രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ. എന്നിരുന്നാലും, ഒരുപാട് പേർ പല ആവശ്യങ്ങൾക്കാ അവരുടെ ആധാർ വിശദാംശങ്ങൾ പങ്കിടുന്നതിൽ ആശങ്കാകുലരാണ്. നിങ്ങളുടെ ആധാർ കാർഡ് ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 'മാസ്ക്ഡ് ആധാർ' നൽകുന്നതാണ്. ഇതിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ഭാഗികമായി മറയ്ക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായിരിക്കും.
എന്താണ് മാസ്ക്ഡ് ആധാർ
നിങ്ങളുടെ ആധാർ നമ്പർ പങ്കിടാൻ ആഗ്രഹിക്കാത്ത സന്ദർഭങ്ങളിൽ ഈ സവിശേഷത പ്രയോജനകരമാണ്. യുഐഡിഎഐ വാഗ്ദാനം ചെയ്യുന്ന മാസ്‌ക്ഡ് ആധാർ, യുഐഡിഐഐയുടെ വെബ്‌സൈറ്റിൽ നിന്ന് തന്നെ ഇ-ആധാർ കാർഡായി ഡൌൺലോഡ് ചെയ്യാൻ കഴിയും. മാസ്ക് ചെയ്ത ആധാർ ഇ-കെവൈസിയിൽ ഉപയോഗിക്കാം, ആധാർ നമ്പർ നൽകേണ്ട ആവശ്യമില്ല.
മറയ്ക്കുന്നത് എന്ത്?
മാസ്ക് ചെയ്ത ആധാർ കാർഡ് നിങ്ങളുടെ ആധാർ നമ്പറിന്റെ ആദ്യ 8 അക്കങ്ങൾ മറയ്ക്കുകയും, ശേഷിക്കുന്ന 4 അക്കങ്ങൾ ദൃശ്യമാക്കുകയും ചെയ്യും. നിങ്ങളുടെ ആധാറിന്റെ ഈ പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ ഫോട്ടോ, ക്യുആർ കോഡ്, ഡെമോഗ്രാഫിക് വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കും. ഇത് ഡിജിറ്റലായി ഒപ്പിട്ടതാണ്. ഒരു ഐഡന്റിറ്റി പ്രൂഫായി മാത്രം നിങ്ങൾ ആധാർ നൽകേണ്ടയിടത്ത് ഇത് ഉപയോഗിക്കാൻ കഴിയും.
മാസ്ക് ചെയ്ത ആധാർ എങ്ങനെ ഡൌൺലോഡ് ചെയ്യാം
- യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക (https://uidai.gov.in/).
- മൈ ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- 'My Aadhaar' ടാബിന് കീഴിൽ, 'ഡൌൺലോഡ് ആധാർ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- ഇ-ആധാർ ഡൌൺലോഡ് ചെയ്യാൻ 3 ഓപ്ഷനുകൾ ഉണ്ട്. ആധാർ നമ്പർ, എൻറോൾമെന്റ് ഐഡി (ഇഐഡി), വെർച്വൽ ഐഡി (വിഐഡി)
- ഈ ഓപ്ഷനുകൾക്കെല്ലാം 'I want a masked Aadhaar' എന്ന് പറയുന്ന ഒരു ചെക്ക് ബോക്സ് ഉണ്ട്. അതിൽ ക്ലിക്കുചെയ്യുക.
- OTP ബട്ടണിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും.
- നിങ്ങളുടെ മാസ്ക്ഡ് ആധാർ ലഭിക്കുന്നതിന് വെബ്സൈറ്റിൽ ഒടിപി നൽകുക.
- നിങ്ങൾക്ക് എന്റർ TOTP (സമയബന്ധിത OTP) എന്നതിലും ക്ലിക്കുചെയ്യാം.
ഉപയോഗിക്കാനാകില്ല
നിങ്ങളുടെ മാസ്ക്ഡ് ആധാർ സർക്കാർ ക്ഷേമപദ്ധതികളായ എൽപിജി സബ്‌സിഡി, പ്രധാൻ മന്ത്രി ഉജ്വല പദ്ധതി എന്നിവയ്‌ക്ക് ഉപയോഗിക്കാൻ കഴിയില്ല. കാരണം ഇവയ്ക്ക് ഗുണഭോക്താക്കളുടെ പൂർണ്ണ ആധാർ വിശദാംശങ്ങൾ ആവശ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
