അനുദിനം ചിലവുകൾ വർദ്ധിച്ചുവരുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അവശ്യസാധനങ്ങൾ, സ്വർണ്ണം, പെട്രോൾ, ഡീസൽ തുടങ്ങി എല്ലാ സാധനങ്ങളുടേയും വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. അതുകൊണ്ടു തന്നെ വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ജീവിക്കാൻ കൃത്യമായ സമ്പത്തിക കൃമീകരണമുണ്ടാകണം. അങ്ങനെ ചിലവുകളെ നിയന്ത്രിക്കാനും സാമ്പത്തിക സ്വാതന്ത്യ്രത്തോടെ ജീവിക്കാനും സഹായിക്കുന്ന വളരെ ലളിതകമായ നിയമമാണ് 50-30-20 റൂൾ. സ്ഥിരവരുമാനം ഉള്ള ജോലിക്കാരുടെ ചിലവുകളെ ക്രമീകരിക്കാന്‍ അനുയോജ്യമാണ് ഈ റൂൾ.
എന്താണ് 50:30:20 റൂൾ..?
സെനറ്റര്‍ എലിസബത്ത് വാരന്റെ All Your Worth: The Ultimate Lifetime Money Plan എന്ന ബുക്കിലൂടെയാണ് 50-30-20 എന്ന സാമ്പത്തിക ക്രമീകരണ റൂൾ പ്രശസ്തമാകുന്നത്. നികുതിയ്ക്ക് ശേഷമുള്ള വരുമാനത്തെ മൂന്ന് ചെലവ് വിഭാഗങ്ങളിലായി വിഭജിക്കുന്നു. വരുമാനത്തിന്റെ 50% ഒഴിവാക്കാനാവാത്ത ചെലവുകൾക്കായി നീക്കിവയ്ക്കണം. 30% ഡൈനിംഗ്, വിനോദം, യാത്ര, ഹോബികൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കും ബാക്കിയുള്ള 20 ശതമാനം സമ്പാദ്യത്തിനുമായി നീക്കിവയ്ക്കണം.

50 ശതമാനം - ഒഴിവാക്കാനാവാത്ത ചെലവുകൾ
ഒഴിവാക്കാനാകാത്ത ആവശ്യങ്ങൾക്കാണ് സമ്പാദ്യത്തിന്‍റെ 50 ശതമാനം നീക്കിവയ്ക്കേണ്ടത്. വാടക, യൂട്ടിലിറ്റികൾ, പലചരക്ക് സാധനങ്ങൾ, ആരോഗ്യ സംരക്ഷണം, ഇൻഷുറൻസ് പ്രീമിയം, കുട്ടികളുടെ സ്കൂൾ അല്ലെങ്കിൽ കോളേജ് ഫീസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം ചിലവുകള്‍ വരുമാനത്തിന്‍റെ 50 ശതമാനത്തില്‍ കൂടുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
30 ശതമാനം - ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും
വരുമാനത്തിന്‍റെ 30 ശതമാനം തുക നമ്മുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍കും വേണ്ടി മാറ്റി വെക്കാം. അതായത് സിനിമ കാണാനുള്ള ചെലവ്, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്, ഷോപ്പിംഗ്, യാത്രകൾ, ഹോബി, മൊബൈൽ ഫോൺ ചെലവുകൾ തുടങ്ങിയവ. ഒരാളുടെ നിലനിൽപ്പിന് ഈ ചെലവുകൾ അനിവാര്യമല്ലാത്തതിനാലാണ് വരുമാനത്തിന്‍റെ 30 ശതമാനം. വേണമെങ്കിൽ ചിലവുകൾ കുറയ്ക്കുകയും ചെയ്യാം. അതായത് സിനിമ തിയേറ്ററില്‍ പോയി കാണാതെ വീട്ടില്‍ നിന്ന് തന്നെ കാണാം, ഭക്ഷണം പുറത്ത് പോയി കഴിക്കുന്നതിന് പകരം വീട്ടില്‍ നിന്ന് തന്നെ എന്നിങ്ങനെ.
20 ശതമാനം - സമ്പാദ്യത്തിന്
അവസാനമായി വരുമാനത്തിന്റെ 20% തുക എങ്കിലും സേവിംഗ്സിനും നിക്ഷേപത്തിനും വേണ്ടി മാറ്റി വെക്കണം. അടിയന്തര ആവശ്യത്തിനുള്ള സമ്പാദ്യം, മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ഇടിഎഫുകൾ, സ്വർണം അല്ലെങ്കിൽ മറ്റേതെങ്കിലും നിക്ഷേപം, നികുതി ലാഭിക്കുന്ന നിക്ഷപം തുടങ്ങിയവയ്ക്കായി മാറ്റിവയ്ക്കുക.
50-30-20 റൂൾ എങ്ങനെ ഉപയോഗിക്കാം?
ആദ്യം പ്രതിമാസവരുമാനം എത്രയുണ്ടെന്ന് കണക്കാക്കുക. തുടർന്ന് ചിലവുകൾ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, സമ്പാദ്യം എന്നിങ്ങനെ തരംതിരിക്കുക. ഓരോ വിഭാഗത്തിനും വേണ്ടിയുള്ള ചെലവ് പരിധി യഥാക്രമം 50%, 30%, 20% ആയിരിക്കണം.
ഉദാഹരണത്തിന്, പ്രതിമാസം 60,000 രൂപയാണെന്ന് കരുതുക. റൂൾ പ്രകാരം 50 ശതമാനം അതായത് 30,000 രൂപ ഒഴിവാക്കാനാകാത്ത ചിലവുകൾക്കായി മാറ്റിവയ്ക്കുക. 30 ശതമാനം, അതായത് 18,000 രൂപ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വേണ്ടി ചിലവഴിക്കുക. ബാക്കിയുള്ള 12,000 രൂപ സമ്പാദ്യത്തിനായും മാറ്റുക. ഒരു വിഭാഗത്തിനായുള്ള നിങ്ങളുടെ ചെലവുകൾ പരിധി കവിഞ്ഞാൾ വിട്ട് വീഴ്ച ചെയ്യാതെ 50-30-20 റൂളിൽ തന്നെ ഉറച്ച് നിൽക്കുക. 50-30-20 റൂൾ പാലിക്കുക വഴി, സാമ്പത്തിക അച്ചടക്കം നേടാനും ജീവിതം ആസ്വദിക്കാനും കഴിയും. അതോടൊപ്പം സമ്പാദ്യവും വർദ്ധിപ്പിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications