അനുദിനം ലോകം പുരോഗമിക്കുകയാണ്. മനുഷ്യ ജീവിതത്തെ ആയാസരഹിതമാക്കുന്ന, സമയം ലാഭിക്കുന്ന നിരവധി മുന്നേറ്റങ്ങൾ കഴിഞ്ഞ കുറച്ചു കാലത്തിനിടെ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബാങ്കിംഗ് മേഖലയിലുണ്ടായ പുതിയ കണ്ടു പിടുത്തങ്ങളും മാറ്റങ്ങളും. അക്കൌണ്ടിലേക്ക് പണം അയക്കാനും സ്വീകരിക്കാനും ഇന്ന് ബാങ്കിലേക്ക് നേരിട്ട് പോകേണ്ട ആവശ്യമില്ല. കയ്യിലൊരും സ്മാർട്ട് ഫോൺ ഉണ്ടായാൽ മതി. യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റർഫേസ് അഥവാ യുപിഐ പ്ലാറ്റ്ഫോം വഴി എത്ര ദൂരയുള്ള ആളുകൾക്കും പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും പണമാണ് ഓരോ ദിവസവും യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്നത്.
യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റർഫേസ്
ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യുപിഐ. 2016 ഏപ്രിൽ11ന് മുംബൈയിൽ അന്നത്തെ ആർബിഐ ഗവർണർ ഡോ. രഘുറാം രാജനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് അവതരിപ്പിച്ചത്. ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെർച്ചന്‍റ് പെയ്മെന്‍റ് ഉൾപ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

ഓരോരുത്തരുടെയും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഷെഡ്യൂൾ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പിയർ ടു പിയർ കളക്ഷൻ റിക്വസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റിൽ, യുപിഐ ഒരു മാസത്തിനുള്ളിൽ 10 ബില്ല്യണിലധികം ഇടപ്പാടുകൾ നടത്തി പുതിയ ചരിത്രം സൃഷ്ടിച്ചു.
ചായകുടിച്ചാൽ, മരുന്ന വാങ്ങിയാൽ, സിനിമ ടിക്കറ്റെടുക്കാൻ തുടങ്ങി എല്ലാ കാര്യത്തിനും ഇന്ന് യുപിഐ ആപ്ലിക്കേഷനാണ് എല്ലാവരും ഉപയോഗിക്കുന്നത്. അതോടൊപ്പം ബാങ്ക് അക്കൌണ്ടിലേക്കും പണം അയക്കാൻ യുപിഐ പേയ്മെന്‍റ് ആപ്പ് തന്നെ ശരണം. എന്നാൽ പണം കൈമാറ്റം ചെയ്യുമ്പോൾ ചിലപ്പോൾ അബദ്ധത്തിൽ തെറ്റുകൾ സംഭവിക്കാം. പണം തെറ്റായ നമ്പറിലേക്ക് അയച്ചേക്കാം. യുപിഐ വഴി പണം അയച്ചാൽ തിരികെ കിട്ടില്ല എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ അബദ്ധത്തിലാണ് പണം അയക്കുന്നത് എങ്കിൽ റിവേഴ്‌സ് ട്രാൻസാക്ഷൻ പരീക്ഷിക്കാവുന്നതാണ്.
പണം തിരികെ ലഭിച്ചേക്കാവുന്ന സാഹചര്യങ്ങൾ
1. തെറ്റായ ഐഡിയിലേക്ക് പണം അയച്ചാൽ: പണം അയക്കുന്ന യുപിഐ ഐഡിയോ ഫോൺ നമ്പറോ തെറ്റാണെങ്കിൽ റിവേഴ്‌സ് ട്രാൻസാക്ഷന് ശ്രമിക്കാം.
2. അനധികൃത ഇടപാട് : അനുവാദമില്ലാതെയാണ് പണം ഡെബിറ്റ് ആകുന്നത് എങ്കിൽ അല്ലെങ്കിൽ അറിയാതെ മറ്റൊരു ഐഡിയിലേക്ക് പണം പോവുക തുടങ്ങിയ സാഹചര്യങ്ങളിൽ
3. തട്ടിപ്പിലൂടെ പണം നഷ്ടമായാൽ : ഏതെങ്കിലും വിധേയനയുള്ള പണം തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്നും യുപിഐ ഐഡി വഴി പണം നഷ്ടമായാൽ റിവേഴ്‌സ് ട്രാൻസാക്ഷന് ശ്രമിക്കാം.
4. ട്രാൻസാക്ഷൻ പൂർണമായില്ലെങ്കിൽ : യുപിഐ ഐഡി വഴി പണം ഒരാൾക്ക് അയക്കുമ്പോൾ, അക്കൗണ്ടിൽ നിന്നും പണം നഷ്ടമാവുകയും എന്നാൽ അയച്ചയാൾക്ക് പണം കിട്ടാതെയുമിരിക്കുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് പണം തിരികെ ആവശ്യപ്പെടാം.
പണം തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ
1. ബാങ്കിനെ വിവരം അറിയിക്കുക: യു പി ഐ സർവീസ് പ്രോവൈഡർ അഥായത് ഏത് ആപ്ലിക്കേഷനാണോ ( ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ ) അല്ലെങ്കിൽ ബന്ധപ്പെട്ട ബാങ്കിനെ ഉടൻ തന്നെ വിവരമറിയിക്കുക എന്നതാണ് ആദ്യത്തെ വഴി.
2. വേഗത്തിൽ തന്നെ ബാങ്കുമായി ബന്ധപ്പെടുക: എത്ര വേഗം ബാങ്കിനെ ബന്ധപ്പെടുന്നോ അത്രയും വേഗത്തിൽ പണം തിരികെ ലഭിച്ചേക്കാം
3. ഓംബുഡ്‌സ്മാനെ സമീപിക്കുക: പണം വീണ്ടെടുക്കുന്നതിൽ ബാങ്കിൽ നിന്നും കാലതാമസം ഉണ്ടായാൽ ബാങ്കിന്‍റെ ഓംബുഡ്‌സ്മാനെ സമീപിക്കാം.
4. നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകുക: ആവശ്യം മാറ്റാരാലും പരിഹരിച്ചില്ല എങ്കിൽ നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകുക
നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ റീട്ടയിൽ പെയ്മെന്റുകൾക്കും സെറ്റിൽമെന്റുകളുടെയും മേൽ നോട്ടം വഹിക്കാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപം നൽകിയ സ്ഥാപനമാണ് നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ).
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
