ആധാർ കാർഡിലെ വിവരങ്ങളിലെ തെറ്റുകൾ തിരുത്താനും, അത് അപ്ഡേറ്റ് ചെയ്യാനും ഓൺലൈനായി സാധിക്കും. ഇപ്പോൾ ആധാർ നിങ്ങൾക്ക് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനും സാധിക്കും. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ സേവനങ്ങൾ ഉറപ്പാക്കുന്നത്. സാധാരണയായി ഒരു ആധാർ എടുത്ത് 10 വർഷം കഴിഞ്ഞാൽ അവ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണം. മാത്രമല്ല ചെറിയ തെറ്റുകൾ പോലും ഉടൻ തന്നെ തിരുത്തുന്നതാണ് നല്ലത്.
മൈ ആധാർ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഈ ആധാർ അപ്ഡേറ്റുകൾ നടത്തുന്നത്. നിങ്ങളുടെ പേര്, മേൽവിലാസം, ജനനത്തീയതി, ലിംഗഭേദം, ഭാഷ എന്നിവ ഓൺലൈനായി മാറ്റാൻ കഴിയും. സൗജന്യ സേവനം നിലവിലുണ്ട്. അതിനാൽ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാൻ മറക്കണ്ട.
ആധാർ അപ്ഡേറ്റ് ചെയ്യുമ്പോൾ എന്തെല്ലാം രേഖകൾ വേണം?
നിങ്ങൾ ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനു മുന്നേ ചില കാര്യങ്ങൾ കൈവശം ഉണ്ടായിരിക്കണം. നിങ്ങളുടെ മൊബൈൽ ഫോണും മറ്റു ചില രേഖകളുമാണ് പ്രധാനമായും കൈവശം വേണ്ടത്, ഒപ്പം ആധാർ കാർഡിൻ്റെ സോഫ്റ്റ് കോപ്പികളും (PDF അല്ലെങ്കിൽ JPEG). നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണിലെ നമ്പറുമായിട്ടാണോ ആധാർ ലിങ്ക് ചെയ്തിരിക്കുന്നത് എന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. കാരണം ആധാർ അപ്‍ഡേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ ആധാറുമായി ലിങ്ക് ചെയ്ത് നമ്പറിലേക്ക് ഒരു ഒടിപി എത്തും. ഇത് പ്രധാനമാണ്.
ഇതിനു പുറമേ മറ്റു രേഖകളും ആവശ്യമുണ്ട്. അതായത് നിങ്ങൾ എന്തെങ്കിലും വിവരങ്ങൾ തിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖയാണ് ആവശ്യം. മേൽവിലാസം പോലുള്ള വിവരങ്ങൾ തിരുത്താൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് നൽകാം. ജനന തിയ്യതിക്ക് അതുമായി ബന്ധപ്പെട്ട രേഖ നൽകാം.

മൈ ആധാർ വഴി അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?
1. ആദ്യം ഔദ്യോഗിക വെബ്സൈറ്റായ https://myaadhaar.uidai.gov.in സന്ദർശിച്ച് "ലോഗിൻ" ചെയ്യുക.
2. ലോഗിൻ ചെയ്ത ശേഷം, "അപ്ഡേറ്റ് ആധാർ ഓൺലൈൻ" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. അപ്ഡേറ്റ് ചെയ്യേണ്ട ഫീൽഡിൽ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക. ശേഷം അത് സമർപ്പിക്കുക.
4. സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് 14 അക്ക അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) ലഭിക്കും.
ഇത്രയും പ്രക്രിയകൾ പൂർത്തിയായാൽ കുറച്ച് ദിവസങ്ങൾക്കു ശേഷം അപ്ഡേറ്റ് പൂർത്തിയാവും. അപ്ഡേറ്റിനായി അപേക്ഷിച്ചുകഴിഞ്ഞാൽ, myAadhaar എന്ന പോർട്ടലിൽ സൈൻ ഇൻ ചെയ്യുക. ശേഷം "ചെക്ക് അപ്ഡേറ്റ് സ്റ്റാറ്റസ് " എന്ന ഓപ്ഷനിലൂടെ നിങ്ങൾക്ക് സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും.
ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാത്തവ
എല്ലാ ആധാർ രേഖകളും ഓൺലൈൻ വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ല. കാരണം ആധാറിലെ പ്രധാന രേഖകളായ വിരലടയാളം, ഐറിസ് സ്കാനുകൾ, ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ കഴിയില്ല. ഇതിനായി നിങ്ങൾ അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ച് കൃത്യമായി അപ്ഡേറ്റുകൾ രേഖപ്പെടുത്തണം. എങ്കിൽ മാത്രമേ നിങ്ങളുടെ ആധാർ അപ്ഡേറ്റ് പ്രക്രിയ പൂർത്തിയാകുന്നുള്ളൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications