ഉയർന്ന വരുമാനം ലഭിക്കുന്നതിനായി ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിൽ നിക്ഷേപിക്കുന്ന ഒരുതരം മ്യൂച്വൽ ഫണ്ട് പദ്ധതിയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ELSS). മറ്റ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിന്ന് ഇഎൽഎസ്എസിനെ വ്യത്യസ്തമാക്കുന്നത് ഇഎൽഎസ്എസിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം ഒരു സാമ്പത്തിക വർഷത്തിൽ നികുതി നൽകേണ്ട വരുമാനത്തിൽ നിന്ന് കുറയ്ക്കുന്നതിന് അർഹമാണ് എന്നതാണ്.
ഗുണങ്ങൾ
ഐടി നിയമത്തിലെ സെക്ഷൻ 80 (സി) പ്രകാരം നികുതിയിളവിന് അർഹതയുള്ള ഒരേയൊരു മ്യൂച്വൽ ഫണ്ട് പദ്ധതിയാണിത്. ഇഎൽഎസ്എസിൽ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഉയർന്ന വരുമാനം
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം അടിസ്ഥാനപരമായി ഒരു ഇക്വിറ്റി സ്കീം ആയതിനാൽ, ദീർഘകാലാടിസ്ഥാനത്തിൽ എക്‌സ്‌പോണൻഷ്യൽ വരുമാനം നൽകാനുള്ള കഴിവ് ഇതിനുണ്ട്. അപകട സാധ്യതയുള്ളതാണെങ്കിലും, പരമ്പരാഗത നികുതി ലാഭിക്കൽ ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇഎൽഎസ്എസ് നിക്ഷേപത്തിന് ഉയർന്ന വരുമാനം നൽകാനുള്ള കഴിവുണ്ട്. മാത്രമല്ല, മറ്റെല്ലാ നികുതി സംരക്ഷണ മാർഗങ്ങളിലും ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലയളവ് ഇഎൽഎസ്എസിനാണ്.
നികുതി ഇളവ്
നിങ്ങളുടെ മ്യൂച്വൽ ഫണ്ട് സേവിംഗ്സ് ഉയർന്ന നിക്ഷേപ വളർച്ചയ്‌ക്കൊപ്പം നികുതി ലാഭിക്കാനുള്ള അവസരം കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതിയിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നികുതി ഇളവിന് അർഹമാണ്.
ആരാണ് ഇഎൽഎസ്എസിൽ നിക്ഷേപിക്കേണ്ടത്?
ഉയർന്ന മൂലധന വളർച്ചയ്‌ക്കൊപ്പം നികുതി ബാധ്യത കുറയ്‌ക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇഎൽഎസ്എസ് മികച്ച അവസരം നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നൽകുന്ന ഇക്വിറ്റി നിക്ഷേപ മാർഗങ്ങൾ തിരയുന്നവർക്ക് ഇഎൽഎസ്എസ് തിരഞ്ഞെടുക്കാം. ഈ പദ്ധതി 3 വർഷത്തിൽ കൂടുതൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. കാരണം ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലയളവ് 3 വർഷമാണ്.
2020ൽ നിക്ഷേപിക്കാൻ പറ്റിയ ഇഎൽഎസ്എസ് ഫണ്ടുകൾ
- ആക്സിസ് ലോംഗ് ടേം ഇക്വിറ്റി ഫണ്ട്
- ആദിത്യ ബിർള എസ്എൽ ടാക്സ് റിലീഫ് ഫണ്ട്
- ഡിഎസ്പി ടാക്സ് സേവർ ഫണ്ട്
- മിറേ അസറ്റ് ടാക്സ് സേവർ ഫണ്ട്
- മോത്തിലാൽ ഓസ്വാൾ ലോംഗ് ടേം ഇക്വിറ്റി ഫണ്ട്
ഇഎൽഎസ്എസ് ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കാം?
ഒരു വ്യക്തിക്ക് ഇഎൽഎസ്എസിൽ നിക്ഷേപിക്കാൻ രണ്ട് വഴികളുണ്ട്:
- ഓൺലൈൻ: ഫണ്ട് വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അല്ലെങ്കിൽ അസറ്റ് മാനേജുമെന്റ് കമ്പനികളുടെ (എഎംസി) വെബ്‌സൈറ്റുകൾ വഴി നിങ്ങൾക്ക് ELSS ഓൺലൈനിൽ പരിധിയില്ലാതെ നിക്ഷേപിക്കാം.
- ഓഫ്‌ലൈൻ: നിക്ഷേപകൻ അപേക്ഷ ഫോം പൂരിപ്പിച്ച് ഫണ്ട് ഹൌസിന്റെ അടുത്തുള്ള ബ്രാഞ്ചിൽ സമർപ്പിക്കുകയോ ഒരു ബ്രോക്കർ വഴി നിക്ഷേപിക്കുകയോ ചെയ്യാം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications