ആദായനികുതി നിയമപ്രകാരം, എല്ലാ ജീവനക്കാരും അവർ ജോലി ചെയ്യുന്ന ഓഫീസിലെ എച്ച്ആർ അല്ലെങ്കിൽ അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിന് അവരുടെ പാൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. കാരണം വരുമാനം നികുതിയ്ക്ക് മുകളിലാണെങ്കിൽ ടിഡിഎസ് (ഉറവിടത്തിൽ നികുതി കിഴിവ്) ഉണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങളുടെ ഓഫീസിനുണ്ട്. നികുതി കുറയ്ക്കുമ്പോൾ, തൊഴിലുടമ നിർബന്ധമായും നിങ്ങളുടെ പാൻ അല്ലെങ്കിൽ ആധാർ നമ്പർ നൽകണം. ആദായനികുതി വകുപ്പിന്റെ TRACES പോർട്ടൽ വഴി നിങ്ങൾക്ക് ടിഡിഎസിന്റെ നില പരിശോധിക്കാം.
പാൻ കാർഡ് സമർപ്പിക്കേണ്ട
നിങ്ങളുടെ വരുമാനം നികുതിയടയ്‌ക്കേണ്ട പരിധിക്കു താഴെയാണെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 206 എഎ പ്രകാരം ടിഡിഎസ് ഇല്ലാത്തതിനാൽ പാൻ അല്ലെങ്കിൽ ആധാർ കാർഡ് സമർപ്പിക്കേണ്ടതില്ല. 2019-20 സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിനാണ് നികുതിയിളവുള്ളത്.
ഉയർന്ന നിരക്ക്
നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങൾ നൽകാതിരുന്നാൽ, നിങ്ങളുടെ തൊഴിലുടമ 20% അല്ലെങ്കിൽ അതിലും ഉയർന്ന നിരക്കിൽ ടിഡിഎസ് കുറയ്ക്കും. എന്നിരുന്നാലും, സെക്ഷൻ 192 പ്രകാരം ടിഡിഎസിനായി കണക്കാക്കിയ ജീവനക്കാരന്റെ വരുമാനം നികുതി നൽകാവുന്ന പരിധിക്ക് താഴെയാണെങ്കിൽ നികുതിയും കുറയ്ക്കില്ല.
പാൻ, ആധാർ ബന്ധിപ്പിക്കൽ
പാൻ, ആധാർ എന്നിവ കഴിഞ്ഞ വർഷം മുതൽ പരസ്പരം മാറ്റി ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക പാൻ നമ്പറിന് പകരമായി യുഐഡിഎഐ നൽകുന്ന 12 അക്ക ആധാർ നമ്പർ നിങ്ങൾക്ക് സമർപ്പിക്കാം. എന്നാൽ അതിന് മുമ്പ്, രണ്ട് തിരിച്ചറിയൽ രേഖകളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുക.
തെറ്റായ നമ്പർ നൽകിയാൽ പിഴ
പാനിന് പകരമായി നിങ്ങളുടെ ആധാർ നമ്പർ ഉദ്ധരിക്കുമ്പോൾ, തെറ്റായ നമ്പർ നൽകുന്നത് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാവുന്ന തെറ്റാണ്. ഉയർന്ന നികുതി നിരക്ക് ശമ്പളത്തിൽ നിന്ന് കുറച്ച ശേഷമാണ് നിങ്ങൾ തൊഴിലുടമയ്ക്ക് പാൻ നൽകുന്നതെങ്കിൽ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്തതിനുശേഷം നിങ്ങൾക്ക് നികുതി റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
