ഡിജിറ്റൽ ഇടപാടുകൾ ഗണ്യമായി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആധാർ കാർഡിൻ്റെ പ്രവർത്തനത്തിലും ചില മാറ്റങ്ങൾ വരുന്നുണ്ട്. രാജ്യത്തെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ആധാർ കാർഡ് ആവശ്യമുണ്ട്. ഇതിനെല്ലാം ഫിസിക്കൽ ആധാറും അതിൻ്റെ പകർപ്പും ആവശ്യമായി വരാറുമുണ്ട്. പലപ്പോഴും ആളുകൾക്ക് ഇത് സൂക്ഷിക്കാനും, കൊണ്ടു നടക്കാനുമുള്ള പ്രയാസങ്ങളുണ്ട്. മാത്രമല്ല, ഈ ആധാർ കാർഡുകൾ തട്ടിയെടുത്ത് വഞ്ചനാപരമായ കുറ്റകൃത്യങ്ങൾ ചെയ്യാനും സാധ്യത കൂടുതലാണ്.
അതിനൊരു പരിഹാരമായിട്ടാണ് ക്യൂആർ കോഡ് അധിഷ്ഠിതമായ ആപ്പ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അവതരിപ്പിക്കുന്നത്. ഈ ആപ്പ് എത്തുന്നതോടെ ആധാർ പൂർണമായും ഡിജിറ്റലാവുന്നു. അതിനാൽ തന്നെ ബയോമെട്രിക് സേവനങ്ങൾ ഒഴിവേ എല്ലാ അപ്ഡേറ്റുകളും നിങ്ങൾക്ക് വീട്ടിലിരുന്ന് കൊണ്ട് പൂർത്തിയാക്കാം.
ആധാർ പ്രിന്റ് ലെറ്ററിലെയും ഇ-ആധാറിലെയും ക്യുആർ കോഡിൽ ആധാർ നമ്പർ ഉടമയെക്കുറിച്ചുള്ള ജനസംഖ്യാപരമായ വിവരങ്ങൾ മാത്രമേ മുൻപ് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആധാർ കാർഡ് ഉടമയുടെ ഡെമോഗ്രാഫിക് വിവരങ്ങളും ഒരു ഫോട്ടോയും അടങ്ങുന്ന ഒരു പുതിയ ക്യുആർ കോഡ് യുഐഡിഎഐ അവതരിപ്പിച്ചിരിക്കുന്നു.

ഒരു ക്യൂആർ കോഡ് ഉപയോഗിച്ച് ആധാർ എങ്ങനെ പരിശോധിക്കാം?
എല്ലാ ആധാർ കാർഡിലും എൻക്രിപ്റ്റ് ചെയ്ത ജനസംഖ്യാ വിവരങ്ങളും കാർഡ് ഉടമയുടെ ഫോട്ടോയും അടങ്ങിയ ഒരു ക്യുആർ കോഡ് ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് ഈ ക്യൂആർ കോഡ് ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതിനു ശേഷം പരിശോധന ആരംഭിക്കാം. ഓരോ ഘട്ടങ്ങളും അറിയാം.
1. mAadhaar അല്ലെങ്കിൽ Aadhaar ക്യൂആർ സ്കാനർ പോലുള്ള യുഐഡിഎഐ അംഗീകൃത ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. ആപ്പ് ഡൗൺലോഡ് ചെയ്ത് അത് തുറന്നതിനു ശേഷം ക്യൂആർ കോഡ് സ്കാൻ ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. ആധാർ കാർഡിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ നിങ്ങളുടെ ഫോണിന്റെ ക്യാമറ ഉപയോഗിക്കുക.
4. പ്രസ്തുത സ്കാനിംഗ് പൂർത്തിയായാൽ ആപ്പിൽ ഉടൻ തന്നെ പേര്, ജനനത്തീയതി, ലിംഗഭേദം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ദൃശ്യമാകും.
5. പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ ഫിസിക്കൽ ആധാർ കാർഡുമായി താരതമ്യം ചെയ്ത് രണ്ടും ശരിയാണെന്ന് ഉറപ്പാക്കുക.
ഈ ഘട്ടങ്ങൾ പൂർത്തിയായാൽ നിങ്ങളുടെ ക്യൂആർ കോഡ് സ്കാൻ പരിശോധന അവസാനിച്ചു എന്നാണ് അർത്ഥം. ഈ പുതിയ സംവിധാനം പൂർണമായ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. പൗരന്മാർക്ക് അവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് ഇതിലൂടെ സാധിക്കും. മാത്രമല്ല ഫിസിക്കൽ ആധാർ കാർഡുകളുടെയോ ഫോട്ടോകോപ്പികളുടെയോ ആവശ്യകതയും ഈ പുതിയ സേവനത്തിലൂടെ ഇല്ലാതാവുന്നു. ക്യൂആർ സ്കാൻ ഉപയോഗിച്ചുള്ള ഈ ഐഡന്റിറ്റി വെരിഫിക്കേഷൻ ഒരു യുപിഐ പേയ്‌മെന്റ് സ്കാൻ ചെയ്യുന്നത് പോലെ എളുപ്പമാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
