ഇന്ത്യയിൽ താമസിക്കുന്ന നിശ്ചിത ശതമാനത്തിൽ കൂടുതൽ വരുമാനമുള്ള എല്ലാ പൗരന്മാരും ആദായനികുതി നൽകേണ്ടതാണ്. എന്നാൽ രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് അതായത് 60 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് ആദായനികുതിയിൽ ചില ഇളവുകൾ നൽകുന്നുണ്ട്. നിലവിൽ ഒരു പൗരന്റെ നികുതി നൽകേണ്ടാത്തതായ വരുമാനം രണ്ടര ലക്ഷം രൂപയാണ്. എന്നാൽ സീനിയർ സിറ്റിസണ്‍ ഇത് മൂന്നു ലക്ഷം രൂപയും സൂപ്പർ സീനിയർ സിറ്റിസണ്‍ അഞ്ചു ലക്ഷം രൂപയുമാണ്.
സീനിയർ സിറ്റിസണും സൂപ്പർ സീനിയർ സിറ്റിസണും
രാജ്യത്ത് 60 വയസിന് മുകളിലും 80 വയസിൽ താഴെയും പ്രായമുള്ളവരെയാണ് മുതിർന്ന പൗരന്മാരായി അതായത് സീനിയർ സിറ്റിസണായി കണക്കാക്കുന്നത്. അതേസമയം 80 വയസിന് മുകളിലുള്ളവരെ സൂപ്പർ സീനിയർ സിറ്റിസണ്‍സ് ആയാണ് കണക്കാക്കുന്നത്. അഞ്ചു ലക്ഷം രൂപ വരെയുള്ള എല്ലാവർക്കും അഞ്ചു ശതമാനമാണ് നികുതി സ്ലാബ്. അതായത് 60 വയസ് മുതൽ 80 വയസുവരെയുള്ള സീനിയർ സിറ്റിസൺ വിഭാഗത്തിൽ വരുന്ന പൗരന്മാർക്ക് മൂന്നു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ലാതെ വരുമ്പോൾ 2500 രൂപയുടെ ഇളവാണ് നികുതിയിൽ ലഭിക്കുന്നത്. അതേപോലെ സൂപ്പർ സീനിയർ സിറ്റിസണ്‍സിന് 12500 രൂപയുടെ ഇളവ് ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ
അഡ്വാൻസ് ടാക്സിൽ ഇളവ്
ആദായനികുതി നിയമത്തിലെ സെക്ഷൻ 208 അനുസരിച്ച്, സാമ്പത്തിക വർഷത്തിൽ 10,000 രൂപയോ അതിൽ കൂടുതലോ നികുതി ബാധ്യത കണക്കാക്കുന്ന ഓരോ വ്യക്തിയും 'അഡ്വാൻസ് ടാക്സ്' രൂപത്തിൽ മുൻകൂട്ടി നികുതി അടയ്ക്കണം. എന്നാൽ മുതിർന്ന പൗരന്മാർക്ക് ബിസിനസിൽ നിന്നും പ്രൊഫഷണിൽ നിന്നും വരുമാനം ഇല്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി നിർണയിച്ച് അടച്ചാൽ മതിയാകും.
ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ
മുതിർന്ന പൗരന്മാർക്ക് കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പടെയുള്ള ബാങ്കുക ളിലെ അല്ലെങ്കിൽ പോസ്റ്റ് ഓഫീസുകളിലെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമത്തിലെ 80 ടിടിബി വകുപ്പനുസരിച്ച് 50,000 രൂപ വരെയുള്ള ഇളവ് ലഭിക്കും.
ചികിത്സാച്ചെലവുകളിൽ ഇളവ്
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡിഡിബി പ്രകാരം, മുതിർന്ന പൗരന്മാരായ നികുതിദായകർക്ക് പാർക്കിൻസണ്‍സ്, ഡിമെൻഷ്യ പോലുള്ള ചില പ്രത്യേക രോഗങ്ങളുടെ (റൂൾ 11 ഡിഡി (1) ൽ സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങൾ) വൈദ്യചികിത്സയ്ക്കായി ചെലവഴിച്ചതിന് ഒരു ലക്ഷം രൂപ വരെ നികുതി കിഴിവ് അവകാശപ്പെടാം. ചികിത്സയ്ക്കായി യഥാർഥത്തിൽ ചെലവായ തുകയാണ് കണക്കിലെടുക്കുന്നത്. ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടെങ്കിൽ ലഭിക്കുന്ന തുക കിഴിച്ച് ബാക്കി തുകയ്ക്ക് മാത്രമേ വരുമാനത്തിൽ നിന്നും കിഴിവ് ലഭിക്കൂ. നികുതിദായകനും ആശ്രിതർക്കും വേണ്ടി ചെലവാക്കുന്ന തുകയ്ക്ക് കിഴിവ് എടുക്കാവുന്നതാണ്.
മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം
ആദായനികുതി നിയമമനുസരിച്ച്, ഒരു മുതിർന്ന പൗരൻ ഒരു വർഷത്തിൽ 50,000 രൂപ വരെ അടച്ച മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ഐ-ടി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം കിഴിവായി ക്ലെയിം ചെയ്യാൻ അനുവദിക്കുന്നുണ്ട്. മാത്രമല്ല നികുതിദായകനും മാതാപിതാക്കളും മുതിർന്ന പൗരന്മാർ ആണെങ്കിൽ ഇവർക്ക് മെഡിക്ലെയിം പോളിസികൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ വരുമാനത്തിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. കൂടാതെ മെഡിക്കൽ പരിശോധനയ്ക്ക് 5,000 രൂപയുടെ ഇളവും ലഭിക്കുന്നതാണ്.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?



Click it and Unblock the Notifications