എഡൽവെയിസ് മ്യൂച്വൽ ഫണ്ട് ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഭാരത് ബോണ്ട് ഇടിഎഫ് ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടാണ്, കാലാവധി അവസാനിക്കുന്നതു വരെ പൊതുമേഖലാ കമ്പനികളുടെ AAA റേറ്റുചെയ്ത ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന പദ്ധതിയാണിത്. ഭാരത് ബോണ്ട് ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫർ (എൻഎഫ്‌ഒ) ജൂലൈ 14 ന് ആരംഭിച്ച് ജൂലൈ 17 ന് അവസാനിക്കും. ഭാരത് ബോണ്ട് ഇടിഎഫിന്റെ പ്രാരംഭ സീരീസ് 2019 ഡിസംബറിലാണ് പുറത്തിറക്കിയത്. എഡൽവെയിസ് മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ഭാരത് ബോണ്ട് ഇടിഎഫ് എൻഎഫ്‌ഒയെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..
കാലാവധി
ഹ്രസ്വകാല, ദീർഘകാല നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഞ്ച് വർഷം, 11 വർഷം എന്നിങ്ങനെ ഇടിഎഫ് രണ്ട് കാലാവധികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാരത് ബോണ്ട് ഇടിഎഫ് യഥാക്രമം 2025 ഏപ്രിലിലും 2031 ഏപ്രിലിലും അഞ്ച് വർഷവും 11 വർഷവും കാലാവധി പൂർത്തിയാകും. നിങ്ങളുടെ നിക്ഷേപ ആവശ്യകതയെ അടിസ്ഥാനമാക്കി നിക്ഷേപം നടത്താൻ കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.
നിക്ഷേപം എവിടെ?
ഭാരത് ബോണ്ട് ഇടിഎഫ്- ഏപ്രിൽ 2025 താഴെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകളിൽ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്. പിഎഫ്‌സി, ആർഇസി, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഹൗസിംഗ് ബാങ്ക്, ഐഒസി, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, എൻഎച്ച്‌പിസി, എക്‌സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, എൻടിപിസി, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ. പൊതുമേഖലാ കമ്പനികളായ പിഎഫ്‌സി, ആർഇസി, പവർ ഗ്രിഡ് കോർപ്പറേഷൻ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹൗസിംഗ് & അർബൻ ഡെവലപ്മെൻറ് കോർപ്പറേഷൻ, എൻഎച്ച്‌പിസി എന്നിവയിൽ നിക്ഷേപം നടത്താനാണ് ഭാരത് ബോണ്ട് ഇടിഎഫ്- ഏപ്രിൽ 2031 ലക്ഷ്യമിടുന്നത്.
നികുതി
2,00,000 രൂപ മൂല്യമുള്ള നിക്ഷേപത്തിന് പരമാവധി 1 രൂപ നിരക്കിൽ ഫണ്ട് കൈകാര്യം ചെയ്യും. 10,000 കോടി വരെ ആസ്തികൾക്കായി ഫണ്ട് പ്രതിവർഷം 0.0005% ഈടാക്കും. ഭാരത് ബോണ്ട് ഇടിഎഫ് ഡെറ്റ് ഫണ്ടുകളുടെ നികുതിയാണ് പിന്തുടരുന്നത്. സൂചിക ആനുകൂല്യങ്ങൾക്ക് ശേഷം വരുമാനത്തിന് 20% നികുതി ചുമത്തും. നിങ്ങളുടെ നിക്ഷേപത്തിന്റെ വാങ്ങൽ വില ക്രമീകരിക്കാൻ സൂചിക നിങ്ങളെ അനുവദിക്കും. ഇത് നിങ്ങളുടെ വരുമാനത്തിന്റെ നികുതി കുറയ്ക്കും.
ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കിൽ
നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങൾക്ക് ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ടിൽ (FOF) നിക്ഷേപിക്കാം. ഭാരത് ബോണ്ട് എഫ് ഒ എഫിന്റെ രണ്ട് സീരീസ് ഉണ്ട്, രണ്ടും അതത് മെച്യൂരിറ്റികളുടെ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നു. ഒരു നിക്ഷേപകന് ട്രേഡിങ്ങ് സമയങ്ങളിൽ അല്ലെങ്കിൽ എഡൽവീസ് എഎംസി വഴി എപ്പോൾ വേണമെങ്കിലും എക്സ്ചേഞ്ചിൽ യൂണിറ്റുകൾ വാങ്ങാനോ വിൽക്കാനോ കഴിയും.
വരുമാനം
കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച ഭാരത് ബോണ്ട് ഇടിഎഫ്-ഏപ്രിൽ 2023, ഏപ്രിൽ 2030 എന്നിവ യഥാക്രമം 5,157 കോടി രൂപയും 8,585 കോടി രൂപയുമാണ് സംരക്ഷിക്കുന്നത്. നിക്ഷേപം ആരംഭിച്ചതിന് ശേഷമുള്ള വരുമാനം 7.49%, 9.15%.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
