റ് പേപ്പറുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും അച്ചടിക്കാൻ തീരുമാനിച്ചു.
ആദ്യ സ്വതന്ത്ര ബജറ്റ്
ഇന്ത്യയുടെ ആദ്യത്തെ സ്വതന്ത്ര ബജറ്റ് 1947 നവംബർ 26 ന് ആർ.കെ ഷൺമുഖൻ ചെട്ടി അവതരിപ്പിച്ചു. റെയിൽവേയും യൂണിയൻ ബജറ്റും 2017 വരെ വെവ്വേറെയാണ് അവതരിപ്പിച്ചിരുന്നത്. അതിനുശേഷം അവ ഒരൊറ്റ ബജറ്റിലേയ്ക്ക് ലയിപ്പിച്ചു. 2019 ൽ സീതാരാമൻ പരമ്പരാഗത ബജറ്റ് ബ്രീഫ്കേസ് ഉപേക്ഷിച്ചു, പകരം, ദേശീയ ചിഹ്നമുള്ള ചുവന്ന തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് രേഖകൾ പാർലമെന്റിൽ കൊണ്ടു വന്നത്.
വനിത ധനമന്ത്രി
1970 ൽ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ വനിതാ ധനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. 2019 ൽ നിർമ്മല സീതാരാമൻ ബജറ്റ് അവസരിപ്പിച്ച രണ്ടാമത്തെ വനിതാ ധനമന്ത്രിയായി. ആദ്യത്തെ ഇന്ത്യൻ ബജറ്റ് സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ജെയിംസ് വിൽസൺണാണ് അവതരിപ്പിച്ചത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications